'അണ്ണാ, കിളികള്‍ ഒന്നും ഇല്ലേ?'; പരിഹാസ കമന്റിന് തക്ക മറുപടിയുമായി ഗോപി സുന്ദര്‍ | Gopi Sundar reacts to a comment on his latest post goes viral Malayalam news - Malayalam Tv9

Gopi Sundar: ‘അണ്ണാ, കിളികള്‍ ഒന്നും ഇല്ലേ?’; പരിഹാസ കമന്റിന് തക്ക മറുപടിയുമായി ഗോപി സുന്ദര്‍

Updated On: 

28 Dec 2024 08:37 AM

Gopi Sundar's Comment Goes Viral: ഒരു ജീപ്പിനൊപ്പം ഒറ്റയ്ക്ക് പുഞ്ചിരിച്ചു നിൽക്കുന്ന ചിത്രം ഗോപി സുന്ദർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അതിനു താഴെയാണ് ഗോപി സുന്ദറിനെ പരിഹസിക്കുന്ന തരത്തിലുള്ള കമന്റ് പ്രത്യക്ഷപ്പെട്ടത്.

1 / 5മലയാളികൾക്ക് ഏറെ സുപരിചിതനാണ് ഗോപി സുന്ദര്‍. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വ്യക്തി ജീവിതത്തിലെ പല വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ പങ്കുവയ്ക്കുന്ന പല പോസ്റ്റുകളും വലിയ വിവാ​ദങ്ങൾക്കും ചർച്ചയ്ക്കുമാണ് വഴിവെക്കാറുള്ളത്. (Image Credits: Gopi sundar-facebook)

മലയാളികൾക്ക് ഏറെ സുപരിചിതനാണ് ഗോപി സുന്ദര്‍. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വ്യക്തി ജീവിതത്തിലെ പല വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ പങ്കുവയ്ക്കുന്ന പല പോസ്റ്റുകളും വലിയ വിവാ​ദങ്ങൾക്കും ചർച്ചയ്ക്കുമാണ് വഴിവെക്കാറുള്ളത്. (Image Credits: Gopi sundar-facebook)

2 / 5

സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ആക്രമണം നേരിടേണ്ടി വരാറുണ്ട് ഗോപി സുന്ദറിന്. എന്നാൽ ഈയിടെയ്ക്കായി തനിക്കെതിരെ വരുന്ന പരിഹാസങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കാൻ താരം ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു പരിഹാസ കമന്റുമായെത്തിയ വ്യക്തിക്ക് താരം നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. (Image Credits: Gopi sundar-facebook)

3 / 5

ഒരു ജീപ്പിനൊപ്പം ഒറ്റയ്ക്ക് പുഞ്ചിരിച്ചു നിൽക്കുന്ന ചിത്രം ഗോപി സുന്ദർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അതിനു താഴെയാണ് ഗോപി സുന്ദറിനെ പരിഹസിക്കുന്ന തരത്തിലുള്ള കമന്റ് പ്രത്യക്ഷപ്പെട്ടത്. ‘അണ്ണാ, കിളികൾ ഒന്നും ഇല്ലേ,?’ എന്നായിരുന്നു ഒരാൾ ഇട്ട കമന്റ്. (Image Credits: Gopi sundar-facebook)

4 / 5

എന്നാൽ ഇതിനു പിന്നാലെ ഗോപി സുന്ദറിന്റെ മറുപടിയും എത്തി. ‘ഈ കാട്ടിൽ ഒരുപാട് കിളികളും പക്ഷികളും മൃഗങ്ങളും ഉണ്ട്,’ ഗോപി സുന്ദർ കുറിച്ചു. ‌ കമന്റ് ചര്‍ച്ചയായി വന്നതോടെ അത് മുക്കി തടി തപ്പിയിരിക്കുകയാണ് ആരാധകന്‍.(Image Credits: Gopi sundar-facebook)

5 / 5

അതേസമയം താരത്തെ പരിഹസിച്ചും വിമര്‍ശിച്ചും ചിലരെത്തുന്നുണ്ട്.രണ്ട് തവണ ചൂടുവെള്ളത്തില്‍ വീണ അവസ്ഥയാണ് അമ്മൂന് എന്ന് പറഞ്ഞു.. അപ്പോള്‍ നിങ്ങളും ചൂടുവെള്ളം ആണല്ലേ, അണ്ണാ പുതിയ പണി കാട്ടിലാണോ? എന്നിങ്ങനെയാണ് ചിലരുടെ പരിഹാസം. (Image Credits: Gopi sundar-facebook)

രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹമോചനം നടക്കുന്ന ഈ സംസ്ഥാനങ്ങളിൽ
ചെറുപ്പക്കാരിലെ ഹൃദയസ്തംഭനത്തിന് കാരണമെന്ത്‌
ആപ്പിൾ കഴിക്കുമ്പോൾ തൊലി കളയണോ ?
സുന്ദരമായ ചർമ്മത്തിന് ഇത് മാത്രം മതി