മുപ്പതിലെ നരച്ച മുടിക്ക് പരിഹാരമുണ്ടോ? ഈ ചായ പരീക്ഷിച്ചു നോക്കൂ | Home remedies to try if you want dark black hair, see some ways to get rid of your grey hair Malayalam news - Malayalam Tv9

Grey Hair: മുപ്പതിലെ നരച്ച മുടിക്ക് പരിഹാരമുണ്ടോ? ഈ ചായ പരീക്ഷിച്ചു നോക്കൂ

Published: 

30 Mar 2025 11:22 AM

Home Remedies For Black Hair: ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച്, നിങ്ങളുടെ മുടിയുടെ അകാല നരയെ നിയന്ത്രിക്കാനും ദീർഘകാലത്തേക്ക് സ്വാഭാവികമായി നിങ്ങളുടെ മുടിക്ക് കറുപ്പ് നിറം നൽകാനും കഴിയുന്നത് ചില വഴികൾ നോക്കിയാലോ. നിങ്ങളുടെ നരച്ച മുടി ഇല്ലാതാക്കാൻ നെല്ലിക്ക എണ്ണയോ അപയുടെ പൊടിയോ ഉപയോഗിക്കാവുന്നതാണ്.

1 / 5ഇപ്പോൾ 20-കളിലും 30-കളിലും തന്നെ പലരുടെയും മുടി നരയ്ക്കുന്നതായി കാണാറുണ്ട്. ഇത് ആത്മവിശ്വാസം വരെ നഷ്ടപെടുത്തുന്ന ഒന്നാണ്. പ്രായമാകുന്തോറും, സ്വാഭാവികമായും നരച്ച മുടി നമുക്ക് കാണാൻ കഴിയും, എന്നാൽ നമ്മുടെ ജീവിതശൈലിയും ചുറ്റുമുള്ള വായുവിന്റെ ഗുണനിലവാരവും കാരണം, മുടി നരയ്ക്കുന്നത് നേരത്തെയാകാറുണ്ട്.

ഇപ്പോൾ 20-കളിലും 30-കളിലും തന്നെ പലരുടെയും മുടി നരയ്ക്കുന്നതായി കാണാറുണ്ട്. ഇത് ആത്മവിശ്വാസം വരെ നഷ്ടപെടുത്തുന്ന ഒന്നാണ്. പ്രായമാകുന്തോറും, സ്വാഭാവികമായും നരച്ച മുടി നമുക്ക് കാണാൻ കഴിയും, എന്നാൽ നമ്മുടെ ജീവിതശൈലിയും ചുറ്റുമുള്ള വായുവിന്റെ ഗുണനിലവാരവും കാരണം, മുടി നരയ്ക്കുന്നത് നേരത്തെയാകാറുണ്ട്.

2 / 5

ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച്, നിങ്ങളുടെ മുടിയുടെ അകാല നരയെ നിയന്ത്രിക്കാനും ദീർഘകാലത്തേക്ക് സ്വാഭാവികമായി നിങ്ങളുടെ മുടിക്ക് കറുപ്പ് നിറം നൽകാനും കഴിയുന്നത് ചില വഴികൾ നോക്കിയാലോ. നിങ്ങളുടെ നരച്ച മുടി ഇല്ലാതാക്കാൻ നെല്ലിക്ക എണ്ണയോ അപയുടെ പൊടിയോ ഉപയോഗിക്കാവുന്നതാണ്.

3 / 5

വൈറ്റമിൻ സിയ്ക്ക് പേരുകേട്ട ഇത് മുടിയുടെ പിഗ്മെന്റേഷനും അകാല നരയും ഇല്ലാതാക്കും. മാറ്റം കാണാൻ നെല്ലിക്ക എണ്ണ മസാജ് ചെയ്യുകയോ പൊടി ഒരു ഹെയർ മാസ്കായി ഉപയോ​ഗിക്കുകയോ ചെയ്യാം. കറിവേപ്പിലയിൽ പ്രോട്ടീനുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ഫോളിക്കിളുകളിൽ മെലാനിൻ ഉത്പാദനം പുനഃസ്ഥാപിക്കുന്നു. വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് വീട്ടിൽ തന്നെ ഈ എണ്ണ തയ്യാറാക്കി പുരട്ടുക.

4 / 5

ബ്ലാക്ക് ടീയിൽ സാധാരണയായി ആന്റിഓക്‌സിഡന്റുകളും കഫീനും അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ നരച്ച ഭാ​ഗം മറയ്ക്കുകയും കറുപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾ കുറച്ച് ബ്ലാക്ക് ടീ ഉണ്ടാക്കി അവ തണുപ്പിക്കാൻ വയ്ക്കുക. കുറച്ച് സമയത്തിന് ശേഷം തലയിൽ ഒഴിച്ച് കഴുകിക്കളയുക, കുറച്ച് ദിവസങ്ങൾക്കുള്ളിൽ മാറ്റം കാണാൻ കഴിയും.

5 / 5

നരച്ച മുടിയുടെ പ്രക്രിയയെ മാറ്റിമറിക്കുന്ന കാറ്റലേസ് എൻസൈമുകളാൽ സമ്പുഷ്ടമാണ് ഉള്ളി നീര്. നീര് വേർതിരിച്ചെടുത്ത് കുറച്ച് കാരിയർ ഓയിലുമായി കലർത്തി തലയിൽ പുരട്ടി 30 മിനിറ്റ് വയ്ക്കുക. നേരിയ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. മാറ്റം കാണാൻ ആഴ്ചകളോളം ഇങ്ങനെ ചെയ്താൽ മതിയാകും.

Related Stories
40 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്മാർ ശ്രദ്ധിക്കേണ്ടത്
കണ്ണുകളെ കാക്കും ഭക്ഷണങ്ങൾ
ക്യാരറ്റിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാം
പഴങ്ങള്‍ തോന്നുംപോലെ കഴിക്കരുത്‌