കൈകളിലെ വെളുത്തുള്ളിയുടെ മണം അസ്വസ്ഥമാക്കുന്നോ? നീക്കം ചെയ്യാൻ ഇതാ എളുപ്പവഴികൾ Malayalam news - Malayalam Tv9

Kitchen tips: കൈകളിലെ വെളുത്തുള്ളിയുടെ മണം അസ്വസ്ഥമാക്കുന്നോ? നീക്കം ചെയ്യാൻ ഇതാ എളുപ്പവഴികൾ

Published: 

05 May 2024 12:01 PM

മിക്ക വിഭവങ്ങളിലും ആവശ്യമായ ഒന്നാണ് വെളുത്തുള്ളി. ഒരു ചെറിയ വെളുത്തുള്ളി എല്ലാ വിഭവത്തിനും സമൃദ്ധമായ സ്വാദും മണവും കൊണ്ടുവരാൻ സഹായിക്കുന്നു.

1 / 6പാചകത്തിന്

പാചകത്തിന് ശേഷവും പലപ്പോഴും നമ്മുടെ വിരലിൽ ഒരു അരോചകമായ വെളുത്തുള്ളി മണം അവശേഷിക്കാറുണ്ട്. അത് ദിവസം മുഴുവൻ നീണ്ടുനിൽക്കുകയും ചെയ്യും. ഇത് എങ്ങനെ നീക്കം ചെയ്യാമെന്ന് നമുക്ക് നോക്കാം.

2 / 6

കത്തിയും വെള്ളവും: ചൂടുള്ള വെള്ളത്തിനടിയിൽ ഒരു സ്റ്റെയിൻലെസ് സ്റ്റീൽ കത്തിയിൽ നിങ്ങളുടെ വിരലുകൾ നന്നായി തടവുക, വെളുത്തുള്ളിയുടെ മണം അപ്രത്യക്ഷമാകും.

3 / 6

സിട്രസ് പഴം: നാരങ്ങ പോലുള്ള സിട്രസ് പഴം നിങ്ങളുടെ കൈകളിൽ തടവുന്നത് വെളുത്തുള്ളിയുടെ മണം അകറ്റാൻ സഹായിക്കും.

4 / 6

കോഫി ഗ്രൗണ്ടുകൾ: കാപ്പിപ്പൊടി കൈകളിൽ തടവുന്നത് നിങ്ങളുടെ വിരലുകളിൽ നിന്ന് ദുർഗന്ധം അകറ്റാൻ സഹായിക്കും.

5 / 6

ബേക്കിംഗ് സോഡയും ഉപ്പും: ബേക്കിംഗ് സോഡ ഒരു പ്രകൃതിദത്ത ഡിയോഡറൈസർ ആണ്. ഇത് ഉപ്പ് ചേർത്ത് വിരലുകളിൽ തടവുക. നന്നായി കഴുകുക, കൈകൾ ദുർഗന്ധം ഇല്ലാതാകും.

6 / 6

തക്കാളി ജ്യൂസ്: നിങ്ങളുടെ വിരലുകളിൽ തക്കാളി സ്‌ക്രബ് ചെയ്യുന്നത് ദുർ​ഗന്ധം അകറ്റാൻ സഹായിക്കും.

14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ
മുല്ലപ്പൂവ് ഉണക്കി തിളപ്പിച്ച് കുടിക്കൂ...പല ആരോ​ഗ്യ പ്രശ്നങ്ങളും പരിഹരിക്കാം
മരുഭൂമിയിലെ സൂര്യാസ്തമയം ആസ്വദിച്ച് അഹാന കൃഷ്ണ
കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ലേ... ഫസി ഈറ്റിങ് ആണ് വിഷയം