108 മെഗാപിക്സൽ ക്യാമറ, ഫോണിനൊപ്പം ചാർജർ; ഹോണർ 200 ലൈറ്റ് 5ജി വിപണിയിൽ | Honor 200 Lite 5G With 108 Megapixel Camera Launched In India Malayalam news - Malayalam Tv9

Honor 200 Lite 5G : 108 മെഗാപിക്സൽ ക്യാമറ, ഫോണിനൊപ്പം ചാർജർ; ഹോണർ 200 ലൈറ്റ് 5ജി വിപണിയിൽ

Published: 

19 Sep 2024 19:55 PM

Honor 200 Lite 5G Launched In India : ഹോണർ 200 ലൈറ്റ് 5ജി ഫോൺ ഇന്ത്യൻ വിപണിയിലെത്തി. 108 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയും 50 മെഗാപിക്സൽ സെൽഫി ക്യാമറയും എഐ ഫീച്ചറുകളുമൊക്കെ അടങ്ങിയതാണ് ഫോൺ.

1 / 5ഹോണർ 200 ലൈറ്റ് 5ജി ഫോൺ വിപണിയിൽ. വ്യാഴാഴ്ചയാണ് ഫോൺ ഇന്ത്യൻ വിപണിയിലെത്തിയത്. 108 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയും എഐ ഫീച്ചറുകളും സഹിതമാണ് ഫോൺ എത്തുന്നത്. ഫോണിനൊപ്പം 35 വാട്ടിൻ്റെ ചാർജറും ബോക്സിൽ ലഭിക്കും. ഹോണർ 200 ഫോണിൻ്റെ ലൈറ്റ് എഡിഷനാണ് ഹോണർ 200 ലൈറ്റ്. (Image Courtesy - Honor Website)

ഹോണർ 200 ലൈറ്റ് 5ജി ഫോൺ വിപണിയിൽ. വ്യാഴാഴ്ചയാണ് ഫോൺ ഇന്ത്യൻ വിപണിയിലെത്തിയത്. 108 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയും എഐ ഫീച്ചറുകളും സഹിതമാണ് ഫോൺ എത്തുന്നത്. ഫോണിനൊപ്പം 35 വാട്ടിൻ്റെ ചാർജറും ബോക്സിൽ ലഭിക്കും. ഹോണർ 200 ഫോണിൻ്റെ ലൈറ്റ് എഡിഷനാണ് ഹോണർ 200 ലൈറ്റ്. (Image Courtesy - Honor Website)

2 / 5

50 മെഗാപിക്സലാണ് ഫോണിൻ്റെ സെൽഫി ക്യാമറ. മീഡിയടെക് ഡൈമൻസിറ്റി 6080 ചിപ്സെറ്റും 4500 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്. ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള മാജിക് ഓഎസിലാണ് ഫോണിൻ്റെ പ്രവർത്തനം. വിവിധ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സൗകര്യങ്ങളും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. (Image Courtesy - Honor Website)

3 / 5

8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയൻ്റിന് 17,999 രൂപയാണ് ഇന്ത്യയിലെ വില. ഈ മാസം 27 അർദ്ധരാത്രി 12 മണി മുതൽ ആമസോണിലും ഹോണർ വെബ്സൈറ്റിലുമടക്കം ഫോൺ ലഭ്യമാകും. വിവിധ ഓഫ് ലൈൻ സ്റ്റോറുകളിലും ഫോൺ ലഭിക്കും. എസ്ബിഐ കാർഡുകൾക്ക് 2000 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. (Image Courtesy - Honor Website)

4 / 5

6.7 ഇഞ്ച് ഫുൾ എച്ച്ഡി അമോഎൽഇഡി ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 8 ജിബിയാണ് റാം എങ്കിലും 8 ജിബി കൂടി വർധിപ്പിക്കാനാവും. മാജിക് എൽഎം, മാജിക് പോർട്ടൽ, മാജിക് ക്യാപ്സൂൾ, മാജിക്ക് ലോക്ക് സ്ക്രീൻ പാരലൽ സ്പേസ് എന്നിങ്ങനെയുള്ള എഐ ഫീച്ചറുകളാണ് ഫോണിലുള്ളത്. (Image Courtesy - Honor Website)

5 / 5

മൂന്ന് ക്യാമറകളാണ് പിൻഭാഗത്തുള്ളത്. 108 എംപി പ്രധാന ക്യാമറയിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ സൗകര്യമുണ്ട്. ഒപ്പം, അഞ്ച് മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ സെൻസറും പിൻഭാഗത്തുണ്ട്. (Image Courtesy - Honor Website)

Related Stories
Sanju Samson : സഞ്ജുവിന്റെ വഴികള്‍ അടഞ്ഞിട്ടില്ല; ചാമ്പ്യന്‍സ് ട്രോഫി ടീമിലെത്താന്‍ ഇനിയും സാധ്യതകള്‍
Samsung Galaxy S25: സാംസങ് ഗ്യാലക്സി എസ്25 സീരീസ് ഇന്ന് അവതരിപ്പിക്കും; ഒപ്പം എക്സ്ആർ ഹെഡ്സെറ്റും യുഐയും
Nisha Sarangh: കഴുത്തില്‍ താലി, നെറ്റിയില്‍ സിന്ദൂരം; ആരെയും അറിയിക്കാതെ നിഷ സാരംഗ് കല്യാണം കഴിഞ്ഞോ?
Vindhuja Menon : പവിത്രത്തിലെ അനിയത്തികുട്ടി; പ്രധാന്യം നൽകിയത് നൃത്തത്തിനും കുടുംബത്തിനും, എന്തുകൊണ്ട് വിന്ദുജ സിനിമ ലോകം വിട്ടു?
Dies non : പ്രതിഷേധങ്ങള്‍ മെരുക്കാനുള്ള സര്‍ക്കാരിന്റെ ഉപായം; ഡയസ്‌നോണ്‍ നിസാരമല്ല
Nithya Menon: ‘ചില പ്രണയങ്ങള്‍ അങ്ങനെയാണ്’; നിത്യ മേനോന് നന്ദി പറഞ്ഞ് ജോണ്‍ കൊക്കന്‍
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്
ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി വീരന്മാര്‍
ഇംഗ്ലണ്ടിനെതിരെ തിളങ്ങുന്നതാര്; ശ്രദ്ധിക്കേണ്ട അഞ്ച് പേരുകൾ
സൺ ടാൻ മാറ്റാം ഞൊടിയിടയിൽ... ഇതാ ചില പൊടിക്കെെകൾ