ഐഫോൺ 16 ഇറങ്ങിയതോടെ ഐഫോൺ 15 വാങ്ങിയവർക്ക് റീഫണ്ട്; വിശദാംശങ്ങളറിയാം | How To Get a Refund for Your iPhone 15 After iPhone 16 Release A Step by Step Guide Malayalam news - Malayalam Tv9

iPhone 16 : ഐഫോൺ 16 ഇറങ്ങിയതോടെ ഐഫോൺ 15 വാങ്ങിയവർക്ക് റീഫണ്ട്; വിശദാംശങ്ങളറിയാം

Published: 

10 Sep 2024 12:46 PM

How To Get a Refund for Your iPhone : ഐഫോൺ 15 ഉടമകൾക്ക് ഭാഗികമായി റീഫണ്ട് ലഭിക്കും. ഐഫോൺ 16 പുറത്തിറങ്ങിയതോടെയാണ് ഐഫോൺ 15 ഉടമകൾക്ക് റീഫണ്ട് ലഭിക്കാൻ അവസരമൊരുങ്ങുന്നത്. ഇത് എങ്ങനെയെന്ന് നോക്കാം.

1 / 5സെപ്തംബർ 9നാണ് ആപ്പിൾ കമ്പനി ഐഫോൺ 16 അവതരിപ്പിച്ചത്. എഐ, ക്യാമറ, ചിപ്പ് തുടങ്ങി വിവിധ അപ്ഡേറ്റുകളുമായാണ് പുതിയ സീരീസ് എത്തിയത്. ഇതോടെ ഐഫോൺ 15 കയ്യിലുള്ളവർക്ക് റീഫണ്ട് ലഭിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഭാഗികമായാണ് ഐഫോൺ 15 ഉപഭോക്താക്കൾക്ക് റീഫണ്ട് ലഭിക്കുക. (Image Credits : Justin Sullivan/Getty Images)

സെപ്തംബർ 9നാണ് ആപ്പിൾ കമ്പനി ഐഫോൺ 16 അവതരിപ്പിച്ചത്. എഐ, ക്യാമറ, ചിപ്പ് തുടങ്ങി വിവിധ അപ്ഡേറ്റുകളുമായാണ് പുതിയ സീരീസ് എത്തിയത്. ഇതോടെ ഐഫോൺ 15 കയ്യിലുള്ളവർക്ക് റീഫണ്ട് ലഭിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഭാഗികമായാണ് ഐഫോൺ 15 ഉപഭോക്താക്കൾക്ക് റീഫണ്ട് ലഭിക്കുക. (Image Credits : Justin Sullivan/Getty Images)

2 / 5

ഐഫോൺ 16 പുറത്തിറങ്ങിയതോടെ 15 സീരീസിലെ മോഡലുകളുടെ വില കുറയും. ഐഫോണിലെ എല്ലാ മോഡലുകളുടെയും അവസ്ഥ ഇങ്ങനെയാണ്. ഒരു മോഡൽ ഇറങ്ങുമ്പോൽ അതിന് തൊട്ടുമുൻപുള്ള മോഡലിൻ്റെ വില കുറയും. ഇവിടെയാണ് ഐഫോൺ 15 ഉള്ളവർക്ക് റീഫണ്ട് അവസരമുള്ളത്. (Image Courtesy - SOPA Images/Getty Images)

3 / 5

ആപ്പിളിൻ്റെ പ്രൈസ് പ്രൊട്ടക്ഷൻ പോളിയാണ് റീഫണ്ട് ലഭിക്കാനുള്ള വഴി. ഒരു മോഡൽ വാങ്ങി 14 ദിവസത്തിനകം ഈ മോഡലിൻ്റെ വില കുറഞ്ഞാൽ ആ കുറഞ്ഞ വില റീഫണ്ട് ലഭിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. ഇങ്ങനെ ഐഫോൺ 16 ഇറങ്ങുമ്പോൾ വിലകുറയുന്ന ഐഫോൺ 15 14 ദിവസത്തിനിടയിലാണ് വാങ്ങിയതെങ്കിൽ റീഫണ്ട് ലഭിക്കും. (Image Courtesy - Leon Neal/Getty Images)

4 / 5

ഈ തുക ലഭിക്കാൻ ആപ്പിൾ സ്റ്റോറുമായോ കസ്റ്റമർ കെയറുമായോ ബന്ധപ്പെടണം. 14 ദിവസത്തിനകം തന്നെ ബന്ധപ്പെട്ടാലേ തുക ലഭിക്കൂ. എപ്പോഴാണ് ഫോൺ വാങ്ങിയത് എന്നതടക്കമുള്ള രേഖകൾ സമർപ്പിക്കണം. ചിലപ്പോൾ ഫോൺ ഇപ്പോഴും താനാണ് ഉപയോഗിക്കുന്നതെന്ന് തെളിയിക്കേണ്ടതായും വരാം. (Image Courtesy - Matt Cardy/Getty Images)

5 / 5

ഒരാഴ്ച മുൻപ് ഐഫോൺ 15 79,900 രൂപയ്ക്ക് വാങ്ങിയെന്ന് കരുതുക. ഐഫോൺ 16 പുറത്തുവന്നതോടെ ഇന്ന് 15ൻ്റെ വില 74,900 ആയി കുറഞ്ഞു എന്നും കരുതുക. എങ്കിൽ ആദ്യത്തെ വിലയിൽ നിന്ന് കുറഞ്ഞ 5000 രൂപ ലഭിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. 14 ദിവസം കഴിഞ്ഞാൽ ഇത് ലഭിക്കില്ല. (Image Courtesy - Justin Sullivan/Getty Images)

പ്രമേഹത്തെ ചെറുക്കാന്‍ ഗ്രീന്‍ ജ്യൂസുകളാകാം
വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്ന ശീലമുണ്ടോ?
മുംബൈയെ തകർത്തെറിഞ്ഞ ജമ്മു കശ്മീർ പേസർ ഉമർ നാസിറിനെപ്പറ്റി
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്