കൊതുക് കടി മൂലമുണ്ടാകുന്ന ചില അസ്വസ്ഥത നിങ്ങളെ അലട്ടുന്നുണ്ടോ? ഇതാ ചില എളുപ്പ വഴികൾ | how to get rid of mosquito bites, check the remedies for itching and discomfort Malayalam news - Malayalam Tv9

Mosquito Bites: കൊതുക് കടി മൂലമുണ്ടാകുന്ന ചില അസ്വസ്ഥത നിങ്ങളെ അലട്ടുന്നുണ്ടോ? ഇതാ ചില എളുപ്പ വഴികൾ

Published: 

12 Nov 2024 20:17 PM

How To Get Rid Of Mosquito Bites: കൊതുകുകളെ പൂർണമായി നശിപ്പിക്കുക എളുപ്പമല്ലെങ്കിലും നമ്മളിലെ ശുചിത്വ ശീലങ്ങൾ അവയുടെ വ്യാപനം കുറയ്ക്കാൻ സഹായിക്കും. ഇതിന് ആദ്യം വേണ്ടത് വീടിന് ചുറ്റും വെള്ളം കെട്ടി നിൽക്കാതെ നോക്കുക എന്നതാണ്.

1 / 6ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി, മലേറിയ എന്നിങ്ങനെ മിക്ക അസുഖങ്ങളും പരത്തുന്നത് കൊതുകുകളാണ്. കൊതുകുകളെ പൂർണമായി നശിപ്പിക്കുക എളുപ്പമല്ലെങ്കിലും നമ്മളിലെ ശുചിത്വ ശീലങ്ങൾ അവയുടെ വ്യാപനം കുറയ്ക്കാൻ സഹായിക്കും. ഇതിന് ആദ്യം വേണ്ടത് വീടിന് ചുറ്റും വെള്ളം കെട്ടി നിൽക്കാതെ നോക്കുക എന്നതാണ്. കൊതുക് കടി മൂലമുണ്ടാകുന്ന അസ്വസ്ഥത, ചൊറിച്ചിൽ, വീക്കം എന്നിവ ഒഴിവാക്കാനും ചില മാർ​ഗങ്ങളുണ്ട്. (Image Credits: Freepik)

ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി, മലേറിയ എന്നിങ്ങനെ മിക്ക അസുഖങ്ങളും പരത്തുന്നത് കൊതുകുകളാണ്. കൊതുകുകളെ പൂർണമായി നശിപ്പിക്കുക എളുപ്പമല്ലെങ്കിലും നമ്മളിലെ ശുചിത്വ ശീലങ്ങൾ അവയുടെ വ്യാപനം കുറയ്ക്കാൻ സഹായിക്കും. ഇതിന് ആദ്യം വേണ്ടത് വീടിന് ചുറ്റും വെള്ളം കെട്ടി നിൽക്കാതെ നോക്കുക എന്നതാണ്. കൊതുക് കടി മൂലമുണ്ടാകുന്ന അസ്വസ്ഥത, ചൊറിച്ചിൽ, വീക്കം എന്നിവ ഒഴിവാക്കാനും ചില മാർ​ഗങ്ങളുണ്ട്. (Image Credits: Freepik)

2 / 6

ടീ ബാഗ്: കൊതുക് കടിച്ചിടത്ത് ടീ ബാഗ് വയ്ക്കുന്നതും നല്ലതാണ്. തേയിലയിലെ ചില രാസവസ്തു മുറിപ്പാടിലെ ദ്രവം വലിച്ച് വറ്റിക്കുവാൻ സഹായിക്കുന്നു. അതുമൂലം തടിപ്പുകൾ, പാടുകൾ എന്നിവ മാറികിട്ടും. (Image Credits: Freepik)

3 / 6

തേൻ: സ്വാഭാവിക ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള ഒന്നാണ് തേൻ. ഇത് കൊതുക് കടിയേറ്റുണ്ടാകുന്ന വീക്കം, ചൊറിച്ചിൽ എന്നിവ കുറയ്ക്കാൻ സഹായിക്കും. ഇതിനായി കടിയേറ്റ ഭാഗത്ത് അൽപം തേൻ പുരട്ടി ഒരു ബാൻഡേജ് കൊണ്ട് മൂയിയാൽ മതിയാകും.(Image Credits: Freepik)

4 / 6

കറ്റാർവാഴ ജെൽ: കറ്റാർവാഴ ജെൽ കൊതുക് കടിയേറ്റ ഭാഗത്ത് പുരട്ടുന്നത് വളരെ നല്ലതാണ്. ഇത് കടിച്ച ഭാഗത്തെ അസ്വസ്ഥത, ചൊറിച്ചിൽ, വീക്കം എന്നിവ മാറാൻ സഹായിക്കുന്ന ഒന്നാണ്.(Image Credits: Freepik)

5 / 6

ഐസ് പാക്ക്: കൊതുക് കടിക്കുമ്പോൾ ഒരു ഐസ് പാക്ക് അല്ലെങ്കിൽ കോൾഡ് കംപ്രസ് പുരട്ടുന്നത് കൊതുക് കടിച്ച ഭാഗം മരവിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചൊറിച്ചിലിന് ആശ്വാസം പകരുകയും ചെയ്യും. (Image Credits: Freepik)

6 / 6

ബേക്കിംഗ് സോഡ പേസ്റ്റ്: കൊതുക് കടിച്ചിടത്ത് ബേക്കിംഗ് സോഡ പേസ്റ്റ് പുരട്ടി അത് 10 മിനിറ്റിന് ശേഷം കഴുകിക്കളയുക. ഈ പേസ്റ്റ് പെട്ടെന്ന് അസ്വസ്ഥതകൾ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ്. (Image Credits: Freepik)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ