അക്കാര്യത്തില്‍ രോഹിതും കൂട്ടിനില്ല; ഒറ്റപ്പെട്ട് കോഹ്ലി; ഇന്ന് നിര്‍ണായകം | India vs England 3rd ODI, Can Virat Kohli to get back into form and shine Malayalam news - Malayalam Tv9

Virat Kohli: അക്കാര്യത്തില്‍ രോഹിതും കൂട്ടിനില്ല; ഒറ്റപ്പെട്ട് കോഹ്ലി; ഇന്ന് നിര്‍ണായകം

Published: 

12 Feb 2025 14:04 PM

Virat Kohli Bad Form : ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം വിരാട് കോഹ്ലിക്ക് നിര്‍ണായകമാണ്. താരത്തിന് ഫോമിലേക്ക് മടങ്ങിയെത്തിയേ തീരൂ. സമീപകാലത്ത് രാജ്യാന്തര ക്രിക്കറ്റില്‍ മങ്ങിയ ഫോമിലാണ് കോഹ്ലി. രഞ്ജിയിലും നിരാശപ്പെടുത്തി. വിരാട് ഫോമിലേക്ക് മടങ്ങിയെത്തുമോ?

1 / 5സമീപകാലത്ത് രാജ്യാന്തര ക്രിക്കറ്റില്‍ മങ്ങിയ ഫോമിലാണ് വിരാട് കോഹ്ലി. ഇന്ന് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിലൂടെ താരത്തിന് ഫോമിലേക്ക് മടങ്ങിയെത്തിയേ തീരൂ. (Image Credits: PTI)

സമീപകാലത്ത് രാജ്യാന്തര ക്രിക്കറ്റില്‍ മങ്ങിയ ഫോമിലാണ് വിരാട് കോഹ്ലി. ഇന്ന് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിലൂടെ താരത്തിന് ഫോമിലേക്ക് മടങ്ങിയെത്തിയേ തീരൂ. (Image Credits: PTI)

2 / 5

മോശം ഫോമിലായിരുന്ന രോഹിത് ശര്‍മ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി നേടി ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ രോഹിതും നിരാശപ്പെടുത്തി. എങ്കിലും രണ്ടാം മത്സരത്തിലെ സെഞ്ചുറിയുടെ പിന്‍ബലം രോഹിതിന് കരുത്താണ്‌. ഫോമിലില്ലാത്ത താരങ്ങളുടെ പട്ടികയില്‍ കോഹ്ലി നിലവില്‍ തനിച്ചാണ് (Image Credits: PTI)

3 / 5

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലടക്കം കോഹ്ലി നിരാശപ്പെടുത്തി. രഞ്ജി ട്രോഫിയിലും മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. ഇന്നത്തെ മത്സരത്തില്‍ ഫോം വീണ്ടെടുക്കാനായാല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യന്‍ ടീമിന് ആശ്വാസം നല്‍കുന്ന വാര്‍ത്തയാകും അത് (Image Credits: PTI)

4 / 5

ഇതിന് മുമ്പ് ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യ ഏകദിനം കളിച്ചത്. മൂന്ന് മത്സരങ്ങളുടെ ഈ പരമ്പരയില്‍ 24, 14, 20 എന്നിങ്ങനെയാണ് കോഹ്ലി സ്‌കോര്‍ ചെയ്തത്. 2024 ഓഗസ്റ്റിലായിരുന്നു ഈ മത്സരം (Image Credits: PTI)

5 / 5

ഇതിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര ഇംഗ്ലണ്ടിനെതിരെ നിലവില്‍ നടക്കുന്ന ഈ ടൂര്‍ണമെന്റാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടും ജയിച്ച ഇന്ത്യ ഇതിനകം കിരീടം സ്വന്തമാക്കി. മൂന്നാം മത്സരം ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുന്നു (Image Credits: PTI)

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ