ഓസീസിനെതിരായ പോരാട്ടത്തിന് ഇന്ത്യന്‍ ടീം എത്തിയത് കറുത്ത ആംബാന്‍ഡ് ധരിച്ച്; കാരണമെന്ത്? | ICC Champions Trophy 2025, Why did the Indian team wear black armbands in the semi final against Australia, This is the reason Malayalam news - Malayalam Tv9

India Wear Black Armbands: ഓസീസിനെതിരായ പോരാട്ടത്തിന് ഇന്ത്യന്‍ ടീം എത്തിയത് കറുത്ത ആംബാന്‍ഡ് ധരിച്ച്; കാരണമെന്ത്?

jayadevan-am
Published: 

05 Mar 2025 14:08 PM

Indian Team Wear Black Armbands In Semi Finals: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം പത്മാകര്‍ ശിവാല്‍ക്കറോടുള്ള ആദരസൂചകമായാണ് ഇന്ത്യന്‍ താരങ്ങള്‍ കറുത്ത ആംബാന്‍ഡ് ധരിച്ചത്. 1965-77 കാലഘട്ടത്തില്‍ ഒമ്പത് രഞ്ജി കിരീടങ്ങള്‍ നേടിയ ബോംബ ടീമിന്റെ ഭാഗമായിരുന്നു പത്മാകര്‍ ശിവാല്‍ക്കര്‍. വിയോഗത്തില്‍ ബിസിസിഐ അനുശോചിച്ചു

1 / 5ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലില്‍ കറുത്ത ആംബാന്‍ഡ് ധരിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ മൈതാനത്തെത്തിയത്. മാര്‍ച്ച് മൂന്നിന് 84-ാം വയസില്‍ അന്തരിച്ച മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം പത്മാകര്‍ ശിവാല്‍ക്കറോടുള്ള ആദരസൂചകമായാണ് ഇന്ത്യന്‍ താരങ്ങള്‍ കറുത്ത ആംബാന്‍ഡ് ധരിച്ചത് (Image Credits: PTI)

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലില്‍ കറുത്ത ആംബാന്‍ഡ് ധരിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ മൈതാനത്തെത്തിയത്. മാര്‍ച്ച് മൂന്നിന് 84-ാം വയസില്‍ അന്തരിച്ച മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം പത്മാകര്‍ ശിവാല്‍ക്കറോടുള്ള ആദരസൂചകമായാണ് ഇന്ത്യന്‍ താരങ്ങള്‍ കറുത്ത ആംബാന്‍ഡ് ധരിച്ചത് (Image Credits: PTI)

2 / 5ആഭ്യന്തര ക്രിക്കറ്റിലെ തലമുതിര്‍ന്ന പേരുകളിലൊന്നായിരുന്നു ശിവാല്‍ക്കര്‍. ബോംബെ ടീമിന്റെ താരമായിരുന്നു. 1965-77 കാലഘട്ടത്തില്‍ ഒമ്പത് രഞ്ജി കിരീടങ്ങള്‍ നേടിയ ബോംബ ടീമിന്റെ ഭാഗമായിരുന്നു (Image Credits: PTI)

ആഭ്യന്തര ക്രിക്കറ്റിലെ തലമുതിര്‍ന്ന പേരുകളിലൊന്നായിരുന്നു ശിവാല്‍ക്കര്‍. ബോംബെ ടീമിന്റെ താരമായിരുന്നു. 1965-77 കാലഘട്ടത്തില്‍ ഒമ്പത് രഞ്ജി കിരീടങ്ങള്‍ നേടിയ ബോംബ ടീമിന്റെ ഭാഗമായിരുന്നു (Image Credits: PTI)

3 / 5124 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 589 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 16 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയതാണ് ഏറ്റവും മികച്ച പ്രകടനം. 19.69 ആയിരുന്നു ബൗളിങ് ശരാശരി. ഇന്നിങ്‌സില്‍ 42 തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്. ശിവാല്‍ക്കറുടെ വിയോഗത്തില്‍ ബിസിസിഐ അനുശോചിച്ചു (Image Credits: PTI)

124 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 589 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 16 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയതാണ് ഏറ്റവും മികച്ച പ്രകടനം. 19.69 ആയിരുന്നു ബൗളിങ് ശരാശരി. ഇന്നിങ്‌സില്‍ 42 തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്. ശിവാല്‍ക്കറുടെ വിയോഗത്തില്‍ ബിസിസിഐ അനുശോചിച്ചു (Image Credits: PTI)

4 / 5

അതേസമയം, സെമിയില്‍ ഓസ്‌ട്രേലിയയെ കീഴടക്കി ഇന്ത്യ ഫൈനലിലെത്തി. നാല് വിക്കറ്റിനായിരുന്നു ജയം. 98 പന്തില്‍ 84 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് കളിയിലെ താരം. മുഹമ്മദ് ഷമി 10 ഓവറില്‍ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു (Image Credits: PTI)

5 / 5

ഇന്ന് നടക്കുന്ന ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക മത്സരത്തിലെ വിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും. മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്‌ (Image Credits: PTI)

Related Stories
IPL 2025: ‘ഹോം ഗെയിമാണ്; പക്ഷേ, ക്യുറേറ്റര്‍ പഞ്ചാബിന്റേതാണെന്ന് തോന്നുന്നു’, ലഖ്‌നൗവിന്റെ തോല്‍വിയില്‍ വിമര്‍ശിച്ച് സഹീര്‍ ഖാന്‍
Saniya Iyappan: കുട്ടിക്കാലം മുതല്‍ എന്റെ സ്വപ്‌നം വീടായിരുന്നു, റിയാലിറ്റി ഷോയ്ക്കായി 20 ലക്ഷത്തോളം മുടക്കി: സാനിയ ഇയ്യപ്പന്‍
Chanakya Niti: മരിക്കാൻ കിടന്നാൽ പോലും ഇവരോട് സങ്കടങ്ങൾ പറയല്ലേ; അത്രയേറെ അപകടകാരികൾ!
Pineapple Benefits: രോഗപ്രതിരോധശേഷിക്കും കാഴ്ച ശക്തിക്കും മികച്ചത്; പൈനാപ്പിൾ ചില്ലറക്കാരനല്ല, അറിയാം ഗുണങ്ങൾ
Manage Acidity: അസിഡിറ്റി പാടെ മാറും..! ഈ മാറ്റങ്ങൾ പരീക്ഷിച്ചു നോക്കൂ
Excessive Yawning: അമിതമായ കോട്ടുവായിടൽ എന്തിൻ്റെ ലക്ഷണമാണ്?: ഇത് ആരോ​ഗ്യത്തെ ബാധിക്കുമോ
ബ്ലഡ് ഷുഗര്‍ ലെവല്‍ എങ്ങനെ നിയന്ത്രിക്കാം?
ഹെൽത്തി ആണെങ്കിലും വെറും വയറ്റിൽ അരുത്
പാരസെറ്റമോളിന്റെ പരിണിതഫലങ്ങള്‍
എല്ലാവര്‍ക്കും പൈനാപ്പിള്‍ നല്ലതല്ല