സൈനിക സേവനത്തിന് ബിടിഎസ് വാങ്ങുന്നത് മറ്റുള്ളവരെക്കാൾ ശമ്പളം; ബിടിഎസിലെ അംഗങ്ങൾ നേടുന്നത് എത്ര? | how much bts members earn during their military enlistment check their salary Malayalam news - Malayalam Tv9

BTS Military Earnings: സൈനിക സേവനത്തിന് ബിടിഎസ് വാങ്ങുന്നത് മറ്റുള്ളവരെക്കാൾ ശമ്പളം; ബിടിഎസിലെ അംഗങ്ങൾ നേടുന്നത് എത്ര?

Updated On: 

14 Oct 2024 20:04 PM

BTS Members Earnings During Military Enlistment: ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ബാൻഡ് എന്ന നിലയ്ക്ക്, സൈനിക സേവനത്തിന് സാധാരണ ഒരു പൗരന് ലഭിക്കുന്നതിനേക്കാൾ ശമ്പളം ബിടിഎസിന് ലഭിക്കുന്നു.

1 / 5നിലവിൽ

നിലവിൽ ബിടിഎസിലെ ആറ് അംഗങ്ങളും നിർബന്ധിത സൈനിക സേവനത്തിലാണ്. ബാൻഡിലെ മുതിർന്ന അംഗമായ ജിൻ സേവനം പൂർത്തിയാക്കി കഴിഞ്ഞ ജൂൺ മാസത്തിൽ തിരികെയെത്തി. സൈനിക സേവനത്തിനായി ഇവർക്ക് ലഭിക്കുന്ന ശമ്പളമാണ് ഇപ്പോൾ ചർച്ചയാകുന്നത്. നിർബന്ധിത സൈനിക സേവനമനുഷ്ഠിക്കുന്ന സമയത്ത് സാധാരണ ഒരു പൗരന് ലഭിക്കുന്നതിനേക്കാൾ ശമ്പളം ബിടിഎസിന് ലഭിക്കുന്നുണ്ട്. ക്യുങ്‌ഹ്യാങ് ഷിൻമുൻ എന്ന ദിനപത്രമാണ് ബിടിഎസിന്റെ ശമ്പള വിവരങ്ങൾ പുറത്ത് വിട്ടത്. (Image Credits: BTS Official X)

2 / 5

ബാൻഡിലെ മുതിർന്ന അംഗം എന്ന നിലക്ക് ജിൻ ആയിരുന്നു ആദ്യം പട്ടാളത്തിൽ ചേർന്നത്. 2022-ൽ സൈന്യത്തിൽ ചേർന്ന അദ്ദേഹം 2024-ൽ തന്റെ 18 മാസത്തെ സേവനം പൂർത്തിയാക്കി. റിപ്പോർട്ടുകൾ പ്രകാരം സൈന്യത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് ജിൻ പ്രതിമാസം നേടിയത് ഏകദേശം 10 ലക്ഷം കൊറിയൻ വോണാണ്. അതായത് 775 ഡോളർ. (Image Credits: BTS Official X)

3 / 5

ജിന്നിന് പുറകെ രണ്ടാമതായി സൈന്യത്തിൽ ചേർന്നത് ജെ-ഹോപ്പാണ്. 2023-ൽ സേവനത്തിൽ പ്രവേശിച്ച ജെ-ഹോപ്പ് ഒക്ടോബറിൽ സേവനം പൂർത്തിയാക്കി മടങ്ങിയെത്തും. ജെ-ഹോപ്പിന് ശമ്പളമായി ലഭിക്കുന്നത് ഏകദേശം 8,00,000 കൊറിയൻ വോണാണ്. അതായത് ഏകദേശം 620 ഡോളർ. (Image Credits: BTS Official X)

4 / 5

ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നതിനാൽ ഷുഗ പ്രൈവറ്റായാണ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നത്. ഷുഗയ്ക്ക് പ്രതിമാസം ലഭിക്കുന്നത് ഏകദേശം 527 ഡോളറാണ്. അതായത് 6,80,000 കൊറിയൻ വോൺ. (Image Credits: BTS Official X)

5 / 5

ബാക്കിയുള്ള നാല് അംഗങ്ങളായ വി, ആർഎം, ജിമിൻ, ജങ്കൂക്ക് എന്നിവർ ഒരു ദിവസത്തെ വ്യത്യാസത്തിലാണ് സൈന്യത്തിൽ പ്രവേശിച്ചത്. വിയും ആർഎമ്മും ഡിസംബർ 11-ന് ചേർന്നപ്പോൾ, ജിമിനും ജങ്കൂക്കും തൊട്ടടുത്ത ദിവസം ഡിസംബർ 12 -ന് പ്രവേശിച്ചു. പ്രതിമാസം ഇവർക്ക് ലഭിക്കുന്നത് ഏകദേശം 6,00,000 കൊറിയൻ വോണാണ്. അതായത് ഏകദേശം 462 ഡോളർ. ഇവരുടെ ശമ്പളം വൈകാതെ വർധിക്കുമെന്നാണ് റിപ്പോർട്ട്. (Image Credits: BTS Official X)

Related Stories
Ahaana Krishna: അത് പുലിയാണ് പൂച്ചയല്ല… രസിച്ചിരിക്കുന്നെന്ന് തോന്നും, ഉള്ളിൽ മരിക്കുകയായിരുന്നു; അഹാന കൃഷ്ണ
Dileep-Manju Warrier: കാവ്യയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് അറിഞ്ഞ് മഞ്ജു കരഞ്ഞു, അമേരിക്കയില്‍ വെച്ചല്ല പ്രശ്‌നങ്ങള്‍ തുടങ്ങിയത്: ലിബേര്‍ട്ടി ബഷീര്‍
Astrology Tips: കണ്ടകശനി മാറി; ഈ ആറ് നക്ഷത്രക്കാര്‍ക്ക് ഇത് ഭാഗ്യത്തിന്റെ നാളുകള്‍
BTS Jin: ‘സോളോ കരിയറിന് വേണ്ടി ബാൻഡ് വിടില്ല, എന്റെ വേരുകൾ ഇവിടെയാണ്’; അഭ്യൂഹങ്ങൾ തള്ളി ബിടിഎസ് താരം ജിൻ
Google Chrome : ‘ഇതാണ് പരിപാടിയെങ്കിൽ ക്രോം വിൽക്കേണ്ടിവരും’; കോടതി ഗൂഗിളിന് താക്കീത് നൽകാൻ കാരണമെന്ത്?
India- Australia Test: ഇന്ത്യൻ ടീമിൽ വീണ്ടും പരിക്ക്; പകരക്കാരൻ ആർസിബി താരം
ഷിയാസ് കരീം വിവാഹിതനാകുന്നു; സേവ് ദ ഡേറ്റ് ചിത്രം വൈറൽ
ശ്വാസകോശം സംരക്ഷിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ
ദിവസവും ഓരോ ആപ്പിൾ കഴിക്കാം; ഗുണങ്ങൾ ഏറെ
മുഖക്കുരു മാറാൻ ഐസ് മാത്രം മതി