മുടികൊഴിച്ചിൽ തടയാനിതാ പുതിയ വഴി...; വാൾനട്ട് ഓയിൽ ഇങ്ങനെ ഉപയോഗിക്കൂ | How to control hair loss using walnut oil, Know about more details here Malayalam news - Malayalam Tv9

Hair Growth Tips: മുടികൊഴിച്ചിൽ തടയാനിതാ പുതിയ വഴി…; വാൾനട്ട് ഓയിൽ ഇങ്ങനെ ഉപയോഗിക്കൂ

Published: 

20 Oct 2024 08:33 AM

Hair Growth Using Walnut Oil: ഒമേഗ 3 ഫാറ്റി ആസിഡിൻറെ മികച്ച ഉറവിടമാണ് വാൾനട്ട് മരത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന വാൾനട്ട് ഓയിൽ. കൂടാതെ ഇവയിൽ വിറ്റാമിനുകൾ, ധാതുക്കളും ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയിട്ടുണ്ട്. വാൾനട്ട് എണ്ണയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ, ബയോട്ടിൻ, മഗ്നീഷ്യം എന്നിവ തലമുടി കരുത്തോടെ വളരാൻ സഹായിക്കുന്നു.

1 / 6തലമുടി

തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ഇവയ്ക്ക് പലവിധത്തിലുള്ള വിലകൂടിയ മരുന്നുകളും പലരും പരീക്ഷിച്ചിട്ടുണ്ടാകും. എന്നാൽ പലതും പ്രതീക്ഷിച്ചത്ര ഫലം കണ്ടിട്ടുണ്ടാകില്ലെന്നതാമ് സത്യം. എന്നാൽ തലമുടി വളരാൻ വാൾനട്ട് ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്. (Image Credits: Freepik)

2 / 6

ഒമേഗ 3 ഫാറ്റി ആസിഡിൻറെ മികച്ച ഉറവിടമാണ് വാൾനട്ട് മരത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന വാൾനട്ട് ഓയിൽ. കൂടാതെ ഇവയിൽ വിറ്റാമിനുകൾ, ധാതുക്കളും ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയിട്ടുണ്ട്. വാൾനട്ട് എണ്ണയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ, ബയോട്ടിൻ, മഗ്നീഷ്യം എന്നിവ തലമുടി കരുത്തോടെ വളരാൻ സഹായിക്കുന്നു. (Image Credits: Freepik)

3 / 6

ഇതിനായി മൂന്ന് ടേബിൾസ്പൂൺ വാൾനട്ട് ഓയിലിനൊപ്പം കുറച്ച് റോസ് മേരി ഓയിൽ കൂടി ചേർത്ത് തലമുടിയിൽ പുരട്ടാവുന്നതാണ്. 15 മിനിറ്റ് മസാജ് ചെയ്ത് കൊടുക്കണം. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. പതിവായി ഇങ്ങനെ ചെയ്യുന്നത് തലമുടി കൊഴിച്ചിൽ തടയാനും പുതിയ മുടി വളരാനും സഹായിക്കും.

4 / 6

കൂടാതെ വാൾനട്ട് ഓയിൽ ചർമ്മ സംരക്ഷണത്തിനും നല്ലതാണ്. ഇവയിലെ ആന്റി ഓക്സിഡന്റുകളും ഒമേഗ 3 ഫാറ്റി ആസിഡും കൊളാജൻ ഉൽപാദനം വർധിപ്പിക്കുകയും ചർമ്മത്തിലെ ചുളിവുകൾ, വരകൾ എന്നിവ തടയാനും മുഖം യുവത്വമുള്ളതാക്കാനും സഹായിക്കുന്നു. മുഖത്തെ വരൾച്ച അകറ്റാനും കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളെ ഇല്ലാതാക്കാനും ഇത് നല്ല മാർ​ഗമാണ്. (Image Credits: Freepik)

5 / 6

ദിവസവും ഒരു പിടി വാൾനട്സ് കഴിക്കുന്നതും ചർമ്മത്തിനും തലമുടിക്കും ​ഗുണം ചെയ്യും. ഇരുമ്പ്, സിങ്ക് , കാത്സ്യം, പ്രോട്ടീൻ, നാരുകൾ എന്നിവയും വാൾനട്സിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തലച്ചോറിൻറെ ആരോഗ്യത്തിനും ഓർമ്മ ശക്തി കൂട്ടാനുമെല്ലാം വാൾനട്സ് മികച്ചതാണ്. (Image Credits: Freepik)

6 / 6

വാൾനട്സിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ആണ് തലച്ചോറിൻറെ ആരോഗ്യത്തെ സംരക്ഷിക്കുന്നത്. ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ് വാൾനട്സ്. ഇവ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. (Image Credits: Freepik)

Related Stories
Post Covid Issue: കൊവിഡാനന്തരം ഭീകരം; രോഗപ്രതിരോധ സംവിധാനം തകരാറിലായ ഇന്ത്യന്‍ ജനത, നിങ്ങളും ഈ അവസ്ഥയിലാണോ?
Sarfaraz Khan: ആദ്യത്തെ കൺമണി ആൺകുട്ടി; കുഞ്ഞിനെ വരവേറ്റ് ഇന്ത്യൻ ക്രിക്കറ്റ് താരം
Whatsapp New Feature: ഓർമ്മയുണ്ടോ എക്സൻഡറിനെ…; കുറവ് നികത്താനെത്തുന്നു വാട്സ്ആപ്പ്, ഇന്റർനെറ്റില്ലാതെ ഫോട്ടോ ഷെയർ ചെയ്യാം
Skincare Tips: വെയിലേറ്റ് മുഖം കരുവാളിച്ചെന്ന് ഇനി പറയരുത്… വീട്ടിൽ ഈ ആറ് പാക്കുകൾ പരീക്ഷിക്കൂ
Bomb Threat: വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചാൽ എന്ത് സംഭവിക്കും? അറിയാം എയർലൈൻ പ്രോട്ടോക്കോളിനെ കുറിച്ച്
BSNL Offers: എന്തോ എന്നെ ഇഷ്ടമാണ് ആളുകള്‍ക്ക്; 87 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളിങും ഡാറ്റയുമായി ബിഎസ്എന്‍എല്‍
കണ്ണ് തള്ളേണ്ട! ലോറന്‍സ് ബിഷ്‌ണോയിയുടെ ആസ്തി ചില്ലറയല്ല
പന നൊങ്ക് ഇനി വാങ്ങാതെ പോവരുത്! ​ആരോ​ഗ്യ ഗുണങ്ങൾ ചില്ലറയല്ല
വെണ്ടയ്ക്ക ആട്ടിൻ സൂപ്പിനു തുല്യം, അറിയാം ​ഗുണങ്ങൾ...
ബുദ്ധിയെ ഉഷാറാക്കാം.. ക്യാരറ്റ് കഴിച്ചാൽമതി