'ഞങ്ങളുടെ ആനന്ദകരമായ ഇടം’; മയോനിയെ ചേർത്തുപിടിച്ച് ഗോപി സുന്ദർ | Gopi Sundar share a picture along with singer Mayoni Malayalam news - Malayalam Tv9

Gopi Sundar: ‘ഞങ്ങളുടെ ആനന്ദകരമായ ഇടം’; മയോനിയെ ചേർത്തുപിടിച്ച് ഗോപി സുന്ദർ

Published: 

11 Oct 2024 16:35 PM

Gopi Sundar Along With Mayoni: മയോനിയെ ചേർത്തുപിടിച്ചു നിൽക്കുന്ന ഗോപി സുന്ദറാണ് ചിത്രത്തിൽ. ‌ചിത്രം പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

1 / 5നിരന്തരം സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും പരിഹാസങ്ങളും നേരിടുന്ന താരമാണ് സംഗീതസംവിധായകൻ ഗോപി സുന്ദർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം എന്നും തന്റെ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവയ്ക്കുന്നത് പലപ്പോഴും തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടാറുണ്ട്.  (image credits:instagram-gopi sundar)

നിരന്തരം സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും പരിഹാസങ്ങളും നേരിടുന്ന താരമാണ് സംഗീതസംവിധായകൻ ഗോപി സുന്ദർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം എന്നും തന്റെ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവയ്ക്കുന്നത് പലപ്പോഴും തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടാറുണ്ട്. (image credits:instagram-gopi sundar)

2 / 5

ഇതിനു താരം ശക്തമായ ഭാഷയിൽ പ്രതികരിക്കാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ‌ വൈറലാകുന്നത്. സുഹൃത്ത് മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള ചിത്രമാണ് താരം പുതിയതായി പങ്കുവച്ചത്. ‘ഞങ്ങളുടെ ആനന്ദകരമായ ഇടം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. (image credits:instagram-gopi sundar)

3 / 5

മയോനിയെ ചേർത്തുപിടിച്ചു നിൽക്കുന്ന ഗോപി സുന്ദറാണ് ചിത്രത്തിൽ. ‌ചിത്രം പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. സാധാരണയായി കമന്റ് ബോക്സ് ഓഫ് ചെയ്താണ് ഗോപി സുന്ദർ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. എന്നാലിത്തവണ അങ്ങനെയല്ല. അതുകൊണ്ടുതന്നെ ചിത്രം കണ്ട് പലരും പരിഹാസങ്ങളുമായി എത്തുന്നുണ്ട്. (image credits:instagram-gopi sundar)

4 / 5

ഇതിനു മുൻപും മയോനിക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദര്‍ പങ്കുവച്ചിരുന്നു. താരം സംഗീതസംവിധാനംചെയ്ത ചിത്രത്തില്‍ ഒരു പാട്ട് മയോനി പാടിയിരുന്നു. ഹരിദാസ് സംവിധാനംചെയ്ത താനാരാ എന്ന ചിത്രത്തിലെ സോന ലഡ്കി എന്ന ഗാനമാണ് ഇവര്‍ പാടിയത്. 'എന്റെ പുതിയ പരിചയപ്പെടുത്തല്‍, ഗായിക പ്രിയ നായര്‍', എന്ന അടിക്കുറിപ്പോടെ അന്ന് ഗോപി സുന്ദര്‍ ഇരുവരുമൊത്തുള്ള ചിത്രം പങ്കുവെച്ചിരുന്നു. (image credits:instagram-gopi sundar)

5 / 5

അടുത്തിടെ മയോനിക്കൊപ്പമാണ് ഗോപി തന്റെ ജന്മദിനം ആഘോഷിച്ചത്. ‘എക്കാലത്തെയും മികച്ച ജന്മദിനം’ എന്നാണ് ഗോപി സുന്ദർ ആ ആഘോഷത്തെ വിശേഷിപ്പിച്ചത്. (image credits:instagram-gopi sundar)

Related Stories
Soubin Shahir: ‘ആ പടത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞിട്ട് വേണം ദുൽഖറിനൊപ്പമുള്ള സിനിമ ചെയ്യാൻ; ഈ വർഷം തന്നെയുണ്ടാകും’; സൗബിൻ ഷാഹിർ
Coldplay Concert: ‘ഷോ വേഗം പൂർത്തിയാക്കണം, ബുംറ ബാക് സ്റ്റേജിൽ വന്ന് നിൽപ്പുണ്ട്’; കോൾഡ് പ്ലേ വേദിയിൽ ‘ബുംറ’ തരംഗം
Chinese Garlic : ചൈനീസ് വെളുത്തുള്ളിയെന്ന അപകടകാരി, എങ്ങനെ തിരിച്ചറിയാം?
Benny P Nayarambalam: ‘മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്യണമെന്ന് ആ നടിയോട് പറഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു’
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു