AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PCOS: പിസിഒഎസ് വരാതെ നോക്കണമെങ്കിൽ…; ഈ ശീലങ്ങൾ ദിവസവും പതിവാക്കൂ

Manage PCOS Naturally: പിസിഒഎസ് ലക്ഷണങ്ങൾ വഷളാക്കുന്ന ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുകയോ അല്ലെങ്കിൽ ഒഴിവാക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്. സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും കൂടുതലുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കേണ്ടതാണ്.

neethu-vijayan
Neethu Vijayan | Published: 26 Apr 2025 13:30 PM
ഒട്ടുമിക്ക സ്ത്രീകളിലും കണ്ടുവരുന്ന ഒന്നാണ് പിസിഒഎസ്. അതിൻ്റെ ലക്ഷണങ്ങളും മറ്റ് അസ്വസ്ഥതകളും പിസിഒഎസ് ഉള്ളവരെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. ജീവിതശൈലിയിൽ നിരവധി ക്രമീകരണങ്ങളും ഭക്ഷണക്രമത്തിലെ മാറ്റങ്ങളും പിസിഒഎസ് നിയന്ത്രിക്കാൻ ആവശ്യമായ കാര്യങ്ങളാണ്. മികച്ച ഭക്ഷണക്രമീകരണവും ദൈനംദിന ശീലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, പിസിഒഎസ് ഉള്ള വ്യക്തികൾക്ക് അവരുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും.  (Image CreditsL Freepik)

1 / 5
പിസിഒഎസ് നിയന്ത്രിക്കുന്നതിൽ ഭക്ഷണങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെങ്കിലും,  പഴങ്ങൾ, പച്ചക്കറികൾ, ലീൻ പ്രോട്ടീനുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും. നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഇവ നിയന്ത്രിക്കാൻ  ഗുണം ചെയ്യുന്നവയാണ്.

2 / 5
കൂടാതെ പിസിഒഎസ് ലക്ഷണങ്ങൾ വഷളാക്കുന്ന ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുകയോ അല്ലെങ്കിൽ ഒഴിവാക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്. സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും കൂടുതലുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കേണ്ടതാണ്. ദിനചര്യയിലും മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്.

3 / 5
ചായയോ കാപ്പിയോ ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നതിന് പകരം, കറുവപ്പട്ടയുടെ പൊടിയോ ആപ്പിൾ സിഡെർ വിനെഗറോ കലർത്തിയ ചെറുചൂടുള്ള വെള്ളം കുടിച്ച് തുടങ്ങുക. രാവിലെ ആദ്യം തന്നെ കഫീൻ കഴിക്കുന്നത്, പ്രത്യേകിച്ച് വെറുംവയറ്റിൽ, കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഉണർന്നെഴുനേറ്റാൽ വ്യായാമം ആവശ്യമാണ്. നടക്കുകയോ ഓടുകയോ ചെയ്യുക. വെറും 10 മിനിറ്റ് നടത്തം പോലും ഏറെ ​ഗുണകരമാണ്.

4 / 5
പ്രോട്ടീനും നാരുകളും അടങ്ങിയ പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം ശീലമാക്കുക. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന് അവശ്യ പോഷകങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കും, ഇത് നിങ്ങളുടെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും പിന്നീട് അങ്ങോട്ട് ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാൽ, എല്ലാ ദിവസവും ആരോഗ്യകരമായ ഒരു പ്രഭാതഭക്ഷണം കഴിക്കുന്നത് ഉറപ്പാക്കുക.

5 / 5