ബോളിവുഡിലെ മുതൽ മോളിവുഡിലെ വരെ സെലബ്രിറ്റികൾ വീ​ഗൻ ഡയറ്റിലാണ്.... എളുപ്പമല്ല ഈ രീതി | health benefits of vegan diet, check how to follow this Malayalam news - Malayalam Tv9

World Vegan Day 2024 : ബോളിവുഡിലെ മുതൽ മോളിവുഡിലെ വരെ സെലബ്രിറ്റികൾ വീ​ഗൻ ഡയറ്റിലാണ്…. എളുപ്പമല്ല ഈ രീതി

Published: 

01 Nov 2024 15:52 PM

Health benefits of vegan diet: ലോകമെമ്പാടും ഇന്ന് ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ആഹാരക്രമങ്ങളിലൊന്നാണ് വീഗൻ. ബോളിവുഡിലെ മുതൽ മോളിവുഡിലെ വരെ നിരവധി സെലബ്രിറ്റികൾ തങ്ങൾ വീഗൻ ഡയറ്റാണ് പിന്തുടരുന്നത്

1 / 5നവംബർ ഒന്ന് കേരളപ്പിറവി ദിനം മാത്രമല്ല  ലോക വീഗൻ ദിനം കൂടിയാണ്. ലോകമെമ്പാടും ഇന്ന് ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ആഹാരക്രമങ്ങളിലൊന്നാണ് വീഗൻ. (IMAGE - Jasmina007/ GETTY IMAGE )

നവംബർ ഒന്ന് കേരളപ്പിറവി ദിനം മാത്രമല്ല ലോക വീഗൻ ദിനം കൂടിയാണ്. ലോകമെമ്പാടും ഇന്ന് ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ആഹാരക്രമങ്ങളിലൊന്നാണ് വീഗൻ. (IMAGE - Jasmina007/ GETTY IMAGE )

2 / 5

ബോളിവുഡിലെ മുതൽ മോളിവുഡിലെ വരെ നിരവധി സെലബ്രിറ്റികൾ തങ്ങൾ വീഗൻ ഡയറ്റാണ് പിന്തുടരുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു. മത്സ്യ, മാംസാദികളും പാലും പാലുത്പന്നങ്ങളും പൂർണമായും ഒഴിവാക്കി സസ്യാഹാരം മാത്രം പിന്തുടരുന്നതാണ് വീഗൻ ഡയറ്റ്. (IMAGE - Brian Hagiwara/The Image Bank/Getty Images)

3 / 5

പഴങ്ങളും പച്ചക്കറികളും നിറഞ്ഞ സസ്യാഹാരം ഭാരം കുറയ്ക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. (IMAGES - Svetlana Repnitskaya/Moment/Getty Images)

4 / 5

ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായതിനാൽ വീഗനിസം ഹൃദയാരോഗ്യം നിലനിർത്താനും സഹായിക്കും. കാരണം ഫൈബർ, ഫോളിക് ആസിഡ്, ഫൈറ്റോകെമിക്കൽസ്, ആൻറി-ഓക്സിഡൻറ്സ് എന്നിവ അടങ്ങിയ പച്ചക്കറികളാണ് ഇതിൽ അധികവും ഉള്ളത്. (IMAGE- Rouzes / GETTY IMAGES)

5 / 5

ഇത് കൊളസ്ട്രോളിനെ അകറ്റാൻ സഹായിക്കുന്നു. ഇത് ഹൃദയാഘാതം, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം എന്നിവയെല്ലാം അകറ്റുകയും ചെയ്യുന്നു. പഞ്ചസാരയുടെ അളവ് കുറവായതിനാൽ സസ്യാധിഷ്ഠിത ഭക്ഷണക്രമം ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കും. (IMAGE - ajaykampani/E+/Getty Images)

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ