5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hair Care Tips: ഇനിയാരും തഴുകിപോകും… മുടിയിഴകളിൽ സുഗന്ധം പടർത്താം; ഇതാ ചില പൊടിക്കൈകൾ

Haricare Hacks: വൃത്തിയുള്ള മുടി വളരെ പ്രധാനമാണ്. വീര്യം കുറഞ്ഞ പ്രകൃതിദത്ത ഷാംപൂ ഉപയോ​ഗിച്ച് ഇതിനായി ആഴ്ചയിൽ രണ്ട് തവണ മുടി കഴുകാം. ഇത് അഴുക്കും എണ്ണയും പോയി മുടി വൃത്തിയോടെയിരിക്കാൻ സഹായിക്കും. നിർജലീകരണം ഉണ്ടാകുമ്പോഴും അസുഖകരമായ ദുർഗന്ധം ഉണ്ടായേക്കാം.

neethu-vijayan
Neethu Vijayan | Published: 31 Oct 2024 19:46 PM
തലമുടിയുടെ ഭംഗിയും ആരോഗ്യവും നിലനിർത്താൻ നമ്മൾ നിരന്തരം ശ്രമിക്കാറുണ്ട്. അതിനായി പല പരീക്ഷണങ്ങളും മുടിയിൽ ചെയ്യാറുമുണ്ട്. എന്നാൽ നിങ്ങളുടെ തലമുടിയ്ക്ക് സുഗന്ധം ലഭിക്കാൻ എന്താണ് നിങ്ങൾ ചെയ്യുന്നത്. അതിനുവേണ്ടി സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുടെ പിറകേ പോകണമെന്നില്ല. മുടിയ്ക്ക് പ്രകൃതിദത്ത സുഗന്ധം ലഭിക്കാൻ ചില മാർഗ്ഗങ്ങളുണ്ട്. (Image Credits: Freepik)

1 / 5
മുടി ഷാംപൂ ചെയ്തശേഷം റോസ്‌മേരി, ലാവണ്ടർ, ചമോമൈൽ തുടങ്ങിയവയുടെ നീര് കൊണ്ട് കഴുകി കളയാവുന്നതാണ്. ഇത്തരത്തിലുള്ള നീരുകൾ തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ഉദ്ദാഹരണത്തിന് റോസ്‌മേരി വാട്ടർ ഉണ്ടാക്കാനായി ഒരുപാത്രത്തിൽ റോസ്‌മേരി ഇല ഇട്ട് അതിലേക്ക് തിളച്ച വെള്ളം ഒഴിക്കുക. തണുത്ത ശേഷം വെള്ളം അരിച്ചെടുത്ത് ആ വെള്ളം മുടികഴുകാൻ ഉപയോഗിക്കാവുന്നതാണ്. (Image Credits: Freepik)

2 / 5
വൃത്തിയുള്ള മുടി വളരെ പ്രധാനമാണ്. വീര്യം കുറഞ്ഞ പ്രകൃതിദത്ത ഷാംപൂ ഉപയോ​ഗിച്ച് ഇതിനായി ആഴ്ചയിൽ രണ്ട് തവണ മുടി കഴുകാം. ഇത് അഴുക്കും എണ്ണയും പോയി മുടി വൃത്തിയോടെയിരിക്കാൻ സഹായിക്കും. (Image Credits: Freepik)

3 / 5
കഴിയ്ക്കുന്ന ഭക്ഷണം തലമുടിയുടെ ആരോഗ്യത്തെയും തലയിലുണ്ടാകുന്ന വാസനയെയും ഒക്കെ സ്വാധീനിക്കും. ഒമേഗ അടങ്ങിയ കൊഴുപ്പുള്ള ഭക്ഷണങ്ങൾ, ആന്റി ഓക്‌സിഡന്റുകൾ, വൈറ്റമിനുകൾ എന്നിവ അടങ്ങിയ ഭക്ഷണം തുടങ്ങിയ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇവയെല്ലാം മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. (Image Credits: Freepik)

4 / 5
നിർജലീകരണം ഉണ്ടാകുമ്പോഴും അസുഖകരമായ ദുർഗന്ധം ഉണ്ടായേക്കാം. ആവശ്യത്തിന് വെള്ളം കുടിക്കുന്നതിലൂടെ തലമുടിയുടെയും തലയോട്ടിയുടെയും ഈർപ്പവും വരൾച്ചയും കുറയ്ക്കാൻ കഴിയും. അതുപോലെ വെളിച്ചെണ്ണ, ജോജോബ ഓയിൽ പോലെയുള്ള കാരിയർ ഓയിലുകൾ നേർപ്പിച്ച് മുടിയിൽ പുരട്ടുന്നത് നല്ലതാണ്. (Image Credits: Freepik)

5 / 5
Latest Stories