ഹാർദിക് പാണ്ഡ്യയുടെ മുൻ ഭാര്യ നടാഷയുടെ ആസ്തി എത്രയെന്ന് അറിയാമോ... | hardik-pandya-ex-wife-natasa-Stankovic's total asset details and its source Malayalam news - Malayalam Tv9

Natasha Stankovic Net Worth : ഹാർദിക് പാണ്ഡ്യയുടെ മുൻ ഭാര്യ നടാഷയുടെ ആസ്തി എത്രയെന്ന് അറിയാമോ…

Published: 

19 Jul 2024 14:52 PM

Natasha Stankovic 's total asset: ഹാർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും വേർപിരിഞ്ഞ വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. നതാഷയുടെയും ഹാർദിക്കിൻ്റെയും ആസ്തിയെ കുറിച്ച് കുറേ നാളുകളായി ചർച്ചകൾ നടന്നിരുന്നു.ഇവരുടെ സ്വത്ത് വിവരങ്ങളെപ്പറ്റി നോക്കാം

1 / 5ഹാർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും സ്വന്തം ഇഷ്ടപ്രകാരമാണ് വേർപിരിയാൻ തീരുമാനിച്ചതെന്ന് ദമ്പതികൾ ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി. ഐപിഎല്ലിലെ ഒരു മത്സരത്തിലും നടാഷയെ കാണാത്തതിനെ തുടർന്നാണ് ഇരുവരുടെയും വിവാഹമോചനത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്.

ഹാർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും സ്വന്തം ഇഷ്ടപ്രകാരമാണ് വേർപിരിയാൻ തീരുമാനിച്ചതെന്ന് ദമ്പതികൾ ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി. ഐപിഎല്ലിലെ ഒരു മത്സരത്തിലും നടാഷയെ കാണാത്തതിനെ തുടർന്നാണ് ഇരുവരുടെയും വിവാഹമോചനത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്.

2 / 5

1992 മാർച്ച് 4 ന് യുഗോസ്ലാവിയയിലാണ് നതാഷ ജനിച്ചത്. പിന്നീട് നർത്തകിയും മോഡലുമായ നടാഷ 2012-ൽ തന്റേതായ ഒരു ഇടം കണ്ടെത്തുന്നതിനായി ഇന്ത്യയിലെത്തി.

3 / 5

സെർബിയയിലെ ഒരു ചെറുപട്ടണത്തിൽ നിന്നാണ് ബോളിവുഡിലേക്ക് ഇവർ പ്രവേശിച്ചത്. വെള്ളിത്തിരയിൽ വരുന്നതിന് മുമ്പ് ജോൺസൺ & ജോൺസൺ പോലുള്ള ബ്രാൻഡുകളുടെ മോഡലായിരുന്നു. നതാഷ നിരവധി സിനിമകളിലും വീഡിയോകളിലും പ്രത്യക്ഷപ്പെടുകയും ഇന്ത്യൻ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടുകയും ചെയ്തു.

4 / 5

നതാഷ സ്റ്റാൻകോവിച്ചിൻ്റെ മൊത്തം ആസ്തി ഏകദേശം 20 കോടി രൂപയാണ്. വിവാഹശേഷം ബോളിവുഡിൽ നിന്ന് വിട്ടുനിന്നെങ്കിലും നിരവധി പ്രൊജക്ടുകളിലൂടെയും പരസ്യങ്ങളിലൂടെയും പണം സമ്പാദിക്കുന്നുണ്ട്. ഇവരുടെ മുൻ ഭർത്താവ് ഹാർദിക് പാണ്ഡ്യയുടെ ആകെ ആസ്തി 91 കോടി രൂപയാണ്. ക്രിക്കറ്റ് ജീവിതത്തിലൂടെയും പരസ്യത്തിലൂടെയുമാണ് വരുമാനം.

5 / 5

നതാഷയും ഹാർദിക് പാണ്ഡ്യയും 2020 മെയ് മാസത്തിലാണ് വിവാഹിതരായത്. ലോക്ക്ഡൗൺ കാലത്ത് ഇരുവരും കോടതിയിൽ വിവാഹിതരായി. 2020 ജൂലൈയിൽ അവർക്ക് ഒരു മകൻ ജനിച്ചു. 3 വർഷത്തിന് ശേഷം ഇരുവരും 2023 ഫെബ്രുവരിയിൽ ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. ഇപ്പോൾ ഇരുവരും വിവാഹമോചിതരാണ്.

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ