5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ICC Champions Trophy 2025: ആറാം വിക്കറ്റ് കൂട്ടുക്കെട്ടിലെ കട്ട പ്രതിരോധം; ജാക്കര്‍ അലിയും തൗഹിദ് ഹൃദോയിയും സ്വന്തമാക്കിയത് തകര്‍പ്പന്‍ റെക്കോഡ്‌

Jaker Ali-Towhid Hridoy sixth wicket partnership: ബംഗ്ലാദേശിന് ആശ്വാസ സ്‌കോര്‍ സമ്മാനിച്ചത് ജാക്കര്‍ അലിയുടെയും, തൗഹിദ് ഹൃദോയിയുടെയും ആറാം വിക്കറ്റ് കൂട്ടുക്കെട്ടിലെ ബാറ്റിംഗാണ്. അലിയും ഹൃദോയിയും ആറാം വിക്കറ്റില്‍ 154 റണ്‍സാണ് ബംഗ്ലാദേശിന് സമ്മാനിച്ചത്. ബംഗ്ലാദേശിന്റെ ഏറ്റവും ശ്രദ്ധേയമായ കൂട്ടുകെട്ടുകളിലൊന്നാണ് ഇത്. ചില റെക്കോഡും ഇരുവരും സ്വന്തമാക്കി

jayadevan-am
Jayadevan AM | Updated On: 21 Feb 2025 12:32 PM
ചാമ്പ്യന്‍സ് ട്രോഫിയില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ തുടക്കത്തില്‍ കൂട്ടത്തകര്‍ച്ച നേരിട്ട ബംഗ്ലാദേശിന് ആശ്വാസ സ്‌കോര്‍ സമ്മാനിച്ചത് ജാക്കര്‍ അലിയുടെയും, തൗഹിദ് ഹൃദോയിയുടെയും ആറാം വിക്കറ്റ് കൂട്ടുക്കെട്ടിലെ ബാറ്റിംഗാണ്.  അലിയെ പൂജ്യത്തില്‍ പുറത്താക്കാനുള്ള അവസരം ഇന്ത്യ പാഴാക്കിയിരുന്നു. അക്‌സര്‍ പട്ടേലിന്റെ പന്തില്‍ ക്യാച്ചിനുള്ള അവസരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് നഷ്ടപ്പെടുത്തിയത്. അക്‌സറിന് ഹാട്രിക് നേടുന്നതിനുള്ള അവസരമാണ് ഇതോടെ നഷ്ടമായത് (Image Credits : PTI)

1 / 5
തുടര്‍ന്ന് കരുതലോടെ ബാറ്റേന്തിയ അലിയും ഹൃദോയിയും ആറാം വിക്കറ്റില്‍ 154 റണ്‍സാണ് ബംഗ്ലാദേശിന് സമ്മാനിച്ചത്. 114 പന്തില്‍ 68 റണ്‍സെടുത്ത അലിയെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. ഷമിയുടെ പന്തില്‍ അലക്ഷ്യ ഷോട്ടിന് ശ്രമിച്ച അലി വിരാട് കോഹ്ലിക്ക് ക്യാച്ച് നല്‍കുകയായിരുന്നു. ഹൃദോയ് 118 പന്തില്‍ 100 റണ്‍സെടുത്തു. ഏകദിന ചരിത്രത്തില്‍ ബംഗ്ലാദേശിന്റെ ഏറ്റവും ശ്രദ്ധേയമായ കൂട്ടുകെട്ടുകളിലൊന്നാണ് ഇത്. മറ്റു ചില റെക്കോഡും ഇരുവരും സ്വന്തമാക്കി (Image Credits : PTI)

2 / 5
ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തില്‍ ആറാം വിക്കറ്റിലോ അതിന് താഴെയോ സംഭവിച്ച ഏറ്റവും വലിയ പാര്‍ട്ട്ണര്‍ഷിപ്പാണ് ഇത്. 2006ല്‍ പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയുടെ മാര്‍ക്ക് ബൗച്ചറും ജസ്റ്റിന്‍ കെമ്പും നേടിയ 131 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത് (Image Credits : PTI)

3 / 5
ഏകദിനത്തില്‍ ബംഗ്ലാദേശിന്റെ ഏറ്റവും ഉയര്‍ന്ന ആറാം വിക്കറ്റ് കൂട്ടുക്കെട്ടും ഇതു തന്നെ. തൗഹിദ് ഹൃദോയിക്കൊപ്പം ചേര്‍ന്ന് തന്റെ പേരിലുള്ള റെക്കോഡാണ് ജാക്കര്‍ അലി മറികടന്നത്.  2024 ഡിസംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മത്സരത്തില്‍ മഹ്മുദുള്ളയ്‌ക്കൊപ്പം ചേര്‍ന്ന് അലി 150 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയിരുന്നു. ഈ റെക്കോഡാണ് തകര്‍ത്തത് (Image Credits : PTI)

4 / 5
ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന്റെ ഏറ്റവും വലിയ പാര്‍ട്ട്ണര്‍ഷിപ്പ് സ്‌കോറെന്ന റെക്കോഡും അലിയും ഹൃദോയിയും സ്വന്തമാക്കി. ഇന്ത്യയ്‌ക്കെതിരെ ഏതെങ്കിലും രാജ്യം നേടിയ ഏറ്റവും വലിയ ആറാം വിക്കറ്റ് കൂട്ടുക്കെട്ട് എന്ന നേട്ടവും ഇരുവര്‍ക്കും സ്വന്തം (Image Credits : PTI)

5 / 5