AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pregnancy 4th Month Tips: ഛർദ്ദിയും ക്ഷീണവും മാറും! കരുതൽ കുറയ്ക്കരുത്; ​ഗർഭകാലത്തിൻ്റെ നാലാം മാസം മുതൽ ശ്രദ്ധിക്കേണ്ടത്

Second Trimester Pregnancy Care Tips: ഗർഭകാലത്തിലെ ആദ്യ മൂന്ന് മാസങ്ങൾ പോലെ തന്നെ പ്രധാനമാണ് 4 മുതൽ ഏഴ് വരെയുള്ള മാസവും. ഭക്ഷണത്തിലും വിശ്രമത്തിലും അവശ്യമായ ശ്രദ്ധ നൽകേണ്ടതുണ്ട്. ഗർഭാവസ്ഥയുടെ ഹണിമൂൺ കാലഘട്ടം എന്നാണ് നാലം മാസം മുതൽ അറിയപ്പെടുന്നത്. ഊർജ്ജവും മികച്ച ഉറക്കവും ഈ മാസം മുതൽ നിങ്ങൾക്ക് ലഭിക്കും.

neethu-vijayan
Neethu Vijayan | Updated On: 28 Apr 2025 08:45 AM
നീണ്ട പത്ത് മാസത്തിൽ ഒരു സ്ത്രീയുടെ ശരീരത്തിൽ നിരവധി മാറ്റങ്ങളാണ് സംഭവിക്കുന്നത്.  ഉറക്കമില്ലായ്മ, ഹോർമോൺ മാറ്റങ്ങൾ അങ്ങനെ നീളുന്നു അവ. എന്നാൽ ആദ്യ മാസങ്ങളുടെ അത്രയും കഠിനമാകില്ല നാലാം മാസം മുതൽ. ഛർദ്ദി, ക്ഷീണം മറ്റ അസ്വസ്ഥകൾ എന്നിവയ്ക്കെല്ലാം ഒരല്പം ആശ്വാസം ഉണ്ടാകാറുണ്ട്. എന്നാൽ കരുതലിൻ്റെ കാര്യത്തിൽ വിട്ടുവിഴാച്ചയരുത്. (Image Credits: Freepik)

1 / 5
ഗർഭകാലത്തിലെ ആദ്യ മൂന്ന് മാസങ്ങൾ പോലെ തന്നെ പ്രധാനമാണ് 4 മുതൽ ഏഴ് വരെയുള്ള മാസവും. ഭക്ഷണത്തിലും വിശ്രമത്തിലും അവശ്യമായ ശ്രദ്ധ നൽകേണ്ടതുണ്ട്. ഗർഭാവസ്ഥയുടെ ഹണിമൂൺ കാലഘട്ടം എന്നാണ് നാലം മാസം മുതൽ അറിയപ്പെടുന്നത്. ഊർജ്ജവും മികച്ച ഉറക്കവും ഈ മാസം മുതൽ നിങ്ങൾക്ക് ലഭിക്കും.

2 / 5
നാലാം മാസം മുതൽ കുഞ്ഞിനും നേരിയ മാറ്റങ്ങൾ സംഭവിക്കുന്നു. ഏകദേശം 12 ഇഞ്ച് നീളവും 1.5 പൗണ്ട് ഭാരവും വയ്ക്കും. മുടി, ചർമ്മം, നഖങ്ങൾ, രുചി മുകുളങ്ങൾ എന്നിവ വളരാൻ തുടങ്ങുന്നു. അതിനാൽ അമ്മമാർക്ക് സ്ട്രെച്ച് മാർക്കുകൾ, ചർമ്മത്തിൽ പാടുകൾ, കണങ്കാലിലെയും വിരലിലെയും വീക്കം എന്നിങ്ങനെയുള്ള പല സാഹചര്യവും നേരിടേണ്ടി വന്നേക്കാം.

3 / 5
ഗർഭകാല ഹോർമോണുകളുടെ വർദ്ധനവ് മൂലം പല ഗർഭിണികളിലും മോണയിൽ രക്തസ്രാവം ഉണ്ടാകാറുണ്ട്. പല്ല് തേയ്ക്കുമ്പോൾ ചെറിയ രക്തസ്രാവം കാണും. എന്നാൽ ഗർഭധാരണത്തിനുശേഷം ഈ ലക്ഷണം അപ്രത്യക്ഷമാകുന്നു. ഇഷ്ടമുള്ള ഭക്ഷണങ്ങൾ എല്ലാം കഴിക്കാം. എന്നാൽ അവ വീട്ടിലുണ്ടാകുന്നതായിരിക്കണം. പുറത്തുനിന്നുള്ളവ ഒഴിവാക്കുന്നതാണ് നല്ലത്.

4 / 5
വറുത്തതും പൊരിച്ചതും, തേങ്ങയുടെ അധിക ഉപയോഗം, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ ​ഗർഭകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. ഡോക്ടറുടെ ഉപദേശം പ്രകാരം, നിങ്ങൾക്ക് വ്യായാമം ചെയ്യാവുന്നതാണ്. ഗർഭകാലത്തെ ചുരുക്കം ചില അവസ്ഥകളിൽ മാത്രമാണ് ശാരീരിക വ്യായാമം നിർദ്ദേശിക്കാത്തത്. നിങ്ങളുടെ ശരീരത്തിന്റെ ബാലൻസ് തെറ്റി വീഴാനിടയില്ലാത്ത എല്ലാ വ്യായാമങ്ങളും ചെയ്യുന്നത് നല്ലതാണ്.

5 / 5