ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 77 വർഷം, നാളെ 78-ാം സ്വാതന്ത്ര്യദിനം; കൺഫ്യൂഷനായോ? | Independence Day 2024, is it 77th or 78th celebration, check the details all you need in malayalam Malayalam news - Malayalam Tv9

Independence Day 2024: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 77 വർഷം, നാളെ 78-ാം സ്വാതന്ത്ര്യദിനം; കൺഫ്യൂഷനായോ?

Published: 

14 Aug 2024 14:45 PM

Independence Day 2024 Celebration: ബ്രിട്ടീഷുകാരുടെ 200 വർഷങ്ങൾ നീണ്ട ഭരണത്തിൽ നിന്ന് മോചനം നേടിയതിന്റെ സ്മരണ പുതുക്കിയാണ് ഇന്ത്യ ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. നമ്മുടെ വീര നായകന്മാരുടെ ത്യാഗത്തെ ഓർമ്മപ്പെടുത്തുന്ന ദിനമാണ് സ്വാതന്ത്ര്യദിനം.

1 / 5രാജ്യം നാളെ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 77 വർഷമേ ആയിട്ടുള്ളൂ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അതുകൊണ്ട് തന്നെ ഇത് 77-ാം സ്വാതന്ത്ര്യ ദിനമാണോ 78-ാം സ്വാതന്ത്ര്യ ദിനമാണോ എന്ന് പലർക്കും കൺഫ്യൂഷനും തോന്നിയേക്കാം. എന്നാൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് സ്വാതന്ത്ര്യ ദിനവും, സ്വാതന്ത്ര്യത്തിന്റെ വാർഷികവും തമ്മിലുള്ള വ്യത്യാസം ആണ്.

രാജ്യം നാളെ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 77 വർഷമേ ആയിട്ടുള്ളൂ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അതുകൊണ്ട് തന്നെ ഇത് 77-ാം സ്വാതന്ത്ര്യ ദിനമാണോ 78-ാം സ്വാതന്ത്ര്യ ദിനമാണോ എന്ന് പലർക്കും കൺഫ്യൂഷനും തോന്നിയേക്കാം. എന്നാൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് സ്വാതന്ത്ര്യ ദിനവും, സ്വാതന്ത്ര്യത്തിന്റെ വാർഷികവും തമ്മിലുള്ള വ്യത്യാസം ആണ്.

2 / 5

ബ്രിട്ടീഷുകാരുടെ 200 വർഷങ്ങൾ നീണ്ട ഭരണത്തിൽ നിന്ന് മോചനം നേടിയതിന്റെ സ്മരണ പുതുക്കിയാണ് ഇന്ത്യ ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. നമ്മുടെ വീര നായകന്മാരുടെ ത്യാഗത്തെ ഓർമ്മപ്പെടുത്തുന്ന ദിനമാണ് സ്വാതന്ത്ര്യദിനം. 1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വതന്ത്ര്യയായി എന്നാണ് ഇത് അർത്ഥംവയ്ക്കുന്നത്. തുടർന്ന് 1948 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ ഒന്നാം വാർഷികം നടന്നു. ആ കണക്കുകൂട്ടൽ പ്രകാരം 2024-ൽ ഇത് സ്വാതന്ത്ര്യത്തിന്റെ 77-ാം വർഷം ആഘോഷിക്കുകയാണ് നാളെ.

3 / 5

അതേസമയം ഈ വർഷം സ്വതന്ത്ര ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനമായിരിക്കും നാം ആഘോഷിക്കുക. അതെങ്ങനെ എന്നല്ലെ നിങ്ങൾ ചിന്തിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ചിട്ട് 77 വർഷം പൂർത്തിയായി. ഇക്കാരണത്താൽ വാർഷികം 77 ആയിരിക്കും. അതുപോലെ രാജ്യം സ്വതന്ത്രമായ 1947 ഓഗസ്റ്റ് 15-നാണ് ആദ്യമായി പതാക ഉയർത്തിയത്. സാങ്കേതികമായി പറഞ്ഞാൽ രാജ്യത്തിന്റെ ആദ്യ സ്വാതന്ത്ര്യദിനം ഈ ദിവസമായിരുന്നു.

4 / 5

ഇതിനുശേഷം 1948 ഓഗസ്റ്റ് 15 ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യദിനവും ഈ ദിവസമായി മാറി. അങ്ങനെ സ്വാതന്ത്ര്യദിനവും സ്വാതന്ത്ര്യത്തിന്റെ ഒന്നാം വാർഷികവും ഒരേ ദിവസം വന്നു. ഇതനുസരിച്ച് 2024 ഓഗസ്റ്റ് 15 സ്വാതന്ത്ര്യത്തിന്റെ 77-ാം വാർഷികവും 77-ാം സ്വാതന്ത്ര്യദിനവുമായാണ് ആഘോഷിക്കുന്നത്. 1947 ഓഗസ്റ്റ് 15 അർദ്ധരാത്രിയിലാണ് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്.

5 / 5

ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കാൻ 200 വർഷത്തിലേറെ സമയമെടുത്തു. 1947 ഓഗസ്റ്റ് 15-ന് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് ആദ്യമായി ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തിയത്. അതിനുശേഷം എല്ലാ വർഷവും സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നതോടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമാകുന്നു.

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ