മൻമോഹൻ സിങ്ങിനെ മറികടന്ന് നരേന്ദ്ര മോദി; ചെങ്കോട്ടയിൽ ഏറ്റവും കൂടുതൽ തവൻ ത്രിവർണ പതാക ഉയർത്തിയ പ്രധാനമന്ത്രിമാർ | Independence Day 2024 : Narendra Modi To Jawaharlal Nehru Prime Ministers Who Hoist Tricolour National Flag Most Times Malayalam news - Malayalam Tv9

Independence Day 2024 : മൻമോഹൻ സിങ്ങിനെ മറികടന്ന് നരേന്ദ്ര മോദി; ചെങ്കോട്ടയിൽ ഏറ്റവും കൂടുതൽ തവൻ ത്രിവർണ പതാക ഉയർത്തിയ പ്രധാനമന്ത്രിമാർ

Published: 

14 Aug 2024 19:36 PM

Prime Ministers Who Has Hoisted National Flag Most Times In Independence Day : രാജ്യം നാളെ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. നാളെ ചെങ്കോട്ടയിൽ വെച്ച് നടക്കുന്ന പ്രത്യേക ചടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവർ പതാക ഉയർത്തും. ഇത് 11-ാം തവണയാണ് നരേന്ദ്ര മോദി ത്രിവർ പതാക ചെങ്കോട്ടയിൽ ഉയർത്തുന്നത്. ചെങ്കോട്ടയിൽ ദേശീയ പതാക ഏറ്റവും കൂടുതൽ തവണ ഉയർത്തിയ പ്രധാനമന്ത്രിമാർ അരെല്ലാമാണെന്ന് പരിചയപ്പെടാം

1 / 6രാജ്യത്തെ നയിച്ച് 15 പ്രധാനമന്ത്രിമാരിൽ 13 പേരും ത്രിവർണ പതാക ഉയർത്തിട്ടുണ്ട്.ഗുൽസാരിലാൽ നന്ദയും ചന്ദ്രശേഖരനുമാണ് ദേശീയ പതാക ചെങ്കോട്ടയിൽ ഉയർത്താൻ അവസരം ലഭിക്കാതെ പോയത് (Image Courtesy : PTI)

രാജ്യത്തെ നയിച്ച് 15 പ്രധാനമന്ത്രിമാരിൽ 13 പേരും ത്രിവർണ പതാക ഉയർത്തിട്ടുണ്ട്.ഗുൽസാരിലാൽ നന്ദയും ചന്ദ്രശേഖരനുമാണ് ദേശീയ പതാക ചെങ്കോട്ടയിൽ ഉയർത്താൻ അവസരം ലഭിക്കാതെ പോയത് (Image Courtesy : PTI)

2 / 6

എന്നാൽ ഏറ്റവും കൂടുതൽ തവണ ത്രിവർണ പതാക ചെങ്കോട്ടയിൽ ഉയർത്തിയത് രാജ്യത്തിൻ്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ്. 17 തവണ തുടർച്ചയായിട്ടാണ് നെഹ്റു ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തിട്ടുള്ളത് (Image Courtesy : Getty Images)

3 / 6

ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് നെഹ്റുവിൻ്റെ മകൾ ഇന്ദിര ഗാന്ധിയാണ്. 16 തവണയാണ് ഇന്ദിര ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിട്ടുള്ളത്. എന്നാൽ ഇവയൊന്നും തുടർച്ചയായിട്ടല്ല ഇന്ദിര ഉയർത്തിയത്. (Image Courtesy : Getty Images)

4 / 6

മൂന്നാം സ്ഥാനത്തുള്ളത് നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കഴിഞ്ഞ വർഷം വരെ പത്ത് തവണ ദേശീയ പതാക ചെങ്കോട്ടയിൽ ഉയർത്തിയ നരേന്ദ്ര മോദി മൻമോഹൻ സിങ്ങിനെയാണ് നാളെ മറികടക്കുക. പത്ത് തവണ തുടർച്ചയായി ദേശീയ പതാക ഉയർത്തിയ കോൺഗ്രസിൻ്റെ മുൻ പ്രധാനമന്ത്രിയെയാണ് നാളെ നരേന്ദ്ര മോദി മറികടക്കുക. തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ത്രിവർ പതാക ചെങ്കോട്ടയിൽ ഉയർത്തുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി (Image Courtesy : PTI)

5 / 6

മൻമോഹൻ സിങ്ങാണ് ഈ പട്ടികയിൽ നാലാമതുള്ളത്. പത്ത് തവണയാണ് തുടർച്ചയായിട്ടാണ് മൻമോഹൻ സിങ് ദേശീയ പതാക ചെങ്കോട്ടയിൽ ഉയർത്തിട്ടുള്ളത്. (Image Courtesy : PTI)

6 / 6

ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രിയായ എബി ബാജ്പൈയാണ് പട്ടികയിൽ അഞ്ചാമതുള്ളത്. ആറ് തവണയാണ് ബാജ്പൈ ദേശീയ പതാക ചെങ്കോട്ടയിൽ ഉയർത്തിട്ടുള്ളത്. (Image Courtesy : Getty Images)

വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ
സീനിയർ താരങ്ങൾ വീഴും; ഇംഗ്ലണ്ടിനെതിരെ ഇവർക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാം
വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ