ഗൂഗിളിൽ കൂട്ടപ്പിരിച്ചുവിടൽ; ജോലി പോയത് ആൻഡ്രോയ്ഡ്, പിക്സൽ ജീവനക്കാർക്ക് | Google Lays Off Hundreds Of Employees In Android Pixel And Chrome Teams Malayalam news - Malayalam Tv9

Google Layoff: ഗൂഗിളിൽ കൂട്ടപ്പിരിച്ചുവിടൽ; ജോലി പോയത് ആൻഡ്രോയ്ഡ്, പിക്സൽ ജീവനക്കാർക്ക്

abdul-basith
Published: 

13 Apr 2025 13:53 PM

Google Lays Off Employees: ഗൂഗിളിൻ്റെ പിക്സൽ, ആൻഡ്രോയ്ഡ്, ക്രോം ടീമുകളിൽ നിന്ന് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. ഇക്കാര്യം ഗൂഗിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രാജ്യാന്തര മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നുണ്ട്.

1 / 5ഗൂഗിളിൽ കൂട്ടപ്പിരിച്ചുവിടൽ. ആൻഡ്രോയ്ഡ്, പിക്സൽ, ക്രോം ജീവനക്കാരെയാണ് കൂട്ടത്തോടെ പിരിച്ചുവിട്ടത്. നൂറുകണക്കിന് ഗൂഗിൾ ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ചയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഗൂഗിൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. (Image Courtesy - Unsplash)

ഗൂഗിളിൽ കൂട്ടപ്പിരിച്ചുവിടൽ. ആൻഡ്രോയ്ഡ്, പിക്സൽ, ക്രോം ജീവനക്കാരെയാണ് കൂട്ടത്തോടെ പിരിച്ചുവിട്ടത്. നൂറുകണക്കിന് ഗൂഗിൾ ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ചയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഗൂഗിൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. (Image Courtesy - Unsplash)

2 / 5ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിലെ ജീവനക്കാരെയാണ് പിരിച്ചുവിടൻ സാരമായി ബാധിച്ചിരിക്കുന്നത് എന്നാണ് വിവരം. ഇതിനൊപ്പം ഗൂഗിളിൻ്റെ പിക്സൽ ഫോൺ ഡിവിഷനിലുള്ള ജീവനക്കാർക്കും ഗൂഗിളിൻ്റെ വെബ് ബ്രൗസറായ ക്രോം ബ്രൗസറിലെ ജീവനക്കാർക്കും ജോലി നഷ്ടമായിട്ടുണ്ട് എന്ന് റിപ്പോർട്ടുകളുണ്ട്.

ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിലെ ജീവനക്കാരെയാണ് പിരിച്ചുവിടൻ സാരമായി ബാധിച്ചിരിക്കുന്നത് എന്നാണ് വിവരം. ഇതിനൊപ്പം ഗൂഗിളിൻ്റെ പിക്സൽ ഫോൺ ഡിവിഷനിലുള്ള ജീവനക്കാർക്കും ഗൂഗിളിൻ്റെ വെബ് ബ്രൗസറായ ക്രോം ബ്രൗസറിലെ ജീവനക്കാർക്കും ജോലി നഷ്ടമായിട്ടുണ്ട് എന്ന് റിപ്പോർട്ടുകളുണ്ട്.

3 / 5

"കഴിഞ്ഞ വർഷം ഡിവൈസ് ടീമുകളെയും പ്ലാറ്റ്ഫോമുകളെയും ക്രോഡീകരിച്ചതിൻ്റെ ഭാഗമായി ഞങ്ങൾ കുറച്ചുകൂടി ക്രിയാത്മകമായി ജോലി ചെയ്യാനുള്ള ശ്രമത്തിലാണ്. അതിൽ പെട്ടതാണ് ജോലിയിൽ നിന്ന് ആളുകളെ പിരിച്ചുവിടലും. ജനുവരിയിൽ തന്നെ ഞങ്ങൾ ആവശ്യക്കാർക്ക് സ്വയം രാജിവെക്കാൻ അവസരം നൽകിയിരുന്നു."- ഗൂഗിൾ വക്താവ് പറഞ്ഞു.

4 / 5

സമീപകാലത്ത് വമ്പൻ ടെക് കമ്പനികളൊക്കെ തങ്ങളുടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. ഡേറ്റ സെൻ്റർ, എഐ ഡെവലപ്മെൻ്റ് മേഖലയിലാണ് ഈ കമ്പനികൾ ഇപ്പോൾ വമ്പൻ കൂടുതൽ ശ്രദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്.

5 / 5

ഫേസ്ബുക്കിൻ്റെ പേരൻ്റ് കമ്പനിയായ മെറ്റ അടുത്തിടെ കൂട്ടപ്പിരിച്ചുവിടൽ നടത്തിയിരുന്നു. കമ്പനിയിലെ മോശം ജീവനക്കാരിൽ അഞ്ച് ശതമാനം ആൾക്കാരെ പുറത്താക്കിയതായി മെറ്റ അറിയിച്ചു. ഇവർ പോയ ഒഴിവിലേക്ക് മെഷീൻ ലേണിങ് എഞ്ചിനീയർമാരെ ജോലിയ്ക്കെടുക്കാനായിരുന്നു കമ്പനിയുടെ താത്പര്യം.

Related Stories
Sharafudheen – vedan: ‘വേടന്‍ ഇനി പാടുമ്പോള്‍ പാലക്കാട്ടെ ഒരു സ്പീക്കറും തികയാതെ വരട്ടെ..; പിന്തുണയുമായി ഷറഫുദ്ദീന്‍
Anu Aggarwal: ‘സ്വന്തം മൂത്രം കുടിച്ചിട്ടുണ്ട്, ദിവ്യ ഔഷധം; ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകില്ല’; വെളിപ്പെടുത്തലുമായി നടി
RBI data about Rs 2000 notes: പിന്‍വലിച്ചിട്ട് രണ്ട് വര്‍ഷം; 6266 കോടി രൂപയുടെ 2000 രൂപ നോട്ടുകള്‍ ഇപ്പോഴും പ്രചാരത്തില്‍
Prithviraj- Kavya Madhavan: കാവ്യയുടെ കഴിവ് അധികമാരും തിരിച്ചറിഞ്ഞിട്ടില്ല, ഒരു നാണം കുണുങ്ങിയായ നാടന്‍ കഥാപാത്രമാണ് അവരെപ്പോഴും: പൃഥ്വിരാജ്‌
Kerala SSLC, Plus Two Result 2025: എസ്എസ്എൽസി, പ്ലസ് ടുക്കാർക്ക് ഇത്തവണ ഗ്രേസ് മാർക്ക് എത്ര?
Nadirshah Daughter Birthday Celebration: നാദിർഷയുടെ മകളുടെ പിറന്നാൾ ആഘോഷമാക്കി നമിതയും മീനാക്ഷിയും
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഗ്രില്‍ഡ് ചിക്കന്‍ 'പണി' തരും
രോഗ പ്രതിരോധശേഷിക്ക് ഈ ഭക്ഷണങ്ങള്‍ കഴിക്കൂ
എതിരാളികളെ നേരിടാൻ ഈ ചാണക്യതന്ത്രങ്ങൾ മതി
രാവിലെ ഒരല്ലി വെളുത്തുള്ളി കഴിച്ചാൽ