ഹാര്‍ദിക്കിനെ എല്ലാവരും ചേര്‍ന്ന് പറ്റിച്ചു, അവന്റെ ചങ്ക് തകര്‍ന്നിരിക്കുകയാണ്: സഞ്ജയ് ബാംഗർ | Hardik Pandya is standing with broken hurt everyone is clinging to him said sanjay bangar Malayalam news - Malayalam Tv9

Hardik Pandya: ഹാര്‍ദിക്കിനെ എല്ലാവരും ചേര്‍ന്ന് പറ്റിച്ചു, അവന്റെ ചങ്ക് തകര്‍ന്നിരിക്കുകയാണ്: സഞ്ജയ് ബാംഗർ

Published: 

21 Jul 2024 20:12 PM

Sanjay Bangar about Hardik Pandya: ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് സെലക്ടര്‍മാര്‍ക്ക് ആശങ്ക ഉണ്ടായതുകൊണ്ടാണ് ഈ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹാര്‍ദിക്കിന്റെ ജോലിഭാരം കുറയ്ക്കാന്‍ സെലക്ടര്‍മാര്‍ ആഗ്രഹിച്ചുവെന്നും അതുകൊണ്ട് സൂര്യകുമാറിനെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകളില്‍

1 / 5ടി20യില്‍

ടി20യില്‍ നിന്ന് രോഹിത് ശര്‍മ വിരമിച്ചപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയെ ആയിരുന്നു അടുത്ത ടി20 ഐ ക്യാപ്റ്റന്‍ ആക്കേണ്ടിയിരുന്നതെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റിങ് കോച്ച് സഞ്ജയ് ബാംഗര്‍. പുതിയ ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെ തിരഞ്ഞെടുക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. Instagram Image

2 / 5

എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ഹാര്‍ദിക്കിനെ ഒഴിവാക്കി സൂര്യകുമാര്‍ യാദവ് ഐ ക്യാപ്റ്റനായത്. 2024ല്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം കപ്പ് നേടിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു വൈസ് ക്യാപ്റ്റന്‍. Instagram Image

3 / 5

ഫൈനലിന് പിന്നാലെ രോഹിത് വിരമിച്ചു. ഹാര്‍ദിക്കിന് പുതിയ റോള്‍ നല്‍കാതെ സെലക്ടര്‍മാരും പുതിയ ഹെഡ് കോച്ച് ഗൗതം ഗംഭീറും ചേര്‍ന്ന് സൂര്യകുമാറിനെ തിരഞ്ഞെടുത്തു. ഇത് വലിയ അമ്പരപ്പാണ് ഉണ്ടാക്കിയത്. Instagram Image

4 / 5

ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് സെലക്ടര്‍മാര്‍ക്ക് ആശങ്ക ഉണ്ടായതുകൊണ്ടാണ് ഈ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹാര്‍ദിക്കിന്റെ ജോലിഭാരം കുറയ്ക്കാന്‍ സെലക്ടര്‍മാര്‍ ആഗ്രഹിച്ചുവെന്നും അതുകൊണ്ട് സൂര്യകുമാറിനെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. Instagram Image

5 / 5

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയോട് അനീതി നടന്നുവെന്ന് ബാംഗര്‍ ആവര്‍ത്തിച്ചു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഫോളോ ദ ബ്ലൂസ് ഷോയില്‍ സംസാരിക്കവെയാണ് സഞ്ജയ് ഇക്കാര്യം വ്യക്തമാക്കിയത്. Instagram Image

Follow Us On
സ്വന്തം മുഖമാണെങ്കിലും ഉറക്കമുണര്‍ന്നയുടന്‍ കണ്ടാല്‍ ഫലം നെഗറ്റീവ്‌
നെയിൽ പോളിഷ് ചെയ്യാം; അതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അയ്യോ ജീന്‍സ് കഴുകല്ലേ! കഴുകാതെ തന്നെ ദാ ഇത്രയും നാള്‍ ഉപയോഗിക്കാം
ഓണാശംസ നേര്‍ന്ന് വിജയ്ക്ക് ട്രോൾ മഴ
Exit mobile version