ജിമ്മിൽ പോവാതെ ശരീര ഭാരം കുറയ്ക്കണോ? വഴിയുണ്ട്... ദാ ഇങ്ങനെ ചെയ്ത് നോക്കൂ | How to avoid weight problems, check easy tips for weight-loss and maintenance strategies in malayalam Malayalam news - Malayalam Tv9

Avoid Weight Problems: ജിമ്മിൽ പോവാതെ ശരീര ഭാരം കുറയ്ക്കണോ? വഴിയുണ്ട്… ദാ ഇങ്ങനെ ചെയ്ത് നോക്കൂ

Published: 

15 Nov 2024 13:43 PM

How To Avoid Weight Problems: രാത്രി വൈകിയുള്ള ലഘുഭക്ഷണം ഒഴിവാക്കുന്നത് വളരെ നല്ലതാണ്. വൈകി ഭക്ഷണം കഴിക്കുന്നത് ദഹനത്തെ ബാധിക്കുകയും അധിക കലോറി ഉപയോഗം ശരീരഭാരം വർദ്ധിപ്പിക്കാൻ കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് ആഹാം ദഹനപ്പിക്കാൻ ശരീരത്തിന് പരമാവധി സമയം ലഭിക്കുന്നു.

1 / 5അമിത ഭാരം പലരും നേരിടുന്ന പ്രശ്നമാണ്. മാത്രമല്ല അതിലൂടെ വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഭാരം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. അമിതഭാരം വിട്ടുമാറാത്ത രോഗങ്ങളും ഉറക്കത്തകരാറുകളും അങ്ങനെ പല രോഗാവസ്ഥയിലേക്കും നയിക്കുന്നു. ഭാരം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി ചില എളുപ്പവഴികൾ ഉണ്ട്. രാത്രിയിൽ ചെയ്യാവുന്ന ചില ശീലങ്ങളിലൂടെ ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാനാവും. (Image Credits: Freepik)

അമിത ഭാരം പലരും നേരിടുന്ന പ്രശ്നമാണ്. മാത്രമല്ല അതിലൂടെ വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഭാരം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. അമിതഭാരം വിട്ടുമാറാത്ത രോഗങ്ങളും ഉറക്കത്തകരാറുകളും അങ്ങനെ പല രോഗാവസ്ഥയിലേക്കും നയിക്കുന്നു. ഭാരം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി ചില എളുപ്പവഴികൾ ഉണ്ട്. രാത്രിയിൽ ചെയ്യാവുന്ന ചില ശീലങ്ങളിലൂടെ ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാനാവും. (Image Credits: Freepik)

2 / 5

ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് ശരീരത്തിൽ ജലാംശത്തിന്റെ അളവ് ക്രമീകരിക്കാൻ നിങ്ങളെ സഹായിക്കുന്നു. ഇനി രാത്രി വൈകി വിശപ്പ് തോന്നുകയാണെങ്കിൽ തൈരോ ഒരുപിടി അണ്ടിപ്പരിപ്പോ പോലെയുള്ള അളവ് കുറവുള്ളതും എന്നാൽ ഉയർന്ന പ്രോട്ടീനുള്ളതുമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. (Image Credits: Freepik)

3 / 5

രാത്രി വൈകിയുള്ള ലഘുഭക്ഷണം ഒഴിവാക്കുന്നത് വളരെ നല്ലതാണ്. വൈകി ഭക്ഷണം കഴിക്കുന്നത് ദഹനത്തെ ബാധിക്കുകയും അധിക കലോറി ഉപയോഗം ശരീരഭാരം വർദ്ധിപ്പിക്കാൻ കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് ആഹാം ദഹനപ്പിക്കാൻ ശരീരത്തിന് പരമാവധി സമയം ലഭിക്കുന്നു. (Image Credits: Freepik)

4 / 5

രാവിലെ എഴിന്നേറ്റ് ചെറിയ വർക്കൗട്ടുകൾ ചെയ്യുന്നതിലൂടെ സമ്മർദ്ദം കുറയ്ക്കാനും ശരീരഭാരം വർദ്ധിക്കുന്നത് തടയാനും നല്ലതാണ്. ഉറങ്ങുന്നതിന് മുൻപ് മൊബൈൽ ഫോൺ നോക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ദിവസവും കുറഞ്ഞത് ഏഴോ എട്ടോ മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുക. ശരീരഭാരം നിയന്ത്രിക്കുന്നതിന് നല്ല ഉറക്കം അനിവാര്യമാണ്. (Image Credits: Freepik)

5 / 5

ഉറക്കക്കുറവ് ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തി വിശപ്പ് വർദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ അടുത്ത ദിവസം അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കൂടുതലാണ്. ഉറങ്ങുന്നതിന് മുൻപ് സ്‌ട്രെച്ചിംഗ് അല്ലെങ്കിൽ റിലാക്‌സേഷൻ വ്യായാമങ്ങൾ ചെയ്യുന്നത് പിരിമുറുക്കം ഒഴിവാക്കാനും സമ്മർദ്ദം കുറയ്ക്കാനും നല്ലതാണ്. ഇതിലൂടെ മികച്ച ഉറക്കം ലഭിക്കുകയും ചെയ്യും. (Image Credits: Freepik)

മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍