അടിയിൽ കരിഞ്ഞുപിടിച്ച നോൺ സ്റ്റിക്ക് പാൻ എങ്ങനെ വൃത്തിയാക്കാം? | How To Clean A Burnt Non Stick Pan, 3 Ways Malayalam news - Malayalam Tv9

Clean A Burnt Non-Stick Pan: അടിയിൽ കരിഞ്ഞുപിടിച്ച നോൺ സ്റ്റിക്ക് പാൻ എങ്ങനെ വൃത്തിയാക്കാം?

Updated On: 

02 Jul 2024 16:35 PM

How To Clean A Burnt Non Stick Pan : അടിയിൽ പിടിച്ച നോൺ സ്റ്റിക്ക് പാൻ വൃത്തിയാക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. നോൺ സ്റ്റിക്ക് കോട്ടിംഗ് പോകാതെ വേണം വൃത്തിയാക്കാൻ. ഇത് അത്ര എളുപ്പമല്ല.

1 / 5പാചകം

പാചകം ചെയ്യുമ്പോൾ അടിയിൽ കരിഞ്ഞുപിടിക്കുന്നത് പാത്രം കഴുകുമ്പോൾ വലിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. നോൺ സ്റ്റിക്ക് പാത്രമാണെങ്കിൽ ഇത് വീണ്ടും ബുദ്ധിമുട്ടാവും. കരിഞ്ഞുപിടിച്ച പാത്രം കഴുകി വൃത്തിയാക്കുന്നത് വല്ലാത്തൊരു ജോലിയാണ്. ഇനി പറയുന്ന വിദ്യകൾ പരീക്ഷിച്ചാൽ ഇത് കുറച്ച് എളുപ്പമാവും.

2 / 5

ബേക്കിംഗ് സോഡ കൊണ്ട് കരിഞ്ഞുപിടിച്ച നോൺ സ്റ്റിക്ക് പാൻ വൃത്തിയാക്കാം. ഇതിനായി പാൻ പൂർണമായി തണുക്കണം. കരിഞ്ഞുപിടിച്ച ഇടങ്ങളിൽ ബേക്കിംഗ് സോഡ തളിയ്ക്കണം. പിന്നീട് ചൂടായ വെള്ളം ബേക്കിംഗ് സോഡയ്ക്ക് മുകളിലൂടെ ഒഴിക്കണം. കരിഞ്ഞ സ്ഥലങ്ങളിലെല്ലാം ഈ വെള്ളം എത്തണം. എന്നിട്ട് ഒരു 30 മിനിട്ട് അങ്ങനെ വെക്കണം. ശേഷം സ്പോഞ്ചോ ബ്രഷോ ഉപയോഗിച്ച് സാവധാനം കഴുകാം. ചൂടുവെള്ളവും ബേക്കിംഗ് സോഡയും പൂർണമായി കഴുകി ഒഴിവാക്കണം. കഴുകിക്കഴിഞ്ഞ് പാൻ ഒരു ഉണങ്ങിയ തുണി കൊണ്ട് തുടയ്ക്കുക.

3 / 5

ഡിഷ്‌വാഷർ ടാബ്‌ലറ്റുകൾ കൊണ്ടും അടിയിൽ പിടിച്ച നോൺ സ്റ്റിക്ക് പാൻ വൃത്തിയാക്കാം. അതിനായി ആദ്യം പാനിൽ വെള്ളം നിറയ്ക്കുക. കരിഞ്ഞ ഇടങ്ങളൊക്കെ മറയുന്ന തരത്തിലാവണം വെള്ളം നിറയ്ക്കേണ്ടത്. പിന്നീട് ഇതിലേക്ക് ഒരു ഡിഷ്‌വാഷർ ടാബ്‌ലറ്റ് ഇടുക. ശേഷം ഈ വെള്ളം തിളപ്പിക്കുക. തിളയ്ക്കുമ്പോൾ അടുപ്പ് ഓഫാക്കി ഒരു മണിക്കൂർ നേരത്തേക്കെങ്കിലും പാൻ അനക്കാതെ വെക്കുക. തുടർന്ന് സ്പോഞ്ചോ ബ്രഷോ ഉപയോഗിച്ച് സാവധാനം പാൻ ഉരച്ച്, ചൂടുവെള്ളം കൊണ്ട് കഴുകി, ഉണങ്ങിയ തുണി കൊണ്ട് തുടയ്ക്കുക.

4 / 5

നാരങ്ങയും അടിയിൽ പിടിച്ച നോൺ സ്റ്റിക്ക് പാൻ കഴുകാൻ ഉപയോഗിക്കാം. നാരങ്ങ ചെറിയ കഷണങ്ങളായി മുറിയ്ക്കുക. പാനിൽ വെള്ളം നിറച്ച് തിളപ്പിച്ച് നാരങ്ങ കഷ്ണങ്ങൾ അതിലേക്കിടുക. തീകുറച്ച് സിമ്മിലിട്ട് 20 മിനിട്ടോളം വെള്ളം ചൂടാക്കുക. തീ അണച്ച് പാൻ തണുക്കുന്നത് വരെ കാക്കുക. ശേഷം ബ്രഷ് കൊണ്ടോ സ്പോഞ്ച് കൊണ്ടോ സാവധാനം പാൻ ഉരച്ച്, ചൂടുവെള്ളം കൊണ്ട് കഴുകി, ഉണങ്ങിയ തുണി കൊണ്ട് തുടയ്ക്കുക.

5 / 5

ഇനി അടിയിൽ പിടിച്ച പാൻ കഴുകുന്നതെങ്ങനെയെന്ന് തലപുകയ്ക്കുമ്പോൾ ഈ മാർഗങ്ങൾ ചെയ്തുനോക്കൂ. നാരങ്ങയും ബേക്കിംഗ് സോഡയുമാവും നമ്മൾ മലയാളികൾക്ക് കുറച്ചുകൂടി എളുപ്പം. രണ്ടും വീട്ടിൽ തന്നെ എപ്പോഴും സ്റ്റോക്ക് ഉണ്ടാവുന്ന വസ്തുക്കളാണല്ലോ.

Follow Us On
Exit mobile version