രുചിക്ക് മാത്രമല്ല വൃത്തിയാക്കാനും കറിവേപ്പില മതി; പരീക്ഷിച്ച് നോക്കൂ അടുക്കള വെട്ടിത്തിളങ്ങും | Here is the Ways To Use Curry Leaves For Kitchen Cleaning Malayalam news - Malayalam Tv9

Cleaning Tips: രുചിക്ക് മാത്രമല്ല വൃത്തിയാക്കാനും കറിവേപ്പില മതി; പരീക്ഷിച്ച് നോക്കൂ അടുക്കള വെട്ടിത്തിളങ്ങും

Published: 

05 Jan 2025 12:28 PM

Kitchen Cleaning Using Curry Leaves: അടുക്കള സ്ലാബുകളിൽ ചപ്പാത്തി പരത്താനും പച്ചക്കറികൾ അരിയാനും നാം ഉപയോ​ഗിക്കുന്നു. അതിനാൽ അവ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള കറിവേപ്പില ഇതിന് സഹായിക്കും. സ്റ്റെയിൻലെസ്സ് സ്റ്റീൽ പാത്രങ്ങളും വീട്ടുപകരണങ്ങളും നഷ്ടപ്പെടുന്ന തിളക്കം വീണ്ടെടുക്കാനും ഇത് നല്ലതാണ്. കൂടാതെ സ്റ്റൗവിലെ കഠിനമായ അഴുക്കിനെ ഇല്ലാതാക്കുന്നു.

1 / 7പാചകം കഴിഞ്ഞാൽ അടുക്കള വൃത്തിയാക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എത്ര വൃത്തയാക്കിയാലും ചിലപ്പോൾ ചില ദുർ​ഗന്ധം മാറുകയുമില്ല. കറിവേപ്പില കൊണ്ട് അടുക്കള വൃത്തിയാക്കാം എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? സു​ഗന്ധമുള്ള ഈ ഇല വൃത്തിയാക്കാനുള്ള നല്ലൊരു പരിഹാരമാണ്.

പാചകം കഴിഞ്ഞാൽ അടുക്കള വൃത്തിയാക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എത്ര വൃത്തയാക്കിയാലും ചിലപ്പോൾ ചില ദുർ​ഗന്ധം മാറുകയുമില്ല. കറിവേപ്പില കൊണ്ട് അടുക്കള വൃത്തിയാക്കാം എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? സു​ഗന്ധമുള്ള ഈ ഇല വൃത്തിയാക്കാനുള്ള നല്ലൊരു പരിഹാരമാണ്.

2 / 7

പ്രകൃതിദത്തവും രാസവസ്തുക്കൾ രഹിതമായ കറിവേപ്പില, നിങ്ങളുടെ അടുക്കളയിലെ അണുക്കളെ നീക്കം ചെയ്യാനും സഹായിക്കും. ഒരു പിടി കറിവേപ്പില വെള്ളത്തിൽ തിളപ്പിച്ചാൽ അതിൻ്റെ ആവി മത്സ്യമോ ​​കറികളോ പോലുള്ളവയുടെ മണമുള്ളിടത്തേക്ക് എത്തുന്നു. കറിവേപ്പിലയുടെ ഈ മണം അനാവശ്യമായ ദുർഗന്ധം ഇല്ലാതാക്കുന്നു.

3 / 7

അടുക്കള സ്ലാബുകളിൽ ചപ്പാത്തി പരത്താനും പച്ചക്കറികൾ അരിയാനും നാം ഉപയോ​ഗിക്കുന്നു. അതിനാൽ അവ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള കറിവേപ്പില ഇതിന് സഹായിക്കും.

4 / 7

ഒരു പിടി കറിവേപ്പില അൽപം വെള്ളമൊഴിച്ച് പേസ്റ്റാക്കിയെടുത്ത് സ്ലാബുകളിൽ പുരട്ടി കുറച്ച് സമയം വയ്ക്കുക. അതിനുശേഷം, നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുക. സ്ലാബ് വൃത്തിയാകുന്നതിനോടൊപ്പം അണുവിമുക്തമാക്കുകയും ചെയ്യുന്നു.

5 / 7

സ്റ്റെയിൻലെസ്സ് സ്റ്റീൽ പാത്രങ്ങളും വീട്ടുപകരണങ്ങളും കാലക്രമേണ തിളക്കം നഷ്ടപ്പെടുന്നു. അതിന് കറിവേപ്പില ഉപയോഗിച്ച് പ്രകൃതിദത്ത പരിഹാരം കണ്ടെത്താം. ഇലകൾ പൊടിച്ച് പേസ്റ്റാക്കി, അൽപം വെളിച്ചെണ്ണയിൽ കലർത്തി, ഇത് പോളിഷിംഗ് പേസ്റ്റായി ഉപയോഗിക്കുക.

6 / 7

ഇത് നിറം മങ്ങിയ നിങ്ങളുടെ പാത്രങ്ങളിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക. പുതിയത് പോലെ മനോഹരമായി കാണപ്പെടുന്ന തിളങ്ങുന്ന, കറയില്ലാത്ത പാത്രങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നു.

7 / 7

എണ്ണകളും മസാലകളും ഉപയോഗിച്ച് പാചകം ചെയ്യുന്നത് പലപ്പോഴും നമ്മുടെ സ്റ്റൗവിൽ കൊഴുപ്പും കറയും ഉണ്ടാകാറുണ്ട്. കറിവേപ്പില അൽപം ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത് ഒരു പേസ്റ്റ് രൂപത്തിലാക്കുക. തുടർന്ന് നിങ്ങളുടെ സ്റ്റൗടോപ്പ്, പ്രത്യേകിച്ച് ബർണറുകൾ സ്‌ക്രബ് ചെയ്യാൻ ഇത് ഉപയോഗിക്കുക. ഈ കോമ്പിനേഷൻ കഠിനമായ അഴുക്കിനെ ഇല്ലാതാക്കുന്നു.

കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ
വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കാമോ?
മൈക്കല്‍ വോണിന്റെ ടീമില്‍ അഞ്ച് ഇന്ത്യക്കാര്‍-
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ