ജോലിസ്ഥലത്ത് സമ്മര്‍​ദം കുറയ്ക്കാം; പരീക്ഷിക്കാം ഈ മാര്‍ഗങ്ങള്‍ | Here's how to protect your health amid job stress at workplace Malayalam news - Malayalam Tv9

Job Stress at Workplace:ജോലിസ്ഥലത്ത് സമ്മര്‍​ദം കുറയ്ക്കാം; പരീക്ഷിക്കാം ഈ മാര്‍ഗങ്ങള്‍

Published: 

19 Sep 2024 18:16 PM

Job Stress at Workplace:അമിതമായ ജോലിഭാരം, അസമത്വം, മോശം വ്യക്തി ബന്ധങ്ങള്‍, മോശം നേതൃത്വം, ജോലി സ്ഥലത്തെ നിയന്ത്രണത്തിന്‍റെ അഭാവം, സമയപരിധി, തുടങ്ങിയവയെല്ലാം തൊഴിലിടത്തിലെ മാനസിക സംഘര്‍ഷത്തിന് കാരണമാകുന്നു.

1 / 6എല്ലാവരും

എല്ലാവരും നല്ല രീതിയിൽ പഠിക്കുന്നതും ഉയർന്ന മാർക്ക് നേടുന്നതും താൻ ആ​ഗ്രഹിച്ച ജോലി നേടാനാണ്. എന്നാൽ പഠിച്ചിറങ്ങി ആ​ഗ്രഹിച്ച ജോലി നേടി തൊഴിലിടത്തിലെ സമ്മര്‍ദങ്ങള്‍ മൂലം പലപ്പോഴും ജീവിതം വരെ അവസാനിപ്പിക്കുന്ന നിരവധി പേരെയാണ് നമ്മുക്ക് ചുറ്റും കാണുന്നത്. (image credits: Luis Alvarez/DigitalVision/Getty Images)

2 / 6

ജോലിസ്ഥലത്തെ സംഘര്‍ഷങ്ങള്‍ മിക്കപ്പോഴും വ്യക്തിജീവിതത്തെ വരെ ബാധിക്കാറുമുണ്ട്. എന്നാൽ മികച്ച തൊഴിൽ അന്തരീക്ഷം.അമിതമായ ജോലിഭാരം, അസമത്വം, മോശം വ്യക്തി ബന്ധങ്ങള്‍, മോശം നേതൃത്വം, ജോലി സ്ഥലത്തെ നിയന്ത്രണത്തിന്‍റെ അഭാവം, സമയപരിധി, തുടങ്ങിയവയെല്ലാം തൊഴിലിടത്തിലെ മാനസിക സംഘര്‍ഷത്തിന് കാരണമാകുന്നു. (image credits: Luis Alvarez/DigitalVision/Getty Images)

3 / 6

എന്നാൽ ഇത് തരണം ചെയ്യാതെ മുന്നോട്ട് പോകാൻ സാധിക്കാത്ത സ്ഥിതിയാണ് ഇന്ന് അനുഭവിക്കുന്നത്. ഇത് മറികടക്കാനായി ഇവ പരീക്ഷിക്കാം: നിങ്ങളു‍ടെ ജോലിയിൽ ഉയര്‍ന്ന ലക്ഷ്യം സെറ്റ് ചെയ്യാൻ ശ്രമിക്കുക. ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുക. (image credits: Luis Alvarez/DigitalVision/Getty Images)

4 / 6

അതുവഴി ജോലിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാവുകയും സമ്മര്‍ദം ഒരു പരിധിവരെ തിരിച്ചറിയാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. (image credits: Luis Alvarez/DigitalVision/Getty Images)

5 / 6

ജോലിത്തിരക്കുകളില്‍ നിന്ന് ഇടയ്ക്ക് ചെറിയ ഇടവേളകള്‍ എടുക്കുാൻ ശ്രമിക്കുക. ഇത്തരം ഇടവേളകളിൽ ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. അവധി ദിവസത്തിലെങ്കിലും ഇന്‍റര്‍നെറ്റില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ നിന്നും അകന്ന് നില്‍ക്കാൻ ശ്രമിക്കുക.(image credits: Luis Alvarez/DigitalVision/Getty Images)

6 / 6

ജോലി സംബന്ധമായ കാര്യങ്ങള്‍ പരമാവധി ഓഫീസില്‍ തന്നെ ഉപേക്ഷിക്കാൻ ശ്രമിക്കുക. കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുക. കൃത്യമായ വ്യായാമം ചെയ്യാൻ ശ്രമിക്കുക. ജോലിത്തിരക്കുകളില്‍ നിന്ന് ഇടയ്ക്ക് ചെറിയ ഇടവേളകള്‍ എടുത്ത് മെഡിറ്റേഷന്‍ ശീലമാക്കാൻ ശ്രമിക്കുക. (image credits: Luis Alvarez/DigitalVision/Getty Images)

Follow Us On
പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version