ഊട്ടിക്ക് പോകാന്‍ പാസ് കിട്ടിയോ? എങ്കിലിതാ ഇ പാസ് എടുക്കാനുള്ള വഴികള്‍ Malayalam news - Malayalam Tv9

Ooty Trip E-Pass: ഊട്ടിക്ക് പോകാന്‍ പാസ് കിട്ടിയോ? എങ്കിലിതാ ഇ പാസ് എടുക്കാനുള്ള വഴികള്‍

Updated On: 

11 May 2024 17:53 PM

ഊട്ടിയിലേക്കും കൊടൈക്കിനാലിലേക്കും പോകാന്‍ എങ്ങനെയാണ് ഇ പാസ് എടുക്കേണ്ടത്.

1 / 7സ്‌കൂള്‍

സ്‌കൂള്‍ വേനലവധിക്ക് അടച്ചതുമുതല്‍ പലരുടെയും മനസില്‍ മുളയിട്ട മോഹമാണ് ഊട്ടിയിലേക്കൊരു യാത്ര. പക്ഷെ ഇ പാസ് ഇല്ലാതെ ഊട്ടിയിലേക്കും കൊടൈക്കിനാലിലേക്കും ഒന്നും പോകാന്‍ സാധിക്കില്ലെന്ന് വന്നതോടെ പലരും ആ സ്വപ്‌നം ഉപേക്ഷിച്ചു.

2 / 7

കുളിരും തേടി ഊട്ടിയിലേക്കും കൊടൈക്കിനാലിലേക്കും ആളുകള്‍ കൂട്ടത്തോടെ എത്തി തുടങ്ങിയതോടെയാണ് യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് തീരുമാനം.

3 / 7

അങ്ങനെ ഊട്ടിയിലേക്കും കൊടൈക്കിനാലിലേക്കും കടക്കാന്‍ ഇ പാസ് വേണമെന്നായി. ഇ പാസ് എടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മെയ് 6 മുതലാണ് ആരംഭിച്ചത്.

4 / 7

epass.tnega.org എന്ന വെബ്‌സൈറ്റിലൂടെയാണ് ഇ പാസിന് അപേക്ഷിക്കേണ്ടത്. എങ്ങനെയാണ് ഇ പാസിന് വേണ്ടി രജിസ്‌ട്രേഷന്‍ നടത്തേണ്ടതെന്ന് നോക്കാം.

5 / 7

പേര്, ഫോണ്‍ നമ്പര്‍ (ഇന്ത്യന്‍ പൗരന്മാര്‍ക്ക്, ഇ മെയില്‍ (വിദേശികള്‍ക്ക്), വിലാസം, സന്ദര്‍ശനത്തിന്റെ ഉദ്ദേശം, യാത്രാ തീയതികള്‍, എവിടെയാണ് താമസിക്കുന്നത്, വാഹന തരം, ഇന്ധന തരം, വാഹന നിര്‍മ്മാതാവ്, വര്‍ഷം ആന്റ് രജിസ്‌ട്രേഷന്‍ നമ്പര്‍, ആളുകളുടെ എണ്ണം, മലിനീകരണ സര്‍ട്ടിഫിക്കറ്റ്, യാത്രാ ദിവസങ്ങള്‍ ഇത്രയും വിവരങ്ങളാണ് ഇ പാസ് എടുക്കുന്നതിന് നല്‍കേണ്ടത്.

6 / 7

https://epass.tnega.org/home ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതില്‍ Within India എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക. ശേഷം captcha നല്‍കുക.

7 / 7

Get OTP എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മൊബൈലിലേക്ക് വന്ന OTP നല്‍കുക. Submit നല്‍കുക. ശേഷം നിങ്ങള്‍ പുതിയ ഒരു സ്‌ക്രീനിലേക്ക് എത്തും. അവിടെ നിന്നും നിങ്ങള്‍ക്ക് ഊട്ടി / കൊടൈക്കനാല്‍ തെരഞ്ഞെടുക്കാം. ഊട്ടിക്ക് പകരം Nilgiris എന്നാകും ഉണ്ടാവുക. ശേഷം ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യുക.

Follow Us On
എൻ്റെ ഹീറോ! മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ഡിക്യൂ
ഇവർ കാപ്പി കുടിക്കരുത്; ആരൊക്കെയാണെന്ന് അറിയാം
ബിപി കുറയ്ക്കാൻ ഇവ കഴിക്കാം
പ്രമേഹരോ​ഗികൾക്ക് ഇളനീർ കുടിക്കാമോ?
Exit mobile version