മുടി കൊഴിച്ചിൽ മാറി തഴച്ചു വളരും... റോസ്‌മേരി ഓയിൽ ഇങ്ങനെ ഉപയോഗിക്കൂ | How to properly use rosemary oil for hair growth and hairfall Malayalam news - Malayalam Tv9

Rosemary Oil: മുടി കൊഴിച്ചിൽ മാറി തഴച്ചു വളരും… റോസ്‌മേരി ഓയിൽ ഇങ്ങനെ ഉപയോഗിക്കൂ

Published: 

18 Nov 2024 09:11 AM

Rosemary Oil For Hair Growth: റോസ്‌മേരി ഓയിലിലെ ഏറ്റവും വലിയ ഗുണം കാർനോസിക് ആസിഡ് എന്ന ഘടകമാണ്. ഇത് നമ്മുടെ നശിച്ച് പോകുന്ന കോശങ്ങളെ പുനർജീവിപ്പിച്ച് തലമുടിക്ക് ഗുണം നൽകുന്നു. ഇത് മുടിവളർച്ചയ്ക്ക് കാരണമാകും. അകാലനരയെ തടയാനും റോസ്‌മേരി ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്.

1 / 5ഒട്ടുമിക്ക ആളുകളുടേയും ഏറ്റവും വലിയ പ്രശ്നമാണ് മുടി കൊഴിച്ചിൽ. തലമുടി കൊഴിച്ചിൽ മാറ്റാനും മുടി വളരാനും സഹായിക്കുന്ന ഒന്നാണ് റോസ്‌മേരി ഓയിൽ. മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ആൻ്റി ഓക്‌സിഡൻ്റുകൾ, ആൻറി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ, അവശ്യ പോഷകങ്ങൾ എന്നിവ റോസ്‌മേരി ഓയിലിൽ അടങ്ങിയിട്ടുണ്ട്.(Image Credits: Freepik)

ഒട്ടുമിക്ക ആളുകളുടേയും ഏറ്റവും വലിയ പ്രശ്നമാണ് മുടി കൊഴിച്ചിൽ. തലമുടി കൊഴിച്ചിൽ മാറ്റാനും മുടി വളരാനും സഹായിക്കുന്ന ഒന്നാണ് റോസ്‌മേരി ഓയിൽ. മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ആൻ്റി ഓക്‌സിഡൻ്റുകൾ, ആൻറി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ, അവശ്യ പോഷകങ്ങൾ എന്നിവ റോസ്‌മേരി ഓയിലിൽ അടങ്ങിയിട്ടുണ്ട്.(Image Credits: Freepik)

2 / 5

റോസ്‌മേരി ഓയിലിലെ ഏറ്റവും വലിയ ഗുണം കാർനോസിക് ആസിഡ് എന്ന ഘടകമാണ്. ഇത് നമ്മുടെ നശിച്ച് പോകുന്ന കോശങ്ങളെ പുനർജീവിപ്പിച്ച് തലമുടിക്ക് ഗുണം നൽകുന്നു. ഇത് മുടിവളർച്ചയ്ക്ക് കാരണമാകും. (Image Credits: Freepik)

3 / 5

തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും മുടി കൊഴിച്ചിലിനെ തടയാനും കരുത്തുറ്റ മുടി വളരാനും റോസ്‌മേരി ഓയിൽ നല്ലതാണ്. ഇവയുടെ ആൻ്റി ഓക്‌സിഡൻ്റ്, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ താരനെ അകറ്റി തലമുടി പൊട്ടി പോകുന്ന അവസ്ഥയെ തടയുന്നു. (Image Credits: Freepik)

4 / 5

അകാലനരയെ തടയാനും റോസ്‌മേരി ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്. തലയോട്ടിയെ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്താനും, പിഎച്ച് ലെവൽ ബാലൻസ് ചെയ്യാനും ഇവ വളരെയധികം സഹായിക്കും. (Image Credits: Freepik)

5 / 5

റോസ്‌മേരി ഓയിൽ തലയിൽ പുരട്ടി നന്നായി മസാജ് ചെയ്യണം. 20 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. അതുപോലെ തന്നെ ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ എടുത്ത് ഇതിൽ 5-6 തുള്ളി റോസ്‌മേരി ഓയിൽ ചേർത്ത് ശിരോചർമ്മത്തിൽ പുരട്ടുക. റോസ്‌മേരി ഓയിലിനൊപ്പം ആവണക്കെണ്ണ ചേർത്ത് ഉപയോഗിക്കുന്നതും ​ഗുണം ചെയ്യും. (Image Credits: Freepik)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ