എഐ ട്രാൻസിലേറ്റും എഐ നോട്ട്സും; ഹോണർ മാജിക് 6 പ്രോയുടെ പുതിയ അപ്ഡേറ്റിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉത്സവം | Honor Magic 6 Pro MagicOS 9 Based On Android 15 Gets New Update With Several AI Features Including AI Notes And Translate Malayalam news - Malayalam Tv9

Honor Magic 6 Pro: എഐ ട്രാൻസിലേറ്റും എഐ നോട്ട്സും; ഹോണർ മാജിക് 6 പ്രോയുടെ പുതിയ അപ്ഡേറ്റിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉത്സവം

Published: 

05 Jan 2025 19:53 PM

MagicOS 9 New Update With AI Features: ഹോണർ മാജിക് 6 പ്രോയുടെ ഓപ്പറേറ്റിങ് സിസ്റ്റമായ മാജിക് ഒഎസ് 9ൻ്റെ പുതിയ അപ്ഡേറ്റിൽ വിവിധ എഐ ഫീച്ചറുകൾ. എഐ നോട്ട്സും ട്രാൻസിലേറ്റും അടക്കം വിവിധ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഫീച്ചറുകളാണ് ഈ അപ്ഡേറ്റിൽ ഉള്ളത്.

1 / 5ഹോണർ മാജിക് 6 പ്രോയുടെ പുതിയ അപ്ഡേറ്റിൽ എഐ ഉത്സവം. ഹോണർ മാജിക് 6 പ്രോയുടെ ഓപ്പറേറ്റിങ് സിസ്റ്റമായ മാജിക് ഒഎസ് 9ൻ്റെ പുതിയ അപ്ഡേറ്റിലാണ് എഐ ട്രാൻസിലേറ്റും എഐ നോട്ട്സും ഉൾപ്പെടെ വിവിധ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഫീച്ചറുകൾ ഉണ്ടാവുക. വെള്ളിയാഴ്ചയാണ് കമ്പനി ഇത് അറിയിച്ചത്. (Image Courtesy - Social Media)

ഹോണർ മാജിക് 6 പ്രോയുടെ പുതിയ അപ്ഡേറ്റിൽ എഐ ഉത്സവം. ഹോണർ മാജിക് 6 പ്രോയുടെ ഓപ്പറേറ്റിങ് സിസ്റ്റമായ മാജിക് ഒഎസ് 9ൻ്റെ പുതിയ അപ്ഡേറ്റിലാണ് എഐ ട്രാൻസിലേറ്റും എഐ നോട്ട്സും ഉൾപ്പെടെ വിവിധ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഫീച്ചറുകൾ ഉണ്ടാവുക. വെള്ളിയാഴ്ചയാണ് കമ്പനി ഇത് അറിയിച്ചത്. (Image Courtesy - Social Media)

2 / 5

ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള അപ്ഡേറ്റ് ഇന്ത്യയിൽ ലഭിക്കുന്ന ആദ്യ ഹോണർ സ്മാർട്ട്ഫോണാണ് മാജിക് 6 പ്രോ. ചൈനയിലാണ് ഈ അപ്ഡേറ്റ് ആദ്യം പുറത്തിറങ്ങിയത്. 2024 ഒക്ടോബറിലാണ് ഈ അപ്ഡേറ്റ് ചൈനീസ് മാർക്കറ്റിൽ അവതരിപ്പിക്കപ്പെട്ടത്. എഐ ഫീച്ചറുകളാണ് ഈ അപ്ഡേറ്റിൻ്റെ സവിശേഷത. (Image Courtesy - Social Media)

3 / 5

വിവിധ തരം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഫീച്ചറുകൾ ഈ അപ്ഡേറ്റിലുണ്ടാവും. എഐ ട്രാൻസിലേഷൻ, എഐ നോട്ട്സ് തുടങ്ങി വിവിധ ഫീച്ചറുകൾ ഈ അപ്ഡേറ്റിൽ ലഭിക്കും. റിയൽ ടൈം ട്രാൻസിലേഷന് സഹായിക്കുന്ന ഇൻ്റർപ്രെട്ടർ മോഡ് അട്ടക്കം ഈ അപ്ഡേറ്റിലുണ്ടാവുന്നാണ് കമ്പനി അവകാശപ്പെടുന്നത്. (Image Courtesy - Social Media)

4 / 5

ഇൻ്റർപ്രെട്ടർ മോഡ് റിയൽ ടൈം ട്രാൻസിലേഷനെ സഹായിക്കുമ്പോൾ ലൂപ് റെക്കോർഡിങ് ഫീച്ചർ തുടരെ ടാപ്പ് ചെയ്യാതെ സംഭാഷണങ്ങൾ ലൈവായി ട്രാൻസിലേറ്റ് ചെയ്യാൻ സഹായിക്കും. മാജിക് പോർട്ടൽ എന്ന എഐ ഫീച്ചർ ഗൂഗിളിൻ്റെ വിവിധ സേവനങ്ങളിലേക്ക് എളുപ്പത്തിൽ ആക്സസ് നൽകുന്നതാണ്. (Image Courtesy - Social Media)

5 / 5

എഐ നോട്ട്സ് ഫീച്ചറിൽ നോട്ടുകൾ റെക്കോർഡ് ചെയ്യാനുള്ള സൗകര്യമുണ്ടാവും. വോയിസ് ടു ടെക്സ്റ്റ് ഫീച്ചർ, റിയൽ ടൈം ട്രാൻസിലേഷൻ ആക്സസ് ചെയ്യൽ എന്നിവയൊക്കെ ഇതിലുണ്ട്. എഐ ഡ്യുവൽ പാത്ത് നോയിസ് റിഡക്ഷൻ, എഐ ഡീഫോക്കസ് ഡിസ്പ്ലേ തുടങ്ങിയ ഫീച്ചറുകളുമുണ്ടാവും. (Image Courtesy - Social Media)

വിജയ് ഹസാരെ ട്രോഫി: ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങിയവര്‍
കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ
വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കാമോ?
മൈക്കല്‍ വോണിന്റെ ടീമില്‍ അഞ്ച് ഇന്ത്യക്കാര്‍-