Health Tips: വേനലില്‍ വെള്ളം കുടി മുടക്കല്ലേ; വെള്ളത്തിന് ഇത്രയും ഗുണങ്ങള്‍ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Health Tips: വേനലില്‍ വെള്ളം കുടി മുടക്കല്ലേ; വെള്ളത്തിന് ഇത്രയും ഗുണങ്ങള്‍

Published: 

01 May 2024 14:31 PM

ചൂട് വെച്ചടി വെച്ചടി കയറികൊണ്ടിരിക്കുകയാണ്. പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പും വന്നു. ചൂടില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് ചിന്തിക്കുന്ന നമ്മള്‍ വിട്ടുപോകുന്ന ഒന്നാണ് വെള്ളം. വേണ്ടത്ര അളവില്‍ വെള്ളം ശരീരത്തിലെത്തിയിട്ട് ഇല്ലെങ്കില്‍ ശരീരം വളരെ മോശമാകുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. ശരീരത്തില്‍ വേണ്ടത്ര അളവില്‍ വെള്ളമെത്തിയാല്‍ എന്തൊക്കെയാണ് ഗുണങ്ങള്‍ എന്ന് നോക്കാം.

1 / 6വെള്ളം

വെള്ളം തന്നെയാണ് ചൂടിനെ നേരിടാനുള്ള ഏറ്റവും നല്ല പോംവഴി. വെള്ളം കുടിച്ചില്ലെങ്കില്‍ നമുക്ക് പല അസ്വസ്ഥതകളും ഉണ്ടാകും. വേനല്‍കാലത്ത് ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നാണ്.

2 / 6

വെള്ളം ധാരാളം കുടിക്കണമെന്ന് പറയുമ്പോള്‍ പലര്‍ക്കുമുണ്ടാകുന്ന സംശയമാണ് എത്ര അളവില്‍ വെള്ളം കുടിക്കണമെന്നത്. ഓരോ കാലത്തും ഓരോ അളവിലാണ് വെള്ളം കുടിക്കേണ്ടതെന്നാണ് ഉത്തരം.

3 / 6

ആരോഗ്യമുള്ള ഒരാള്‍ ദിവസം നാല് മുതല്‍ ആറ് ഗ്ലാസ് വെള്ളം വരെയാണ് കുടിക്കുന്നത്. എന്നാല്‍ ഈ അളവില്‍ പലപ്പോഴും വ്യത്യാസമുണ്ടാകും. കാരണം മറ്റ് പാനീയങ്ങളില്‍ നിന്ന് നമ്മുടെ ശരീരത്തിലേക്ക് എത്രമാത്രം ജലാംശം ലഭിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമിത്.

4 / 6

നമ്മുടെ കോശങ്ങളിലേക്ക് പോഷകങ്ങളും, ഓക്‌സിജനും കൊണ്ടുപോവുക, മൂത്രസഞ്ചിയില്‍ നിന്ന് ബാക്ടീരിയകളെ പുറന്തള്ളുക, ദഹനത്തെ സഹായിക്കുക, മലബന്ധം തടയുക, രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കുക, സന്ധികള്‍ കുഷ്യന്‍ ചെയ്യുക തുടങ്ങി ഒട്ടനവധി ജോലികള്‍ വെള്ളം ചെയ്യുന്നുണ്ട്.

5 / 6

കൂടാതെ, അവയവങ്ങളുടെയും കോശങ്ങളുടെയും സംരക്ഷണം, ശരീര താപനില നിയന്ത്രിക്കുക, ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുക തുടങ്ങിയ പണികളും വെള്ളം നിര്‍വഹിക്കുന്നുണ്ട്.

6 / 6

ആരോഗ്യമുള്ള പുരുഷന്മാര്‍ പ്രതിദിനം ശരാശരി 15.5 ഗ്ലാസ് വെള്ളവും സ്ത്രീകള്‍ 11.5 ഗ്ലാസ് വെള്ളവുമാണ് കുടിക്കേണ്ടത്. നമ്മള്‍ മറ്റ് പാനീയങ്ങള്‍ കുടിക്കുന്നതുകൊണ്ട് ഒരാള്‍ക്ക് നാല് മുതല്‍ ആറ് ഗ്ലാസ് വെള്ളം മാത്രമേ ആവശ്യമുള്ളു.

മുല്ലപ്പൂവ് ഉണക്കി തിളപ്പിച്ച് കുടിക്കൂ...പല ആരോ​ഗ്യ പ്രശ്നങ്ങളും പരിഹരിക്കാം
മരുഭൂമിയിലെ സൂര്യാസ്തമയം ആസ്വദിച്ച് അഹാന കൃഷ്ണ
കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ലേ... ഫസി ഈറ്റിങ് ആണ് വിഷയം
തേൻ ദിവസവും കഴിക്കാമോ?