ഹണി റോസിന്റെ 'കംബാക്ക്'; ഇത് വിമർശിച്ചവർക്കുള്ള മറുപടിയോ? പുതിയ വീഡിയോ വൈറൽ | Honey Rose New Instagram Post Gaining Attention as Fans See It as Her Comeback Malayalam news - Malayalam Tv9

Honey Rose: ഹണി റോസിന്റെ ‘കംബാക്ക്’; ഇത് വിമർശിച്ചവർക്കുള്ള മറുപടിയോ? പുതിയ വീഡിയോ വൈറൽ

Published: 

17 Jan 2025 14:29 PM

Honey Rose New Instagram Post: ഈ വർഷം ആരംഭിച്ചത് മുതൽ തന്റെ ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതിനേക്കാളും പല പ്രസ്താവനകളും പങ്കുവയ്ക്കാൻ ആണ് ഹണി റോസ് സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചത്.

1 / 5മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി ഹണി റോസ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നതും താരത്തിന്റെ പേരാണ്.  ബോബി ചെമ്മണ്ണൂർ പരസ്യമായി നടത്തിയ ദ്വയാർത്ഥ പ്രയോഗത്തിനെതിരെ നടി പോലീസിൽ പരാതി നൽകിയതോടെയാണ് വിഷയം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. (Image Credits: Honey Rose Facebook)

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി ഹണി റോസ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നതും താരത്തിന്റെ പേരാണ്. ബോബി ചെമ്മണ്ണൂർ പരസ്യമായി നടത്തിയ ദ്വയാർത്ഥ പ്രയോഗത്തിനെതിരെ നടി പോലീസിൽ പരാതി നൽകിയതോടെയാണ് വിഷയം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. (Image Credits: Honey Rose Facebook)

2 / 5

ഓരോ ഉദ്‌ഘാടന വേദിയിലും ഹണി റോസ് തകർപ്പൻ ലുക്കുക്കിൽ എത്താൻ ശ്രദ്ധിക്കാറുണ്ട്. സിനിമയിൽ സജീവ സാന്നിധ്യം അല്ലെങ്കിലും ഉദ്‌ഘാടന വേദികളിൽ താരം ശ്രദ്ധ നേടാറുണ്ട്. സ്റ്റൈലിഷ് ലുക്കിൽ അണിഞ്ഞൊരുങ്ങി സോഷ്യൽ മീഡിയയിൽ എത്താറുള്ള ഹണി റോസിനെയാണ് കൂടുതലും പ്രേക്ഷകർ ഇൻസ്റ്റാഗ്രാമിലൂടെ കണ്ടിട്ടുള്ളത്. (Image Credits: Honey Rose Facebook)

3 / 5

എന്നാൽ ഈ വർഷം ആരംഭിച്ചത് മുതൽ തന്റെ ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതിനേക്കാളും പല പ്രസ്താവനകളും പങ്കുവയ്ക്കാൻ ആണ് താരം സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചത്. ബോബി ചെമ്മണ്ണൂർ, രാഹുൽ ഈശ്വർ എന്നിവരുടെ വിവാദപരമായ പരാമർശങ്ങൾക്ക് താരം മറുപടി നൽകിയത് സമൂഹ മാധ്യമങ്ങളിലൂടെ ആയിരുന്നു. (Image Credits: Honey Rose Facebook)

4 / 5

എന്നാൽ ഇപ്പോൾ ഹണി റോസ് വീണ്ടും കംബാക്കിന് ഒരുങ്ങുകയാണ്. തിരിച്ചുവരവിന്റെ സൂചനകൾ നൽകി കൊണ്ടാണ് ഹണിയുടെ പുതിയ വീഡിയോ വന്നിരിക്കുന്നത്. വീണ്ടും തന്നെ ഉദ്‌ഘാടന വേളയിൽ കാണാമെന്ന സന്തോഷ വാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. (Image Credits: Honey Rose Facebook)

5 / 5

പാലക്കാട് ജില്ലയിലെ ഒരു നവീകരിച്ച ഷോറൂമിന്റെ ഉദ്‌ഘാടകയായാണ് ഹണി റോസ് എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു റീൽസ് വീഡിയോ ആണ് ഹണി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. (Image Credits: Honey Rose Facebook)

വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'മഖാന' ഉണ്ടല്ലോ
പച്ച പപ്പായ പതിവാക്കാം; ഗുണങ്ങൾ ഏറെ