ഉയരം കൂടുന്തോറും യാത്രയുടെ സുഖം കൂടുമോ?; ഇന്ത്യയിലെ ഏറ്റവും 'ഉയർന്ന' റെയിൽവേ സ്റ്റേഷൻ | Highest Railway Station In India Ghum Darjeeling West Bengal Kolkata Malayalam news - Malayalam Tv9

Highest Railway Station India : ഉയരം കൂടുന്തോറും യാത്രയുടെ സുഖം കൂടുമോ?; ഇന്ത്യയിലെ ഏറ്റവും ‘ഉയർന്ന’ റെയിൽവേ സ്റ്റേഷൻ

abdul-basith
Published: 

08 Jul 2024 16:05 PM

Highest Railway Station In India Ghum : ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷനാണ് ഡാർജിലിംഗിലെ ഘും റെയിൽവേ സ്റ്റേഷൻ. 1880കളുടെ തുടക്കത്തിൽ ബ്രിട്ടീഷുകാർ നിർമിച്ച ഈ റെയിൽവേ സ്റ്റേഷൻ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.

1 / 5ലോകത്ത് ഏറ്റവും വലിയ റെയിൽവേ നെറ്റ്‌വർക്കുള്ള രാജ്യമാണ് ഇന്ത്യ. ദിവസേന കോടിക്കണക്കിനാളുകൾ ട്രെയിൻ ഗതാഗതം ഉപയോഗിക്കുന്നു. രാജ്യത്താകെ 1300ഓളം റെയിൽവേ സ്റ്റേഷനുകളുണ്ട്. ഇതിൽ പല റെയിൽവേ സ്റ്റേഷനുകൾക്കും പല പ്രത്യേകതകളുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ പരിചയപ്പെടാം.

ലോകത്ത് ഏറ്റവും വലിയ റെയിൽവേ നെറ്റ്‌വർക്കുള്ള രാജ്യമാണ് ഇന്ത്യ. ദിവസേന കോടിക്കണക്കിനാളുകൾ ട്രെയിൻ ഗതാഗതം ഉപയോഗിക്കുന്നു. രാജ്യത്താകെ 1300ഓളം റെയിൽവേ സ്റ്റേഷനുകളുണ്ട്. ഇതിൽ പല റെയിൽവേ സ്റ്റേഷനുകൾക്കും പല പ്രത്യേകതകളുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ പരിചയപ്പെടാം.

2 / 5പശ്ചിമ ബംഗാളിലെ ഡാർജിലിംഗിലാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ. ഡാർജിലിംഗ് - ഹിമാലയൻ റെയിൽവേയ്ക്ക് കീഴിൽ വരുന്ന ഘും റെയിൽവേ സ്റ്റേഷനാണ് ഇത്. സമുദ്രനിരപ്പിൽ നിന്ന് ഏതാണ് 7400 അടി ഉയരത്തിലാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്.

പശ്ചിമ ബംഗാളിലെ ഡാർജിലിംഗിലാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ. ഡാർജിലിംഗ് - ഹിമാലയൻ റെയിൽവേയ്ക്ക് കീഴിൽ വരുന്ന ഘും റെയിൽവേ സ്റ്റേഷനാണ് ഇത്. സമുദ്രനിരപ്പിൽ നിന്ന് ഏതാണ് 7400 അടി ഉയരത്തിലാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്.

3 / 5150 വർഷത്തോളം പഴക്കമുണ്ട്, ഘും റെയിൽവേ സ്റ്റേഷന്. 1878ൽ ബ്രിട്ടീഷുകാരാണ് ഡാർജിലിംഗും കൊൽക്കത്തയും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്ന റെയിൽവേ ലൈൻ നിർമ്മാണം ആരംഭിച്ചത്. 1880കളുടെ തുടക്കത്തിൽ ഈ റെയിൽവേ ലൈൻ ഘും എന്ന സ്ഥലത്തെത്തി.

150 വർഷത്തോളം പഴക്കമുണ്ട്, ഘും റെയിൽവേ സ്റ്റേഷന്. 1878ൽ ബ്രിട്ടീഷുകാരാണ് ഡാർജിലിംഗും കൊൽക്കത്തയും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്ന റെയിൽവേ ലൈൻ നിർമ്മാണം ആരംഭിച്ചത്. 1880കളുടെ തുടക്കത്തിൽ ഈ റെയിൽവേ ലൈൻ ഘും എന്ന സ്ഥലത്തെത്തി.

4 / 5

ഡാർജിലിംഗിൽ നിന്ന് ഏഴ് കിലോമീറ്റർ മാറിയാണ് ഘും റെയിൽവേ സ്റ്റേഷൻ. ലോകത്തിലെ ഏറ്റവും മനോഹരമായ 14ആമത്തെ റെയിൽവേ സ്റ്റേഷനായി ഈ സ്റ്റേഷനെ കണക്കാക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിലായതിനാൽ ആളുകൾക്കൊപ്പം മേഘങ്ങളെയും ഇവിടെ കാണാം. രാജ്യത്തെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഇത്.

5 / 5

സ്റ്റേഷനിലെ മ്യൂസിയത്തിൽ റെയിൽവേയുടെ ചരിത്രമറിയാം. 1883 ലെ ട്രെയിൻ ടിക്കറ്റുകളും പഴയ റെയിൽവേ സ്റ്റേഷനുകളുടെ ചിത്രങ്ങളുമൊക്കെ ഇവിടെയുണ്ട്.

ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ