‘ഞാൻ പുതിയതായി പരിചയപ്പെടുത്തുന്നു...‘; മയോനിയെ സം​ഗീത ലോകത്തേയ്ക്ക് സ്വാ​ഗതം ചെയ്ത് ​ഗോപി സുന്ദർ | Gopi Sundar welcomes Singer Mayoni to the music world Malayalam news - Malayalam Tv9

Gopi Sundar Mayoni: ‘ഞാൻ പുതിയതായി പരിചയപ്പെടുത്തുന്നു…‘; മയോനിയെ സം​ഗീത ലോകത്തേയ്ക്ക് സ്വാ​ഗതം ചെയ്ത് ​ഗോപി സുന്ദർ

Published: 

26 Jul 2024 13:26 PM

Gopi Sundar Introduce Mayoni: ‘താനാരാ’ എന്ന ചിത്രത്തിൽ പ്രിയ ആലപിച്ച ​ഗാനവും ​ഗോപി സുന്ദർ പങ്കുവെച്ചിട്ടുണ്ട്. ‘സോന ലഡ്‌കി’ എന്ന ഗാനമാണ് പ്രിയ നായർ ആലപിച്ചത്. ബി കെ ഹരിനാരായണന്റേതാണ് പാട്ടിൻ്റെ വരികൾ.

1 / 5സുഹൃത്ത് മയോനി എന്ന പ്രിയ നായരെ സം​ഗീത ലോകത്തേയ്ക്ക് സ്വാ​ഗതം ചെയ്ത് ​ഗോപി സുന്ദർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ​ഗോപി സുന്ദർ ​ഗായികയെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. ഹരിദാസിൻ്റെ സംവിധാനത്തിൽ ​ഗോപി സുന്ദർ ഈണമിടുന്ന ‘താനാരാ’ എന്ന ചിത്രത്തിലൂടെയാണ് മയോനിയുടെ അരങ്ങേറ്റം. (Image credits: Instagram)

സുഹൃത്ത് മയോനി എന്ന പ്രിയ നായരെ സം​ഗീത ലോകത്തേയ്ക്ക് സ്വാ​ഗതം ചെയ്ത് ​ഗോപി സുന്ദർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ​ഗോപി സുന്ദർ ​ഗായികയെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. ഹരിദാസിൻ്റെ സംവിധാനത്തിൽ ​ഗോപി സുന്ദർ ഈണമിടുന്ന ‘താനാരാ’ എന്ന ചിത്രത്തിലൂടെയാണ് മയോനിയുടെ അരങ്ങേറ്റം. (Image credits: Instagram)

2 / 5

‘ഞാൻ പുതിയതായി പരിചയപ്പെടുത്തുന്നു, ഗായിക മയോനി’ എന്ന അടിക്കുറിപ്പോടെയാണ് ​ഗോപി സുന്ദർ സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘താനാരാ’ എന്ന ചിത്രത്തിൽ പ്രിയ ആലപിച്ച ​ഗാനവും ​ഗോപി സുന്ദർ പങ്കുവെച്ചിട്ടുണ്ട്. ‘സോന ലഡ്‌കി’ എന്ന ഗാനമാണ് പ്രിയ നായർ ആലപിച്ചത്. (Image credits: Instagram)

3 / 5

ബി കെ ഹരിനാരായണന്റേതാണ് പാട്ടിൻ്റെ വരികൾ. ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു, ജിബു ജേക്കബ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ‘താനാരാ’. (Image credits: Instagram)

4 / 5

നിരവധിയാളുകൾ ഇതിനോടകം പോസ്റ്റിന് കമെന്റുമായി എത്തിയിട്ടുണ്ട്. ​ഗായികയുടെ പാട്ടിനെ പ്രശംസിച്ചുകൊണ്ടും നിരവധിപ്പേർ എത്തുന്നുണ്ട്. ​ഗോപി സുന്ദറിൻ്റെ പോസ്റ്റിന് മറുപടി നൽകി പ്രിയയും എത്തി. (Image credits: Instagram)

5 / 5

ഗോപി സുന്ദർ ഈണം നൽകിയ ഒരു മനോഹരമായ ഗാനത്തിലൂടെ മലയാള സംഗീത മേഖലയിൽ തുടക്കം കുറിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. വളരെ സ്പെഷ്യലായ ആളോടൊപ്പം ​ഗാനം ആലപിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പ്രിയ പറഞ്ഞു. (Image credits: Instagram)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ