ഡല്‍ഹി ക്യാപിറ്റല്‍സിനെ ഹാരി ബ്രൂക്ക് 'ചതിച്ചെ'ന്ന് ആരാധകര്‍; ഇംഗ്ലണ്ട് താരത്തെ ഐപിഎല്ലില്‍ നിന്ന് വിലക്കുമോ? | Harry Brook withdraws from IPL 2025, could face two year ban from Indian Premier League Malayalam news - Malayalam Tv9

Harry Brook: ഡല്‍ഹി ക്യാപിറ്റല്‍സിനെ ഹാരി ബ്രൂക്ക് ‘ചതിച്ചെ’ന്ന് ആരാധകര്‍; ഇംഗ്ലണ്ട് താരത്തെ ഐപിഎല്ലില്‍ നിന്ന് വിലക്കുമോ?

Updated On: 

11 Mar 2025 12:56 PM

Harry Brook pulls out of IPL: ഹാരി ബ്രൂക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണില്‍ നിന്ന് പിന്മാറി. ലേലത്തില്‍ 6.25 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സായിരുന്നു ബ്രൂക്കിനെ ടീമിലെത്തിച്ചത്. പിന്മാറാനുള്ള തീരുമാനം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ബ്രൂക്ക്. ഡല്‍ഹി ക്യാപിറ്റല്‍സിനോടും, ആരാധകരോടും ക്ഷമ ചോദിക്കുന്നുവെന്നും താരം

1 / 5ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണില്‍ നിന്ന് പിന്മാറി. നവംബറില്‍ നടന്ന മെഗാലേലത്തില്‍ 6.25 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സായിരുന്നു ബ്രൂക്കിനെ ടീമിലെത്തിച്ചത് (Image Credits : PTI)

ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണില്‍ നിന്ന് പിന്മാറി. നവംബറില്‍ നടന്ന മെഗാലേലത്തില്‍ 6.25 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സായിരുന്നു ബ്രൂക്കിനെ ടീമിലെത്തിച്ചത് (Image Credits : PTI)

2 / 5

ഐപിഎല്ലില്‍ നിന്ന് പിന്മാറിയതായി വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ ബ്രൂക്ക് ഒരു കുറിപ്പും പങ്കുവച്ചു. പിന്മാറാനുള്ള തീരുമാനം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു (Image Credits : PTI)

3 / 5

ഡല്‍ഹി ക്യാപിറ്റല്‍സിനോടും, ആരാധകരോടും ക്ഷമ ചോദിക്കുന്നുവെന്നും താരം വ്യക്തമാക്കി. ഇംഗ്ലണ്ട് ക്രിക്കറ്റിന് മുന്‍ഗണന നല്‍കാനാണ് ബ്രൂക്കിന്റെ ഐപിഎല്ലില്‍ നിന്നുള്ള പിന്മാറ്റം (Image Credits : PTI)

4 / 5

വരാനിരിക്കുന്ന പരമ്പരയ്ക്കായി തയ്യാറെടുക്കണം. അതിന് ഈ തിരക്കേറിയ ഷെഡ്യൂളില്‍ നിന്ന് വിശ്രമം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് താരം പിന്മാറിയത്. ഇതോടെ ഐപിഎല്ലിലെ രണ്ട് സീസണിലേക്ക് ബ്രൂക്കിന് വിലക്ക് നേരിടാനുള്ള സാധ്യതയും ശക്തമായി (Image Credits : PTI)

5 / 5

ലേലം വഴി ടീമിലെത്തുകയും, എന്നാല്‍ സീസണ്‍ ആരംഭിക്കുന്നതിന് പിന്മാറുകയും ചെയ്യുന്ന വിദേശ താരങ്ങളെ രണ്ട് സീസണിലേക്ക് വിലക്കാന്‍ നേരത്തെ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. അങ്ങനെയെങ്കില്‍ ഹാരി ബ്രൂക്കിന് വിലക്കേര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകും. താരം ചതിച്ചെന്ന തരത്തില്‍ ആരാധകരും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്‌ (Image Credits : PTI)

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ