വെണ്ടക്ക വെള്ളത്തിൽ നാരങ്ങ ചേർത്ത് കുടിക്കൂ; ​ഗുണങ്ങൾ ഏറെയാണ് | Health benefits of drinking Okra water with lemon everyday morning, know how this easy to make drink can help you Malayalam news - Malayalam Tv9

Okra Water Benefits: വെണ്ടക്ക വെള്ളത്തിൽ നാരങ്ങ ചേർത്ത് കുടിക്കൂ; ​ഗുണങ്ങൾ ഏറെയാണ്

Published: 

27 Feb 2025 21:13 PM

Okra Water Waith Lemon: വെണ്ടക്കയിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ പോഷകസമ്പുഷ്ടമായി പ്രവർത്തിക്കുകയും മലവിസർജ്ജനം സുഗമവും എളുപ്പവുമാക്കുകയും ചെയ്യുന്നു. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പാനീയം നിങ്ങൾക്ക് നൽകുന്ന ആരോ​ഗ്യ ​ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

1 / 5നാരങ്ങ ചേർത്ത വെണ്ടക്ക വെള്ളത്തിന് ആരോഗ്യ ഗുണങ്ങളൾ ഏറെയാണ്.  വെണ്ടക്കയിൽ നാരുകൾ, വൈറ്റമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയിലേക്ക് നാരങ്ങയും കൂടി സംയോജിപ്പിക്കുമ്പോൾ, ദഹനം, പ്രതിരോധശേഷി, മൊത്തത്തിലുള്ള ക്ഷേമം എന്നിവ വർദ്ധിപ്പിക്കുന്ന ശക്തമായ ഒരു ഡീടോക്സ് പാനീയമായി ഇത് മാറുന്നു.

നാരങ്ങ ചേർത്ത വെണ്ടക്ക വെള്ളത്തിന് ആരോഗ്യ ഗുണങ്ങളൾ ഏറെയാണ്. വെണ്ടക്കയിൽ നാരുകൾ, വൈറ്റമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയിലേക്ക് നാരങ്ങയും കൂടി സംയോജിപ്പിക്കുമ്പോൾ, ദഹനം, പ്രതിരോധശേഷി, മൊത്തത്തിലുള്ള ക്ഷേമം എന്നിവ വർദ്ധിപ്പിക്കുന്ന ശക്തമായ ഒരു ഡീടോക്സ് പാനീയമായി ഇത് മാറുന്നു.

2 / 5

വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പാനീയം നിങ്ങൾക്ക് നൽകുന്ന ആരോ​ഗ്യ ​ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. വെണ്ടക്കയിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ പോഷകസമ്പുഷ്ടമായി പ്രവർത്തിക്കുകയും മലവിസർജ്ജനം സുഗമവും എളുപ്പവുമാക്കുകയും ചെയ്യുന്നു. കുടലിന്റെ ആരോഗ്യ സംരക്ഷണത്തിനും ഇത് മികച്ചതാണ്.

3 / 5

ശരീരത്തിലെ അധിക ഭാരം കുറയ്ക്കാൻ ഈ പാനീയം വളരെ നല്ലതാണ്. വെണ്ടക്കയിൽ കലോറി കുറവാണ്, നാരുകൾ കൂടുതലായതിനാൽ ഇത് കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും. വെണ്ടക്കയിലെ പെക്റ്റിൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

4 / 5

പ്രമേഹം നിയന്ത്രിക്കാൻ വെണ്ടക്ക വെള്ളം പലപ്പോഴും നല്ലതാണ്. കുടലിലെ പഞ്ചസാരയുടെ ആഗിരണം കുറയ്ക്കുന്നതിനും ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന സംയുക്തങ്ങൾ വെണ്ടക്കയിൽ അടങ്ങിയിട്ടുണ്ട്. വെണ്ടക്കയും നാരങ്ങയും ചേർന്ന മിശ്രിതം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു.

5 / 5

വൃക്കയിലെ വിഷാംശങ്ങൾ നീക്കം ചെയ്യാൻ ഈ വെള്ളം വളരെ നല്ലതാണ്. വെണ്ടക്കയിലെ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും വൃക്കയെ സംരക്ഷിക്കുന്നു. എല്ലാ ദിവസവും രാവിലെ ഇത് കുടിക്കുന്നത് നമ്മുടെ ശരീരത്തിലെ ജലാംശം നിലനിർത്തുകയും വിഷാംശം ഇല്ലാതാക്കുകയും ചെയ്യുന്നു.

കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ച് മഞ്ജു വാരിയർ
ഫാറ്റി ലിവര്‍ നിസാരമല്ല, സൂക്ഷിക്കണം
കൂർമബുദ്ധിയ്ക്കായി ഈ ശീലങ്ങൾ പതിവാക്കാം
കൊളസ്ട്രോൾ ഒഴിവാക്കാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം