സാഹിത്യത്തോടും സംഗീതത്തോടുമുള്ള മനുഷ്യന്റെ ഉൾമനസ്സിൽ ഉറച്ചുപോയ അഭിനിവേശത്തെ ഉപയോഗിച്ച സിനിമകൾ വളരെ ചുരുക്കമേ ഉണ്ടാകൂ. വായനയും സംഗീതവും ഒരു തലമുറയുടെ ലഹരിയായിരുന്ന കാലത്ത് ജീവിച്ചിരുന്ന ചിലർക്ക് ഇതിലെ കഥാപാത്രങ്ങൾ സമ്മാനിക്കുന്നത് ഒരു ഗൃഹാതുരതയാണ്. അന്നത്തെ തലമുറയിൽ ജനിച്ചു ജീവിച്ച, സാമ്പത്തികമായി ഞെരുക്കങ്ങൾ അനുഭവിക്കാത്ത സമൂഹത്തിലെ ഉന്നത തലത്തിലുള്ള ഏതൊരു വ്യക്തിക്കും നന്ദിതയോടും രാജീവനോടും പെട്ടെന്ന് താതാത്മ്യം പ്രാപിക്കാൻ കഴിയും. (ഫോട്ടോ - facebook)