5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ICC Champions Trophy: ഫഖര്‍ സമാന്റെ സെഞ്ചുറിയില്‍ ഇന്ത്യ കൈവിട്ട കിരീടം, പോരാടിയത് ഹാര്‍ദ്ദിക് മാത്രം; 2017ല്‍ സംഭവിച്ചത്

ICC Champions Trophy 2025 India vs Pakistan Match: 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ഇന്ത്യയ്ക്ക് കണ്ണീരോര്‍മയാണ്. ഏറെ പ്രതീക്ഷയോടെ ഫൈനല്‍ മത്സരത്തിന് ഇറങ്ങിയ ഇന്ത്യയെ തോല്‍പിച്ച് പാകിസ്ഥാന്‍ കിരീടം നേടി. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഒറ്റയാള്‍ പോരാട്ടമാണ് പാഴായത്. അന്ന് സംഭവിച്ചത് എന്തെന്ന് നോക്കാം

jayadevan-am
Jayadevan AM | Published: 23 Feb 2025 14:54 PM
ഇതിനു മുമ്പ് ചാമ്പ്യന്‍സ് ട്രോഫി നടന്നത് 2017ലായിരുന്നു. കിരീടപ്രതീക്ഷയുമായി ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങിയ ഇന്ത്യയ്ക്ക് പാകിസ്ഥാനോട് അടിയറവ് പറയേണ്ടി വന്നു (Image Credits: Getty)

1 / 5
ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍ 50 ഓവറില്‍ നാല് വിക്കറ്റിന് 338 റണ്‍സ് നേടി. ഇന്ത്യ 30.3 ഓവറില്‍ 158 റണ്‍സിന് പുറത്തായി. പാകിസ്ഥാന് 180 റണ്‍സിന്റെ വിജയം. ഒപ്പം കിരീടവും  (Image Credits: PTI)

2 / 5
106 പന്തില്‍ 114 റണ്‍സ് നേടിയ ഫഖര്‍ സമാന്‍, പുറത്താകാതെ 37 പന്തില്‍ 57 റണ്‍സെടുത്ത മുഹമ്മദ് ഹഫീസ്, 52 പന്തില്‍ 46 റണ്‍സെടുത്ത ബാബര്‍ അസം എന്നിവരുടെ ബാറ്റിംഗാണ് പാകിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്  (Image Credits: PTI)

3 / 5
ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാറും, ഹാര്‍ദ്ദിക് പാണ്ഡ്യയും, കേദാര്‍ ജാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 43 പന്തില്‍ 76 റണ്‍സെടുത്ത ഹാര്‍ദ്ദിക് മാത്രമാണ് അന്ന് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ പോരാടിയത്  (Image Credits: PTI)

4 / 5
മുഹമ്മദ് അമീറും, ഹസന്‍ അലിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രോഹിതിനെ പൂജ്യത്തിനും, കോഹ്ലിയെ അഞ്ച് റണ്‍സിനുമാണ് അമീര്‍ പുറത്താക്കിയത്  (Image Credits: PTI)

5 / 5