5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ICC Champions Trophy 2025: ഇത്തവണ നടക്കുന്നത്‌ ശ്രീലങ്കയില്ലാത്ത ചാമ്പ്യന്‍സ് ട്രോഫി; മുന്‍ ചാമ്പ്യന്‍മാര്‍ക്ക് എന്തുപറ്റി? കാരണമിതാണ്‌

ICC Champions Trophy 2025 Sril Lanka not playing: ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കയുടെ അസാന്നിധ്യം ശ്രദ്ധേയമാവുകയാണ്. ഇതാദ്യമായാണ് ശ്രീലങ്കയില്ലാതെ ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നത്. മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയും വെസ്റ്റ് ഇന്‍ഡീസും ഇത്തവണ പങ്കെടുക്കുന്നില്ല. 2023ലെ ലോകകപ്പിലെ മോശം പ്രകടനമാണ് ലങ്കയ്ക്ക് തിരിച്ചടിയായത്‌

jayadevan-am
Jayadevan AM | Published: 19 Feb 2025 14:56 PM
ചാമ്പ്യന്‍സ് ട്രോഫി ഇന്ന് ആരംഭിക്കുമ്പോള്‍ അതില്‍ ശ്രീലങ്കയുടെ അസാന്നിധ്യം ശ്രദ്ധേയമാവുകയാണ്. ശ്രീലങ്കയും വെസ്റ്റ് ഇന്‍ഡീസുമാണ് ചാമ്പ്യന്‍സ് ട്രോഫിയിലില്ലാത്ത പ്രമുഖ ടീമുകള്‍ (Image Credits : PTI)

1 / 5
ഏഴര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചാമ്പ്യന്‍സ് ട്രോഫി തിരിച്ചെത്തുന്നത്. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ പാകിസ്ഥാനിലും, ദുബായിലുമായി മത്സരങ്ങള്‍ നടക്കും. ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ, അയര്‍ലന്‍ഡ് എന്നീ ഐസിസിയിലെ പ്രധാന ടീമുകള്‍ (Full Members) പങ്കെടുക്കുന്നില്ല (Image Credits : PTI)

2 / 5
മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്ക ഇല്ലാത്ത ആദ്യ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റാണ് ഇത്തവണത്തേത്. 2002ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം ശ്രീലങ്കയും ഇന്ത്യയും പങ്കിട്ടിരുന്നു (Image Credits : Social Media)

3 / 5
ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവയാണ് ചാമ്പ്യന്‍സ് ട്രോഫിയുടെ എല്ലാ ടൂര്‍ണമെന്റുകളിലും പങ്കെടുത്ത ടീമുകള്‍. 2023ലെ ഏകദിന ലോകകപ്പില്‍ ശ്രീലങ്ക ഒമ്പതാമതാണ് ഫിനിഷ് ചെയ്തത് (Image Credits : Social Media)

4 / 5
ഇതാണ് തിരിച്ചടിയായത്. ആദ്യ എട്ട് ടീമുകള്‍ക്കായിരുന്നു ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ യോഗ്യത. നെറ്റ് റണ്‍റേറ്റിന്റെ പിന്‍ബലത്തിലാണ് ഒരേ പോയിന്റുണ്ടായിരുന്ന ശ്രീലങ്കയെയും, നെതര്‍ലന്‍ഡ്‌സിനെയും പിന്തള്ള ബംഗ്ലാദേശ് ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടിയത്‌  (Image Credits : PTI)

5 / 5