ബിടിഎസിന് ഒരു പ്രോഗ്രാമിലൂടെ ലഭിക്കുന്നത് ഒന്നും രണ്ടും രൂപയല്ല കോടികൾ! | How much does BTS earn from one single program, Check All Details in Malayalam Malayalam news - Malayalam Tv9

BTS Revenue: ബിടിഎസിന് ഒരു പ്രോഗ്രാമിലൂടെ ലഭിക്കുന്നത് ഒന്നും രണ്ടും രൂപയല്ല കോടികൾ!

Updated On: 

14 Oct 2024 20:05 PM

BTS Income from One Concert: കൊറിയൻ സംഗീത ബാൻഡ് ബിടിഎസിന് ഒരു പരിപാടിയിൽ നിന്നും മാത്രം ലഭിക്കുന്ന വരുമാനം കോടികളാണ്.

1 / 5ലോകത്തിലെ ഏറ്റവും വലിയ സംഗീത ബാൻഡാണ് ബിടിഎസ് (BTS). കൊറിയൻ ബാൻഡായ ബിടിഎസിൽ ഏഴ് അംഗങ്ങളാണ് ഉള്ളത്. ആർഎം, ജിൻ, ഷുഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജങ്കൂക് എന്നിവരടങ്ങുന്ന ബാൻഡിലെ ലീഡർ ആർഎം ആണ്. ലോകത്തുടനീളം ആരാധകരുള്ള ബാൻഡ് ആയതുകൊണ്ടുതന്നെ വരുമാനത്തിന്റെ കാര്യത്തിലും ഇവർ മുന്നിൽ തന്നെയാണ്. (Image Credits: BTS Bighit Official Instagram)

ലോകത്തിലെ ഏറ്റവും വലിയ സംഗീത ബാൻഡാണ് ബിടിഎസ് (BTS). കൊറിയൻ ബാൻഡായ ബിടിഎസിൽ ഏഴ് അംഗങ്ങളാണ് ഉള്ളത്. ആർഎം, ജിൻ, ഷുഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജങ്കൂക് എന്നിവരടങ്ങുന്ന ബാൻഡിലെ ലീഡർ ആർഎം ആണ്. ലോകത്തുടനീളം ആരാധകരുള്ള ബാൻഡ് ആയതുകൊണ്ടുതന്നെ വരുമാനത്തിന്റെ കാര്യത്തിലും ഇവർ മുന്നിൽ തന്നെയാണ്. (Image Credits: BTS Bighit Official Instagram)

2 / 5

ബിടിഎസിന് ഒരു കോൺസർട്ടിൽ (സംഗീത കച്ചേരി) നിന്നും മാത്രം ലഭിക്കുന്നത് കോടികളാണ്. ടൂറിങ് ടാറ്റയുടെ റിപ്പോർട്ട് പ്രകാരം 2022-ൽ ബിടിഎസ് എംജിഎം അരീനയിൽ വെച്ച് നടത്തിയ കോൺസർട്ടിൽ വിറ്റുപോയത് 6,23,761 ടിക്കറ്റുകളാണ്. ഇതിൽ നിന്നും ബാൻഡിന് ലഭിച്ചത് ഏകദേശം 4.5 ബില്യൺ രൂപയ്ക്ക് അടുത്താണ് (Image Credits: BTS Bighit Official Instagram)

3 / 5

ദക്ഷിണ കൊറിയയിലെ സിയോൾ ഒളിമ്പിക് സ്റ്റേഡിയത്തിൽ ബിടിഎസ് 2022-ൽ മൂന്ന് ദിവസം നീണ്ടു നിന്ന കോൺസർട്ട് നടത്തിയിരുന്നു. 45000 പേർ പങ്കെടുത്ത പരിപാടിയിൽ നിന്നും ബിടിഎസിന് ലഭിച്ചത് 50 കോടി രൂപയ്ക്കടുത്താണ്. ഇതുകൂടാതെ സിയോളിൽ എത്തി കോൺസർട്ടിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി അവർ കോൺസർട്ട് ലൈവായി സ്ട്രീം ചെയ്യുകയും ഉണ്ടായി. ലോകത്തിന്റെ പല കോണുകളിലായി തെരഞ്ഞെടുക്കപ്പെട്ട 75 തീയറ്ററുകളിൽ മാത്രം പ്രദർശനം നടത്തിയ പരിപാടി കാണാനെത്തിയത് 1.4 മില്യൺ ആരാധകരാണ്. ഇതിലൂടെ അവർക്ക് ലഭിച്ചത് 7.5 ബില്യൺ രൂപയാണ്. (Image Credits: BTS Bighit Official Instagram)

4 / 5

2022-ന്റെ അവസാനത്തോടെ ബിടിഎസ് നിർബന്ധിത സൈനിക സേവനത്തെ തുടർന്ന് ഇടവേളയെടുക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അതിനാൽ, 2023-ൽ ബാൻഡിന്റെ കോൺസർട്ടുകൾ ഉണ്ടായിരുന്നില്ല. എങ്കിലും, ഈ കാലയളവിൽ താരങ്ങളുടെ സോളോ ആൽബങ്ങൾ, പരിപാടികൾ എന്നിവ ഉണ്ടായിരുന്നത് കൊണ്ടുതന്നെ വരുമാനത്തിൽ ഇവർക്ക് കാര്യമായ ഇടിവുണ്ടായില്ല. 2025-ൽ ബാൻഡിന്റെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. (Image Credits: BTS Bighit Official Instagram)

5 / 5

നിലവിൽ ബിടിഎസിലെ ആറ് അംഗങ്ങളും നിർബന്ധിത സൈനിക സേവനത്തിലാണ്. ബാൻഡിലെ മുതിർന്ന അംഗമായ ജിൻ സേവനം പൂർത്തിയാക്കി കഴിഞ്ഞ ജൂൺ മാസത്തിൽ തിരികെയെത്തി. നിലവിൽ ജിൻ പുതിയ ആൽബത്തിന്റെ തിരക്കിലാണ്. ബാൻഡിലെ മറ്റൊരു അംഗമായ ജെ-ഹോപ്പ് ഒക്ടോബർ 17-ന് സൈനിക സേവനം പൂർത്തിയാക്കി മടങ്ങി വരും. മറ്റ് അഞ്ച് അംഗങ്ങളും 2025-ന്റെ പകുതിയോടെ തിരിച്ചെത്തും. (Image Credits: BTS Bighit Official Instagram)

Related Stories
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
മോഡേൺ ലുക്കിലും താലിമാല അണിഞ്ഞ് കീർത്തി സുരേഷ്