കാര്‍ വാങ്ങിക്കാന്‍ ലോണ്‍ ലഭിക്കുന്നില്ല അല്ലെ? അതിന് കാരണം ഇവയാകാം | Has your car loan application been rejected, check reasons behind it in malayalam Malayalam news - Malayalam Tv9

Car Loan: കാര്‍ വാങ്ങിക്കാന്‍ ലോണ്‍ ലഭിക്കുന്നില്ല അല്ലെ? അതിന് കാരണം ഇവയാകാം

Published: 

11 Sep 2024 13:16 PM

Vehicle Loan: ഒരു കാര്‍ വേണം വീട് വേണം...അങ്ങനെ അങ്ങനെ എന്തെല്ലാം ആഗ്രഹങ്ങളാണല്ലേ നമുക്ക്. പലപ്പോഴും ഇതിനൊന്നും സാധിക്കാതെ വരാറുമില്ല. ഈ ആഗ്രഹങ്ങളെല്ലാം നിറവേറ്റാന്‍ ലോണെടുക്കാം എന്ന് വിചാരിച്ചാല്‍ പലപ്പോഴും ലോണുകളും നിരസിക്കപ്പെടും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അറിയാമോ?

1 / 5ഒരു കാര്‍ വാങ്ങിക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. അങ്ങനെ ഒരു ആഗ്രഹം മനസിലില്ലാത്തവരും ചുരുക്കം. എന്നാല്‍ ആ ആഗ്രഹത്തിന് വെല്ലുവിളി സൃഷ്ടിക്കുന്ന പല ഘടകങ്ങളുണ്ടാകും. അതില്‍ ഒന്നാണ് കാര്‍ ലോണുകള്‍ ലഭിക്കാതിരിക്കുക എന്നത്. ഇത് പുതിയ കാറുകളുടെ കാര്യത്തില്‍ മാത്രമല്ല യൂസ്ഡ് കാറുകള്‍ വാങ്ങിക്കുമ്പോഴും ഈ അവസ്ഥ ഉണ്ടാകാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അറിയാമോ? (Image Credits: Unsplash)

ഒരു കാര്‍ വാങ്ങിക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. അങ്ങനെ ഒരു ആഗ്രഹം മനസിലില്ലാത്തവരും ചുരുക്കം. എന്നാല്‍ ആ ആഗ്രഹത്തിന് വെല്ലുവിളി സൃഷ്ടിക്കുന്ന പല ഘടകങ്ങളുണ്ടാകും. അതില്‍ ഒന്നാണ് കാര്‍ ലോണുകള്‍ ലഭിക്കാതിരിക്കുക എന്നത്. ഇത് പുതിയ കാറുകളുടെ കാര്യത്തില്‍ മാത്രമല്ല യൂസ്ഡ് കാറുകള്‍ വാങ്ങിക്കുമ്പോഴും ഈ അവസ്ഥ ഉണ്ടാകാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അറിയാമോ? (Image Credits: Unsplash)

2 / 5

ഒരു വ്യക്തിക്ക് കാര്‍ ലോണ്‍ നല്‍കുന്നതിന് മുമ്പ് ബാങ്കുകള്‍ പല കാര്യങ്ങളും നോക്കുന്നുണ്ട്. അപേക്ഷകന്റെ സാമ്പത്തിക സ്ഥിതി, ക്രെഡിറ്റ് സ്‌കോര്‍, വരുമാനം, രേഖകളുടെ ആധികാരികത അങ്ങനെ നിരവധി കാര്യങ്ങളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ക്രെഡിറ്റ് സ്‌കോറാണ്. വായ്പ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ കഴിവിനെയാണ് ക്രെഡിറ്റ് സ്‌കോര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. മുന്‍ വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ നിങ്ങള്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ പുതിയ വായ്പയെ ബാധിക്കും. (Image Credits: Unsplash)

3 / 5

മറ്റൊരു ഘടകം നിങ്ങളുടെ വരുമാനമാണ്. വായ്പയുടെ ഇഎംഐ കൃത്യമായി തിരിച്ചടയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ എന്ന് ബാങ്കുകള്‍ പരിശോധിക്കും. ഇതിനായി അവര്‍ നിങ്ങളുടെ പ്രതിമാസ വരുമാനം വിലയിരുത്തും. നിങ്ങള്‍ക്ക് സ്ഥിരം ജോലിയാണോ താത്കാലിക ജോലിയാണോ എന്നെല്ലാം പരിശോധിക്കും. സ്ഥിരമല്ലാത്ത ജോലിയാണെങ്കില്‍ അപേക്ഷ ചിലപ്പോള്‍ നിരസിക്കും. (Image Credits: Unsplash)

4 / 5

കാര്‍ ലോണിന് അപേക്ഷിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം രേഖകളാണ്. ലോണിന് അപേക്ഷിക്കുമ്പോള്‍ തെറ്റായ രേഖകള്‍ നല്‍കുകയോ പ്രധാനപ്പെട്ട രേഖകള്‍ നല്‍കാതിരിക്കുകയോ ചെയ്യുന്നത് വായ്പ നിരസിക്കാന്‍ കാരണമാകും. ഓരോ ബാങ്കും വ്യത്യസ്ത തരത്തിലുള്ള രേഖകളായിരിക്കും ആവശ്യപ്പെടുക. (Image Credits: Unsplash)

5 / 5

ഇവയൊന്നും കൂടാതെ ഉയര്‍ന്ന ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും മറ്റ് സാമ്പത്തിക ബാധ്യതകളും ലോണിനെ ബാധിക്കാനിടയുണ്ട്. ഇവയെല്ലാം കൃത്യമായി ശ്രദ്ധിച്ചാല്‍ വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ലോണുകള്‍ ലഭിക്കും. (Image Credits: Unsplash)

എട്ടാം ശമ്പള കമ്മീഷൻ വന്നാലുണ്ടാകുന്ന മാറ്റങ്ങൾ
കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് നടൻ അശ്വിൻ ജോസ്
തിരിച്ചുവരവില്‍ രണ്ടും കല്‍പിച്ച് ഡൊണാള്‍ഡ് ട്രംപ്
ഇടയ്ക്കിടെ മുടിയില്‍ തൊട്ട് കഷണ്ടിയാകല്ലേ!