ഫൈനലില്‍ ജയിച്ചാലും തോറ്റാലും കോടികള്‍, കിരീടം നേടുന്ന ടീമിന് കിട്ടുന്നത് എത്ര? ചാമ്പ്യന്‍സ് ട്രോഫിയിലെ സമ്മാനത്തുക അറിയാം | ICC Champions Trophy 2025, How much prize money will the winning team and the runners up get, Here are the figures Malayalam news - Malayalam Tv9

India vs New Zealand: ഫൈനലില്‍ ജയിച്ചാലും തോറ്റാലും കോടികള്‍, കിരീടം നേടുന്ന ടീമിന് കിട്ടുന്നത് എത്ര? ചാമ്പ്യന്‍സ് ട്രോഫിയിലെ സമ്മാനത്തുക അറിയാം

Published: 

08 Mar 2025 10:53 AM

ICC Champions trophy 2025 prize money: ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ നാളെ നടക്കും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. വന്‍ സമ്മാനത്തുകയാണ് ചാമ്പ്യന്‍സ് ട്രോഫി വിജയികള്‍ക്കും റണ്ണേഴ്‌സ് അപ്പിനും ലഭിക്കാന്‍ പോകുന്നത്. എത്രയാണ് വിജയികള്‍ക്കും, റണ്ണേഴ്‌സ് അപ്പിനും ലഭിക്കുന്നതെന്ന് പരിശോധിക്കാം.

1 / 5ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ നാളെ നടക്കും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. ഉച്ചകഴിഞ്ഞ് 2.30നാണ് മത്സരം (Image Credits: PTI)

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ നാളെ നടക്കും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. ഉച്ചകഴിഞ്ഞ് 2.30നാണ് മത്സരം (Image Credits: PTI)

2 / 5

വന്‍ സമ്മാനത്തുകയാണ് വിജയികള്‍ക്കും റണ്ണേഴ്‌സ് അപ്പിനും ലഭിക്കാന്‍ പോകുന്നത്. എത്രയാണ് ഫൈനലില്‍ വിജയിക്കുന്ന ടീമിനും, റണ്ണേഴ്‌സ് അപ്പിനും ലഭിക്കുന്നതെന്ന് പരിശോധിക്കാം (Image Credits: PTI)

3 / 5

2025ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ഐസിസി 6.9 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 60.06 കോടി രൂപ) ആണ് സമ്മാനത്തുകയായി പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഓരോ ടീമിനും 125,000 ഡോളര്‍ (ഏകദേശം 1.08 കോടി രൂപ) ലഭിക്കും (Image Credits: PTI)

4 / 5

കൂടാതെ, ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ വിജയത്തിനും ടീമുകള്‍ക്ക് 34,000 ഡോളര്‍ (ഏകദേശം 2.95 കോടി രൂപ) ലഭിക്കും. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ വിജയിക്കാനായാല്‍ ഇന്ത്യയ്ക്ക് 2.24 മില്യണ്‍ (ഏകദേശം 19.49 കോടി രൂപ) ലഭിക്കും. റണ്ണേഴ്‌സ് അപ്പിന് 1.12 മില്യണ്‍ ഡോളര്‍ (ഏകദേശം 9.74 കോടി രൂപ) ലഭിക്കും (Image Credits: PTI)

5 / 5

ഇന്ത്യ കിരീടം നേടാനായാല്‍, ഗ്രൂപ്പ് ഘട്ടത്തിലെ വിജയങ്ങള്‍ ഉള്‍പ്പെടെ കണക്കിലെടുത്ത് 2.46 മില്യണ്‍ ഡോളര്‍ (ഏകദേശം 21.4 കോടി രൂപ) ലഭിക്കും. ഫൈനലില്‍ ജയിച്ചില്ലെങ്കില്‍ പോലും, 1.34 മില്യണ്‍ ഡോളര്‍ (ഏകദേശം 11.6 കോടി രൂപ) ഇന്ത്യയ്ക്ക് കിട്ടും (Image Credits: PTI)

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ