37ൻ്റെ നിറവിൽ ഹിറ്റ്മാൻ; രോഹിത് ശർമയുടെ ആർക്കും തകർക്കാനാകാത്ത റെക്കോർഡുകൾ | Happy 37th Birthday Indian Cricket Team Captain Rohit Sharma Malayalam news - Malayalam Tv9

Happy Birthday Rohit Sharma : 37ൻ്റെ നിറവിൽ ഹിറ്റ്മാൻ; രോഹിത് ശർമയുടെ ആർക്കും തകർക്കാനാകാത്ത റെക്കോർഡുകൾ

Published: 

30 Apr 2024 08:58 AM

Rohit Sharma Records : ഇന്നലെ അർധരാത്രിയിൽ രോഹിത് ശർമ തൻ്റെ 37-ാം പിറന്നാൾ ഭാര്യ റിതികയ്ക്കും മുംബൈ ഇന്ത്യൻസിൻ്റെ മറ്റ് ടീം അംഗങ്ങൾക്കൊപ്പമിരുന്ന കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു

1 / 6രാജ്യാന്തര

രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പായിച്ച റെക്കോർഡും രോഹിത് ശർമയുടെ പേരിലാണ്. 597 സിക്സറുകളാണ് ഇതുവരെ രോഹിത് പറത്തിട്ടുള്ളത്. 472 മത്സരങ്ങളിൽ നിന്നാണ് രോഹിത്തിൻ്റെ ഈ നേട്ടം. Image Courtesy : Rohit Sharma Facebook

2 / 6

ഒരു ഏകദിന ലോകകപ്പിൽ ഏറ്റവും കൂടിയ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിൽ രോഹിത് ശർമയാണ് ഒന്നാമതുള്ളത്. 2019 ഏകദിന ലോകകപ്പിൽ രോഹിത് നേടിയത് അഞ്ച് സെഞ്ചുറികളാണ്. Image Courtesy : Rohit Sharma Facebook

3 / 6

ലങ്കയ്ക്കെതിരെ 264 റൺസെടുത്ത ആ മത്സരത്തിൽ രോഹിത് മറ്റൊരു റെക്കോർഡും കൂടി സ്ഥാപിച്ചു. ഒരു ഏകദിന ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടുന്ന താരമെന്ന റെക്കോർഡ് രോഹത്തിൻ്റെ പേരിലാണ്. ആ മത്സരത്തിൽ 33 ഫോറുകളാണ് രോഹിത്ത് പായിച്ചത്. Image Courtesy : Rohit Sharma Facebook

4 / 6

രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്കോർ രോഹിത് ശർമയുടെ പേരിലാണ്. 2014ൽ ലങ്കയ്ക്കെതിരെ കൊൽക്കത്തയിൽ വെച്ച് രണ്ടാമത് ഇരട്ട സെഞ്ചുറി നേടിയപ്പോൾ ഒരു രോഹിത് ഒരു റെക്കോർഡും കൂടി കുറിച്ചു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. അന്ന് 173 പന്തിൽ 9 സിക്‌സറുകളും 33 ബൗണ്ടറികളും സഹിതം രോഹിത് അടിച്ചു കൂട്ടിയത് 264 റൺസായിരുന്നു. Image Courtesy : Rohit Sharma Facebook

5 / 6

രാജ്യാന്തര ക്രിക്കറ്റിൽ മൂന്ന് ഏകദിന ഇരട്ട സെഞ്ചുറികൾ നേടിയ ഏക താരമാണ് രോഹിത് ശർമ. 2013ൽ ഓസ്ട്രേലിയയ്ക്കെതിരെ ബെംഗളൂരുവിൽ വെച്ചാണ് രോഹിത് ആദ്യമായി ഇരട്ട സെഞ്ചുറി നേടുന്നത്. തുടർന്ന ശ്രീലങ്കയ്ക്കെതിരെ ഈഡൻ ഗാർഡനിൽ 264 റൺസ് അടിച്ചെടുക്കുകയും ചെയ്തു. പിന്നീട് 2017 ലങ്കയ്ക്കെതിരെ തന്നെ മൊഹാലിയിൽ വെച്ച് രോഹിത് തൻ്റെ മൂന്നാമത്തെ ഇരട്ട സെഞ്ചുറി നേടുകയും ചെയ്തു. Image Courtesy : Rohit Sharma Facebook

6 / 6

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ തൻ്റെ 37-ാം പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന്. ഐപിഎല്ലിൽ ഇത്തവണ ക്യാപ്റ്റൻ വേഷത്തിൽ അല്ലെങ്കിലും രോഹിത് ശർമ തൻ്റെ പ്രകടന മികവ് തുടരുകയാണ്. താരത്തിൻ്റെ ഈ 37-ാം പിറന്നാൾ ഹിറ്റ്മാൻ മാത്രമായിട്ടുള്ള ചില റെക്കോർഡുകൾ പരിശോധിക്കാം. Image Courtesy : Rohit Sharma Facebook

Follow Us On
എൻ്റെ ഹീറോ! മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ഡിക്യൂ
ഇവർ കാപ്പി കുടിക്കരുത്; ആരൊക്കെയാണെന്ന് അറിയാം
ബിപി കുറയ്ക്കാൻ ഇവ കഴിക്കാം
പ്രമേഹരോ​ഗികൾക്ക് ഇളനീർ കുടിക്കാമോ?
Exit mobile version