5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ind vs NZ : ഒറ്റക്കയ്യിലൊരു അസാമാന്യ ക്യാച്ച്; സർഫറാസിനെ പുറത്താക്കാൻ കോൺവേയുടെ ‘പറക്കൽ’

Ind vs Nz Test Devon Conway Catch : ന്യൂസീലൻഡിനെതിരെ തകർന്നടിഞ്ഞ ഇന്ത്യ നാണക്കേടിലാണ്. വിക്കറ്റ് മഴയ്ക്കിടെ സർഫറാസ് ഖാനെ പുറത്താക്കാൻ ഡെവോൺ കോൺവെ എടുത്ത ക്യാച്ച് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

abdul-basith
Abdul Basith | Updated On: 17 Oct 2024 13:20 PM
ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ തകർന്നടിഞ്ഞു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായതോടെ 46 റൺസിലാണ് ഇന്ത്യ ഓൾ ഔട്ടായത്. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാണിത്. (Image Credits - PTI)

1 / 5
ന്യൂസീലൻഡ് തകർത്തെറിഞ്ഞു എന്നതിനൊപ്പം അലക്ഷ്യമായി ബാറ്റ് വീശിയ താരങ്ങളും ഇന്ത്യയുടെ കൂട്ടത്തകർച്ചയ്ക്ക് കാരണമായി. രോഹിത് ശർമ, സർഫറാസ് ഖാൻ, കെഎൽ രാഹുൽ എന്നിവരൊക്കെ മോശം ഷോട്ട് കളിച്ചാണ് പുറത്തായത്. (Image Credits - PTI)

2 / 5
ന്യൂസീലൻഡിൻ്റെ ഫീൽഡിംഗും വളരെ നിർണായകമായി. ഫീൽഡിൽ താരങ്ങളൊക്കെ സജീവമായി നിന്നപ്പോൾ പല അവിശ്വസനീയ ക്യാച്ചുകളും പിറന്നു. ഇതിൽ സർഫറാസിനെ പുറത്തെടുക്കാൻ ഡെവോൺ കോൺവേ എടുത്ത ക്യാച്ച് അസാധ്യമായിരുന്നു. ഇതിൻ്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. (Image Credits - PTI)

3 / 5
മാറ്റ് ഹെൻറിയുടെ പന്തിൽ ആക്രമിച്ച് കളിക്കാൻ ശ്രമിച്ച സർഫറാസിനെ ഒറ്റക്കയ്യിൽ പറന്ന് കോൺവേ പിടിയിലൊതുക്കുകയായിരുന്നു. എക്സ്ട്രാ കവറിൽ ഫീൽഡ് ചെയ്യുകയായിരുന്ന കോൺവേ വലതുവശത്തേക്ക് ചാടി ഒറ്റക്കയിൽ ക്യാച്ച് കൈപ്പിടിയിലൊതുക്കി. (Image Credits - PTI)

4 / 5
5 താരങ്ങളാണ് ഇന്ത്യൻ നിരയിൽ പൂജ്യത്തിന് പുറത്തായത്. ജയ്സ്വാളും പന്തും മാത്രമാണ് ഇരട്ടയക്കം തികച്ചത്. 20 റൺസ് നേടിയ ഋഷഭ് പന്താണ് ടോപ്പ് സ്കോറർ. ന്യൂസീലൻഡിനായി മാറ്റ് ഹെൻറി അഞ്ച് വിക്കറ്റും വില്ല്യം ഒറൂർകെ നാല് വിക്കറ്റും വീഴ്ത്തി. ടിം സൗത്തിയ്ക്കാണ് ഒരു വിക്കറ്റ്. (Image Credits - PTI)

5 / 5