ചില്ലറക്കാരിയല്ല മംമ്ത; കോടികളുടെ ആസ്തി; ദുബായിലും ബഹ്‌റൈനിലും ഫ്ലാറ്റുകൾ, ലക്ഷ്വറി കാറുകൾ | Happy Birthday Mamta Mohandas:mamtha Net Worth, Properties And Remuneration Malayalam news - Malayalam Tv9

Happy Birthday Mamta Mohandas: ചില്ലറക്കാരിയല്ല മംമ്ത; കോടികളുടെ ആസ്തി; ദുബായിലും ബഹ്‌റൈനിലും ഫ്ലാറ്റുകൾ, ലക്ഷ്വറി കാറുകൾ

Published: 

13 Nov 2024 21:22 PM

Happy Birthday Mamta Mohandas: ഇപ്പോഴിതാ താരത്തിന്റെ 40 ജന്മദിനമാണ് നാളെ.1984 നവംബർ 14 ന് കണ്ണൂർ സ്വദേശിയായ അമ്പലപ്പാട്ട് മോഹൻദാസന്റേയും അദ്ദേഹത്തിന്റെ പത്നി ഗംഗയുടേയും പുത്രിയായി ബഹ്റൈനിലാണ് ജനിച്ചത്.

1 / 5സ്വന്തം അഭിനയമികവ് കൊണ്ട് മലയാള സിനിമ മേഖലയിൽ തന്റേതായ സ്ഥാനം പിടിച്ച താരമാണ് നടി മംമ്ത മോഹൻദാസ്. മയൂഖം എന്ന സിനിമയിലൂടെ എത്തി മലയാളികളുടെ ഇടം നെഞ്ചിൽ സ്ഥാനം പിടിച്ചെടുത്ത കലാകാരി ഒരു പിന്നണി ഗായിക കൂടിയാണ്. (image credits:instagram)

സ്വന്തം അഭിനയമികവ് കൊണ്ട് മലയാള സിനിമ മേഖലയിൽ തന്റേതായ സ്ഥാനം പിടിച്ച താരമാണ് നടി മംമ്ത മോഹൻദാസ്. മയൂഖം എന്ന സിനിമയിലൂടെ എത്തി മലയാളികളുടെ ഇടം നെഞ്ചിൽ സ്ഥാനം പിടിച്ചെടുത്ത കലാകാരി ഒരു പിന്നണി ഗായിക കൂടിയാണ്. (image credits:instagram)

2 / 5

ഇടയ്ക്കിടെ ഇടവേള എടുത്തിരുന്നേങ്കിലും വീണ്ടും പൂർവ്വാധികം ശക്തിയോടെ താരം തിരിച്ചെത്തുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോഴിതാ താരത്തിന്റെ 40 ജന്മദിനമാണ് നാളെ.1984 നവംബർ 14 ന് കണ്ണൂർ സ്വദേശിയായ അമ്പലപ്പാട്ട് മോഹൻദാസന്റേയും അദ്ദേഹത്തിന്റെ പത്നി ഗംഗയുടേയും പുത്രിയായി ബഹ്റൈനിലാണ് ജനിച്ചത്. (image credits:instagram)

3 / 5

മംമ്‌തയുടെ കുട്ടിക്കാലം എല്ലാം ബഹ്‌റിനിൽ തന്നെ ആയിരുന്നു. പന്ത്രണ്ടാം ക്ലാസ് വരെ മംമ്ത പഠിച്ചതെല്ലാം ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിലാണ്. പിന്നീട് ബാംഗളൂരിൽ മൗണ്ട് കാർമൽ കോളേജിൽ നിന്നും ബിരുദം നേടിയ താരം ഐ.ബി.എം, കല്യാൺ കേന്ദ്ര എന്നീ കമ്പനികളുടെ പരസ്യങ്ങൾക്ക് മോഡലായി. (image credits:instagram)

4 / 5

ഇവിടെ നിന്നാണ് മലയാള സിനിമയിലേക്കുള്ള താരത്തിന്റെ പ്രവേശനം. ഇതിനു പുറമെ മലയാളം ഇൻഡസ്ട്രിയിൽ വണ്ടി ഭ്രാന്തുള്ള നടിമാരുടെ ലിസ്റ്റിൽ മംമ്തയുടെ പേര് ഒന്നാമത് തന്നെയുണ്ടാകും. കോടികൾ വിലയുള്ള വാഹനങ്ങളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. കേരളത്തിൽ തന്നെ അപൂർവമായ പോർഷെ 911 കരേര എസ് എന്ന സ്പോർട്സ് കാറിന്റെ ഉടമയാണ് മംമ്ത. (image credits:instagram)

5 / 5

ഇതിനു പുറമെ കൊച്ചിയിലും ദുബായിലും അടക്കം ഫ്ലാറ്റുകൾ സ്വന്തമായുള്ള മംമ്തയ്ക്ക് കോടികൾ ആസ്തിയുണ്ട് എന്നും റിപ്പോർട്ടുണ്ട്. ഇട്ട് മൂടാനുള്ള സ്വത്ത് അച്ഛനും അമ്മയ്ക്കും ഉണ്ടായിട്ടും സ്വന്തം പ്രയത്നത്തിലൂടെ സമ്പാ​ദിക്കുന്ന ഒരാളാണ് താരം. ഇങ്ങനെ 24 ആം വയസ്സിൽ സ്വപ്നം കണ്ട വാഹനം 34 ആ വയസ്സിൽ താരം സ്വന്തമാക്കിയിരുന്നു. (image credits:instagram)

ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?