എങ്ങനെയാണ് നിങ്ങൾ ഷാംപൂ ഉപയോഗിക്കുന്നത്? ഇങ്ങനെ ചെയ്താൽ മുടിക്ക് അപകടം | Hair Care Tips, how to apply shampoo and conditioner for better hair growth Malayalam news - Malayalam Tv9

Hair Care Routine: എങ്ങനെയാണ് നിങ്ങൾ ഷാംപൂ ഉപയോഗിക്കുന്നത്? ഇങ്ങനെ ചെയ്താൽ മുടിക്ക് അപകടം

Published: 

24 Nov 2024 09:16 AM

How To Apply Conditioner: ഷാംപൂ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ മുടി കണ്ടീഷൻ ചെയ്താൽ, മുടിയിൽ ഭാരവും എണ്ണമയവും അനുഭവപ്പെടാതെ മുടി മിനിസമുള്ളതാക്കി മാറ്റുന്നു. ആദ്യം കുറച്ച് നേരം കണ്ടീഷണർ പുരട്ടി ഇരിക്കണം ശേഷം അത് കഴുക്കി കളഞ്ഞ് മുടി ഷാംപൂ ചെയ്ത് കഴുകി കളയുകയാണ് വേണ്ടത്.

1 / 5മുടിയുടെ

മുടിയുടെ ആരോ​ഗ്യവും സൗന്ദര്യവും നമുക്ക് ഓരോർത്തർക്കും പ്രധാനമാണ്. മുടി കഴുക്കുന്ന സമയത്ത് ഷാംപൂ ചെയ്തതിന് ശേഷം കണ്ടീഷണർ ഇടുന്നതാണ് പലരുടെയും ശീലം. ഷാംപൂവിന് മുമ്പ് കണ്ടീഷണർ ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ? കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും അത്തരത്തിൽ ചെയ്യുന്നത് നിങ്ങളുടെ മുടിയുടെ ആരോ​ഗ്യം മെച്ചപ്പെടുത്തുമെന്നതാണ് സത്യം. (Image Credits: Freepik)

2 / 5

ഷാംപൂ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ മുടി കണ്ടീഷൻ ചെയ്താൽ, മുടിയിൽ ഭാരവും എണ്ണമയവും അനുഭവപ്പെടാതെ മുടി മിനിസമുള്ളതാക്കി മാറ്റുന്നു. ആദ്യം കുറച്ച് നേരം കണ്ടീഷണർ പുരട്ടി ഇരിക്കണം ശേഷം അത് കഴുക്കി കളഞ്ഞ് മുടി ഷാംപൂ ചെയ്ത് കഴുകി കളയുകയാണ് വേണ്ടത്. (Image Credits: Freepik)

3 / 5

രാസവസ്തുക്കളിൽ നിന്നും മലിനീകരണത്തിൽ നിന്നും സംരക്ഷിക്കാൻ കണ്ടീഷണറുകൾക്ക് സാധിക്കുന്നു. അതിനാൽ ഷാംപൂ ചെയ്തതിന് ശേഷവും മുടി കണ്ടീഷൻ ചെയ്യുന്നത് തലയോട്ടിയിലെ ഈർപ്പവും പ്രകൃതിദത്ത എണ്ണകളും സംരക്ഷിക്കുന്നതിന് കാരണമാകും. (Image Credits: Freepik)

4 / 5

മുടി കൊഴിയുന്നത് തടയാൻ ഷാംപൂവിന് മുമ്പ് മുടി കണ്ടീഷൻ ചെയ്യുകയാണ് നല്ലത്. ഷാംപൂ സാധാരണയായി പ്രകൃതിദത്ത എണ്ണകൾ നീക്കം ചെയ്യുകയും നമ്മുടെ തലമുടി പൊട്ടുന്നതിന് കാരണമാകുകയും ചെയ്യും. എന്നാൽ കണ്ടീഷനിംഗ് ആദ്യം മുടിയുടെ ഫ്രിസ് കുറയ്ക്കുകയും കഴുകിയ ശേഷം കൂടുതൽ തിളക്കമുള്ളതും മൃദുവായതുമായ മുടി നൽകുകയും ചെയ്യുന്നു. (Image Credits: Freepik)

5 / 5

റിവേഴ്സ് വാഷിംഗ് എന്നത് പലരുടെയും മുടിയുടെ ആ​രോ​ഗ്യത്തെയും മാറ്റിമറിച്ച ഒരു രീതിയാണ്. വൃത്തിയുള്ളതും പോഷിപ്പിക്കുന്നതും തിളക്കമുള്ളതും ഫ്രിസ് ഇല്ലാത്തതുമായ മുടിക്കായി ഷാംപൂ ഉപയോ​ഗിക്കുന്നതിന് മുമ്പും ശേഷവും കണ്ടീഷണർ ഉപയോഗിക്കുന്നതാണ് നല്ലതാണ്. (Image Credits: Freepik)

കരയാതെ ഉള്ളി മുറിക്കണോ..? ഇങ്ങനെ ചെയ്താൽ മതി
എ​ല്ലിനും പ​ല്ലിനും​ നെല്ലിക്ക ജ്യൂസ് പതിവാക്കൂ
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ