ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിൻ അപകടങ്ങൾ! Malayalam news - Malayalam Tv9

Train Accidents In India: ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിൻ അപകടങ്ങൾ!

Published: 

17 Jun 2024 12:33 PM

Train Accidents In India: രാജ്യത്തെ ഏറ്റവും ജനകീയമായ യാത്രാ മാർഗമാണ് ട്രെയിൻ യാത്രകൾ. എന്നാൽ ട്രെയിൻ യാത്രകൾ ചിലപ്പോൾ വലിയ അപകടമായി മാറുന്നതും നമ്മൾ കണ്ടിട്ടുണ്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട ചില ട്രെയിൻ അപകടങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1 / 101981 ജൂൺ 6നാണ് ബിഹാറിലെ സഹർസ ജില്ലയിലെ ബഗ്മതി പുഴയിലേക്ക് പാസഞ്ചർ ട്രെയിൻ മറിഞ്ഞ് അപകടമുണ്ടായത്. ഇതിൽ 500 മുതൽ 800 വരെ ആളുകൾക്ക് ജീവൻ നഷ്ടമായതായി കണക്കാക്കുന്നത്. ചുഴലിക്കാറ്റാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. വെള്ളപ്പൊക്കവും ഇതിന് കാരണമായി ചിലർ ചൂണ്ടിക്കാണിച്ചിരുന്നു.

1981 ജൂൺ 6നാണ് ബിഹാറിലെ സഹർസ ജില്ലയിലെ ബഗ്മതി പുഴയിലേക്ക് പാസഞ്ചർ ട്രെയിൻ മറിഞ്ഞ് അപകടമുണ്ടായത്. ഇതിൽ 500 മുതൽ 800 വരെ ആളുകൾക്ക് ജീവൻ നഷ്ടമായതായി കണക്കാക്കുന്നത്. ചുഴലിക്കാറ്റാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. വെള്ളപ്പൊക്കവും ഇതിന് കാരണമായി ചിലർ ചൂണ്ടിക്കാണിച്ചിരുന്നു.

2 / 10

1988 ജൂലൈ എട്ടിനാണ് കൊല്ലം പെരുമൺ പാലത്തിൽ നിന്ന് ഐലൻഡ് എക്‌സ്‌പ്രസിന്റെ 11 കോച്ചുകൾ അഷ്ടമുടിക്കായലിലേക്ക് വീണ് 107 പേരുടെ മരണത്തിന് കാരണമായത്.

3 / 10

1988 ഏപ്രിൽ 18ലാണ് ഉത്തർപ്രദേശിൽ ലളിത്പൂരിനു സമീപം കർണാടക എക്സ്പ്രസ് പാളം തെറ്റി 75 മരണം സംഭവിച്ചത്. ഏകദേശം 328 പേർക്കാണ് അന്ന് അപകടത്തിൽ പരിക്കേറ്റത്.

4 / 10

1995 ഓഗസ്റ്റ് 20ന് യുപിയിലെ ഫിറോസാബാദ് റെയിൽവേ സ്റ്റേഷനിൽ പുരുഷോത്തം എക്സ്പ്രസും കാളിന്ദി എക്സ്പ്രസും കൂട്ടിയിടിച്ച് 400 പേർക്കാണ് ജീവൻ നഷ്ടമായത്. ബ്രേക് ജാമായതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന കാളിന്ദി എക്‌സ്പ്രസിലേക്ക് പുരുഷോത്തം എക്‌സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു. യാത്രയ്ക്കിടയിൽ ഇടിച്ചിട്ട ഒരു പശു കാളിന്ദി എക്‌സ്പ്രസിൽ കുടുങ്ങിയതിനെ തുടർന്നാണ് ബ്രേക് ജാം ആയത്.

5 / 10

1997 സെപ്റ്റംബർ 14നാണ് അഹമ്മദാബാദ്–ഹൗറ എക്സ്പ്രസിന്റെ അഞ്ച് കോച്ചുകൾ മധ്യപ്രദേശിലെ ബിലാസ്പൂർ നദിയിലേക്ക് വീണ് 81 പേർ മരിക്കുന്നത്.

6 / 10

1998 നവംബർ 26നാണ് പഞ്ചാബിലെ ഖന്നയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 212 മരണമാണ് സംഭവിച്ചത്. പാളത്തിലെ വിള്ളൽ മൂലം അമൃതസറിലേക്ക് പോകുകയായിരുന്ന ഗോൾഡൻ ടെംപിൾ മെയിലിന്റെ ആറ് ബോഗികൾ പാളം തെറ്റുകയും പിന്നാലെ വന്ന ജമ്മു താവി- സിയാൽദഹ് എക്സ്പ്രസ് ഇവയുമായി കൂട്ടിയിടിക്കുകയുമായിരുന്നു.

7 / 10

വടക്കൻ അതിർത്തിയിലെ കതിഹാർ റെയ്ൽവേ ഡിവിഷനിലെ ഗയ്‌സാലിൽ അവധ്-അസം എക്‌സ്പ്രസും ബ്രഹ്‌മപുത്ര മെയ്‌ലും കൂട്ടിയിടിച്ച് 1999 ഓഗസ്റ്റ് രണ്ടിനുണ്ടായ അപകടത്തിൽ 268 പേർ‍ക്കാണ് ജീവൻ നഷ്ടമായത്. 359 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

8 / 10

2001 ജൂൺ 22നാണ് മംഗലാപുരം–ചെന്നൈ മെയിലിന്റെ ആറ് ബോഗികൾ കോഴിക്കോട് കടലുണ്ടി പുഴയിൽ വീണ് 52 പേർ മരിക്കുന്നത്. പെരുമൺ ദുരന്തത്തിനു ശേഷം കേരളം കണ്ട ഏറ്റവും വലിയ തീവണ്ടി അപകടമായിരുന്നു കടലുണ്ടിയിലേത്.

9 / 10

2023 ജൂൺ രണ്ടിനാണ് ഒഡീഷയിലെ ബാലസോർ നഗരത്തിന് സമീപം മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. രണ്ട് പാസഞ്ചർ ട്രെയിനുകൾ, 12841 കോറോമാണ്ടൽ എക്സ്പ്രസ്, 12864 എസ്എംവിടി ബെംഗളൂരു-ഹൗറ എസ്എഫ് എക്സ്പ്രസ് എന്നിവ ഒരു ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ 295 പേർ കൊല്ലപ്പെടുകയും 1,100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

10 / 10

2024 ജൂൺ 17ന് സീൽദയിൽ നിന്ന് കാഞ്ചൻജംഗ വരെ പോകുന്ന കാഞ്ചൻജംഗ എക്സ്പ്രസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ അഞ്ച് പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ന്യൂ ജൽപായ്ഗുരി സ്റ്റേഷൻ വിട്ടതിന് തൊട്ടുപിന്നാലെ ഒരു ചരക്ക് ട്രെയിൻ കാഞ്ചൻജംഗ എക്‌സ്പ്രസിൽ ഇടിച്ചതാണ് അപകട കാരണം.

പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ