കുട്ടികൾക്ക് നെയ്യ് കൊടുക്കുന്നത് നല്ലതോ ചീത്തയോ? അറിയണം ഇക്കാര്യങ്ങൾ | how much ghee should you give your child health Malayalam news - Malayalam Tv9

Health Tips: കുട്ടികൾക്ക് നെയ്യ് കൊടുക്കുന്നത് നല്ലതോ ചീത്തയോ? അറിയണം ഇക്കാര്യങ്ങൾ

Published: 

26 Nov 2024 10:36 AM

Ghee For Child Health: കുട്ടികളിൽ ഉണ്ടാകുന്ന മലബന്ധപ്രശ്നം പരിഹരിക്കാനും നെയ്യ് സഹായകമാണ്. ദിവസവും രാവിലെ ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് കുട്ടികളിലെ മലബന്ധപ്രശ്നം പരിഹരിക്കും. വീട്ടിലുണ്ടാക്കിയ ശുദ്ധമായ നെയ്യ് നൽകാൻ ശ്രമിക്കുന്നതാണ് ഉത്തമം.

1 / 5അടുക്കളയിലെ പ്രധാന താരമാണ് നെയ്യ്. കൂടാതെ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെയ്യ്. പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ നെയ്യ് കുട്ടികളുടെ വളർച്ചയ്ക്ക് വളരെ പ്രധാനമായ ഒന്നാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ എയും അടങ്ങിയ നെയ്യ് കുട്ടിയുടെ മസ്തിഷ്ക വളർച്ചയ്ക്കും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. വെണ്ണയിൽ അടങ്ങിയിട്ടുള്ള സമാനമായ പോഷകങ്ങളാണ് നെയ്യിലും അടങ്ങിയിട്ടുള്ളത്. (Image Credits: Freepik)

അടുക്കളയിലെ പ്രധാന താരമാണ് നെയ്യ്. കൂടാതെ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെയ്യ്. പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ നെയ്യ് കുട്ടികളുടെ വളർച്ചയ്ക്ക് വളരെ പ്രധാനമായ ഒന്നാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ എയും അടങ്ങിയ നെയ്യ് കുട്ടിയുടെ മസ്തിഷ്ക വളർച്ചയ്ക്കും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. വെണ്ണയിൽ അടങ്ങിയിട്ടുള്ള സമാനമായ പോഷകങ്ങളാണ് നെയ്യിലും അടങ്ങിയിട്ടുള്ളത്. (Image Credits: Freepik)

2 / 5

നെയ്യിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ, ഇ, ഡി എന്നിവയുണ്ട്. ഇതിനുപുറമെ, ഒമേഗ-3 (മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ) ലിനോലെയിക് ആസിഡും ബ്യൂട്ടിറിക് ആസിഡും ഇതിൽ അടങ്ങിയിരിക്കുന്നു. ആദ്യത്തെ അ‍ഞ്ച് വർഷങ്ങളിലാണ് കുഞ്ഞുങ്ങളുടെ മസ്തിഷ്കം വികസിക്കുന്നത്. കൂടാതെ കുട്ടികൾക്ക് നെയ്യ് നൽകുന്നത് എല്ലുകളെ ആരോഗ്യപരമാക്കാൻ സഹായിക്കുന്നു. (Image Credits: Freepik)

3 / 5

ചിലപ്പോൾ കുട്ടികളിൽ ഉണ്ടാകുന്ന മലബന്ധം പരിഹരിക്കാനും നെയ്യ് സഹായകമാണ്. ദിവസവും രാവിലെ ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് കുട്ടികളിലെ മലബന്ധപ്രശ്നം പരിഹരിക്കും. വീട്ടിലുണ്ടാക്കിയ ശുദ്ധമായ നെയ്യ് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. നെയ്യിൽ ആന്റി- ഓക്സിഡന്റ് ​ഗുണങ്ങൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ദഹനം നന്നായി നടക്കും. (Image Credits: Freepik)

4 / 5

ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾക്കെല്ലാം നെയ്യ് മികച്ച പ്രതിവിധിയാണ്. കൂടാതെ, കുട്ടികളിൽ ഓർമശക്തി കൂട്ടുന്നതിന് നെയ്യ് ഏറെ നല്ലതാണ്. നെയ്യിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. നെയ്യിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കും. (Image Credits: Freepik)

5 / 5

കൂടാതെ ഇത് അണുബാധകൾക്കും രോഗങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കുന്നു. ചർമ്മത്തിൽ നെയ്യ് പുരട്ടുന്നത് മൃദുവും ഈർപ്പവും നിലനിർത്തുന്നു. വരണ്ടതോ സെൻസിറ്റീവായതോ ആയ ചർമ്മമുള്ള കുഞ്ഞുങ്ങൾക്ക് ഇത് ഗുണം ചെയ്യും. നെയ്യ് ഒരു പ്രകൃതിദത്ത മോയ്സ്ചറൈസറാണ്. വരണ്ട ചർമ്മം അകറ്റുന്നതിന് ഇവ സഹായകമാണ്. (Image Credits: Freepik)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ