ഇനി ഫോട്ടോകൾ ചോദിക്കാം; ഗൂഗിൾ ഫോട്ടോസിൽ പുതിയ അപ്ഡേറ്റ് | Google Photos Gets New Update Including Gemini AI And Ask Photos Malayalam news - Malayalam Tv9

Google Photos : ഇനി ഫോട്ടോകൾ ചോദിക്കാം; ഗൂഗിൾ ഫോട്ടോസിൽ പുതിയ അപ്ഡേറ്റ്

Published: 

06 Sep 2024 14:35 PM

Google Photos Gets New Update : ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉൾപ്പെടെ ഗൂഗിൾ ഫോട്ടോസിന് പുതിയ അപ്ഡേറ്റ് ലഭിക്കുന്നു. ആസ്ക് ഇമേജ് സംവിധാനമടക്കം ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. നിലവിൽ ഏർലി അക്സസായാണ് ഈ അപ്ഡേറ്റ് ലഭിക്കുക.

1 / 5ഗൂഗിളിൻ്റെ

ഗൂഗിളിൻ്റെ ഇമേജ് ഷെയറിങ് ആപ്പായ ഗൂഗിൾ ഫോട്ടോസിന് പുതിയ അപ്ഡേറ്റ്. ഗൂഗിളിൻ്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ടൂളായ ജെമിനിയുടെ സഹായത്തോടെ വിവിധ ഫീച്ചറുകൾ പുതുതായി അവതരിപ്പിച്ചാണ് പുതിയ അപ്ഡേറ്റ്. ആസ്ക് ഫോട്ടോസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പുതിയ അപ്ഡേറ്റിൽ ലഭിക്കും. (Image Courtesy - Jaap Arriens/NurPhoto via Getty Images)

2 / 5

ജെമിനിയോട് ചോദിച്ചുകൊണ്ട് ചിത്രങ്ങൾ സെർച്ച് ചെയ്യാൻ പുതിയ അപ്ഡേറ്റിൽ സാധിക്കും. ഇത് ഗൂഗിൾ ഫോട്ടോസിൽ തന്നെ ലഭ്യമാവുകയും ചെയ്യും. ഗൂഗിൾ ഫോട്ടോസിൻ്റെ ഏർലി അക്സസ് ആപ്പുകളിലേ ആദ്യ ഘട്ടത്തിൽ പുതിയ അപ്ഡേറ്റ് ലഭിക്കൂ. സ്റ്റേബിൾ ആയിക്കഴിയുമ്പോഴായിരിക്കും എല്ലാവർക്കും ഈ അപ്ഡേറ്റ് ലഭ്യമാവുക. (Image Courtesy - Omar Marques/SOPA Images/LightRocket via Getty Images)

3 / 5

ഗൂഗിൾ ഫോട്ടോസിൽ തന്നെ ഒരു പ്രത്യേക ഓപ്ഷനായാവും ആസ്ക് ഫോട്ടോസ് സൗകര്യം ലഭിക്കുക. ആപ്പിൻ്റെ വലതുവശത്ത് മുകൾ ഭാഗത്തുള്ള സെർച്ച് ഐക്കണിൽ ക്ലിക്ക് ചെയ്ത് ഈ സൗകര്യം ഉപയോഗിക്കാനാവും. സംഭാഷണങ്ങൾ പോലെ ജെമിനിയോട് ഫോട്ടോകൾ ചോദിക്കാൻ ഇതിൽ സാധിക്കും. (Image Courtesy - Nicolas Economou/NurPhoto via Getty Images)

4 / 5

ഒരു പ്രത്യേക സമയത്ത്, പ്രത്യേക സ്ഥലത്ത്, പ്രത്യേക ചടങ്ങിലെടുത്ത ഫോട്ടോകളൊക്കെ ഇങ്ങനെ ജെമിനിയോട് ചോദിച്ച് കാണാനാവും. നമ്മൾ ചോദിക്കുന്നത് മനസിലാക്കി ജെമിനി ഈ ചിത്രങ്ങൾ തുറക്കും. യൂസേഴ്സ് പറയുന്നതനുസരിച്ച് ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാനും ജെമിനിക്ക് സാധിക്കും. (Image Courtesy - Sheldon Cooper/SOPA Images/LightRocket via Getty Images)

5 / 5

ഇങ്ങനെയൊക്കെ ആണെങ്കിലും ഗൂഗിൾ ഫോട്ടോസ് ഉപഭോക്താക്കളുടെ പ്രൈവസി കാത്തുസൂക്ഷിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. യൂസർ ഡേറ്റകൾ പരസ്യങ്ങൾക്കായി ഉപയോഗിക്കില്ല. സേവനം മെച്ചപ്പെടുത്താനായി ഈ സംവിധാനം ഗൂഗിൾ നിരീക്ഷിക്കുമെങ്കിലും ഡേറ്റ ചോർത്തില്ലെന്നും കമ്പനി പറയുന്നു. (Image Courtesy - Nicolas Economou/NurPhoto via Getty Images)

Follow Us On
സ്വന്തം മുഖമാണെങ്കിലും ഉറക്കമുണര്‍ന്നയുടന്‍ കണ്ടാല്‍ ഫലം നെഗറ്റീവ്‌
നെയിൽ പോളിഷ് ചെയ്യാം; അതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അയ്യോ ജീന്‍സ് കഴുകല്ലേ! കഴുകാതെ തന്നെ ദാ ഇത്രയും നാള്‍ ഉപയോഗിക്കാം
ഓണാശംസ നേര്‍ന്ന് വിജയ്ക്ക് ട്രോൾ മഴ
Exit mobile version