ബിൽറ്റ് ഇൻ ഗൂഗിൾ ടിവി അടക്കമുള്ള എച്ച്പിയുടെ ഗെയിമിങ് മോണിറ്റർ; ഒപ്പം പുതിയ ഗെയിമിങ് ലാപ്ടോപ്പും | HP Omen Max 16 And HP Omen 32x Smart Gaming Monitor With HyperX Pulsefire Saga Pro Wireless Gaming Mouse Introduced Malayalam news - Malayalam Tv9

HP Omen Max 16 : ബിൽറ്റ് ഇൻ ഗൂഗിൾ ടിവി അടക്കമുള്ള എച്ച്പിയുടെ ഗെയിമിങ് മോണിറ്റർ; ഒപ്പം പുതിയ ഗെയിമിങ് ലാപ്ടോപ്പും

Updated On: 

07 Jan 2025 19:57 PM

HP Introduced New Gaming Laptop And Monitor: പുതിയ ഗെയിമിങ് മോണിറ്ററും ലാപ്ടോപ്പും അവതരിപ്പിച്ച് എച്ച്പി. ഇതിനൊപ്പം വയർലസ് ഗെയിമിങ് മൗസ്, ഒമെൻ എഐ തുടങ്ങിയവയും കമ്പനി അവതരിപ്പിച്ചു.

1 / 5പുതിയ ഗെയിമിങ് മോണിറ്റർ അവതരിപ്പിച്ച് എച്ച്പി. ലാസ് വേഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ വച്ചാണ് ഒമെൻ 32x സ്മാർട്ട് ഗെയിമിങ് മോണിറ്റർ എന്ന് പേരിട്ടിരിക്കുന്ന ഗെയിമിങ് മോണിറ്റർ അവതരിപ്പിച്ചത്. ഇതിനൊപ്പം എച്ച്പി ഒമെൻ മാക്സ് 16 എന്ന ഗെയിമിങ് ലാപ്ടോപ്പും കമ്പനി അവതരിപ്പിച്ചു. (Image Courtesy - Social Media)

പുതിയ ഗെയിമിങ് മോണിറ്റർ അവതരിപ്പിച്ച് എച്ച്പി. ലാസ് വേഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ വച്ചാണ് ഒമെൻ 32x സ്മാർട്ട് ഗെയിമിങ് മോണിറ്റർ എന്ന് പേരിട്ടിരിക്കുന്ന ഗെയിമിങ് മോണിറ്റർ അവതരിപ്പിച്ചത്. ഇതിനൊപ്പം എച്ച്പി ഒമെൻ മാക്സ് 16 എന്ന ഗെയിമിങ് ലാപ്ടോപ്പും കമ്പനി അവതരിപ്പിച്ചു. (Image Courtesy - Social Media)

2 / 5

ഒമെൻ 32x സ്മാർട്ട് ഗെയിമിങ് മോണിറ്ററിൽ ഇൻബിൽറ്റ് ഗൂഗിൾ ടിവിയടക്കമുള്ള സൗകര്യങ്ങളുണ്ട്. ഹൈപ്പർഎക്സ് പൾസ്ഫയർ സാഗ മൗസ്, ഒമെൻ എഐ എന്ന പേരിൽ പവർഫുള്ളായ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനങ്ങൾ എന്നിങ്ങനെ നൂതനമായ പല ഫീച്ചറുകളും ഈ ഇതിനൊപ്പം കമ്പനി അവതരിപ്പിച്ചു. (Image Courtesy - Social Media)

3 / 5

തങ്ങളുടെ ഏറ്റവും പവർഫുള്ളായ ഗെയിമിങ് ലാപ്ടോപ്പാണ് എച്ച്പി ഒമെൻ മാക്സ് 16 എന്ന് കമ്പനി അവകാശപ്പെടുന്നു. ഇൻ്റൽ കോർ അൾട്ര 9 പ്രൊസസറിലാണ് ലാപ്ടോപ്പിൻ്റെ പ്രവർത്തനം. എൻവിഡിയയുടെ ഏറ്റവും മികച്ച ഗ്രാഫിക്സ് കാർഡായ ജിഫോഴ്സ് ആർടിഎക്സ് 50 ആണ് ലാപ്ടോപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. (Image Courtesy - Social Media)

4 / 5

എച്ച്പി ഒമെൻ മാക്സ് 16 ലാപ്ടോപ്പിൻ്റെ വില 1699 ഡോളറിലാണ് ആരംഭിക്കുക. ഇന്ത്യൻ കറൻസിയിൽ ഏതാണ്ട് 1,46,000 രൂപ വരും. രണ്ട് നിറങ്ങളിലാണ് ഈ ലാപ്ടോപ്പ് ലഭ്യമാവുക. സെറാമിക് വൈറ്റ്, ഷാഡോ ബ്ലാക്ക് എന്നീ നിറങ്ങളിൽ ലാപ്ടോപ്പ് ലഭിക്കും. ഇന്ത്യയിൽ എന്ന് വരുമെന്ന് വ്യക്തമല്ല. (Image Courtesy - Social Media)

5 / 5

എച്ച്പി ഒമെൻ 32x സ്മാർട്ട് മോണിറ്ററിനാവട്ടെ 749.99 ഡോളറാണ് നൽകേണ്ടത്. ഇന്ത്യൻ കറൻസിയിൽ ഏകദേശം 64,000 രൂപ വരും ഇത്. ഏപ്രിൽ മാസം മുതൽ എച്ച്പിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഈ മോണിറ്റർ വാങ്ങാം. ഹൈപ്പർഎക്സ് പൾസ്ഫയർ സാഗ പ്രോ വയർലസ് ഗെയിമിങ് മൗസിന് 7000 മുതൽ 10,000 രൂപയാണ് വില. (Image Courtesy - Social Media)

ഇടതുകയ്യില്‍ വാച്ച് കെട്ടുന്നത് എന്തിനാണെന്ന് അറിയാമോ?
ഇവ കഴിക്കരുതേ! നിങ്ങളുടെ പല്ലിനെ അപകടത്തിലാക്കും
12 വർഷത്തിനിടെ ഏറ്റവും മോശം അവസ്ഥയിൽ വിരാട് കോലി
എല്ലുകളെ ബലമുള്ളതാക്കാൻ ഇവ ശീലമാക്കാം