ആൻഡ്രോയ്ഡിൽ പുതിയ അഞ്ച് ഫീച്ചേഴ്സ് അവതരിപ്പിച്ച് ഗൂഗിൾ; വാച്ചിലും മാറ്റങ്ങൾ | Google Introduces New Five Features Including Talkback And Circle To Search For Android Malayalam news - Malayalam Tv9

Android : ആൻഡ്രോയ്ഡിൽ പുതിയ അഞ്ച് ഫീച്ചേഴ്സ് അവതരിപ്പിച്ച് ഗൂഗിൾ; വാച്ചിലും മാറ്റങ്ങൾ

Updated On: 

05 Sep 2024 12:36 PM

Google New Features For Android : ആൻഡ്രോയ്ഡിൽ ടോക്ക്ബാക്കും സർക്കിൾ ടു സെർച്ചും ഉൾപ്പെടെ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഗൂഗിൾ. വെയർ ഒഎസ്, ഗൂഗിൾ ക്രോം അടക്കം വിവിധ ആപ്പുകളിലും ഡിവൈസുകളിലുമായി പുതിയ അഞ്ച് ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

1 / 5ആൻഡ്രോയ്ഡിൽ പുതിയ അഞ്ച് ഫീച്ചേഴ്സ് അവതരിപ്പിച്ച് ഗൂഗിൾ. ടോക്ക്ബാക്ക്, സർക്കിൾ ടു സെർച്ച് തുടങ്ങിയ സൗകര്യങ്ങളിലാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ ക്രോം, വാച്ച് അടക്കമുള്ള വെയർ ഒഎസ് ഡിവൈസുകൾ തുടങ്ങി വിവിധ ആപ്പുകളിലും ഡിവൈസുകളിലും പുതിയ ഫീച്ചേഴ്സ് അവതരിപ്പിച്ചിട്ടുണ്ട്. (Image Courtesy - Costfoto/NurPhoto via Getty Images)

ആൻഡ്രോയ്ഡിൽ പുതിയ അഞ്ച് ഫീച്ചേഴ്സ് അവതരിപ്പിച്ച് ഗൂഗിൾ. ടോക്ക്ബാക്ക്, സർക്കിൾ ടു സെർച്ച് തുടങ്ങിയ സൗകര്യങ്ങളിലാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ ക്രോം, വാച്ച് അടക്കമുള്ള വെയർ ഒഎസ് ഡിവൈസുകൾ തുടങ്ങി വിവിധ ആപ്പുകളിലും ഡിവൈസുകളിലും പുതിയ ഫീച്ചേഴ്സ് അവതരിപ്പിച്ചിട്ടുണ്ട്. (Image Courtesy - Costfoto/NurPhoto via Getty Images)

2 / 5

ടോക്ക്ബാക്കിനാണ് ഏറ്റവും വലിയ അപ്ഡേറ്റ് ലഭിച്ചത്. ഗൂഗിൾ എഐ ആയ ജെമിനിയാണ് ഇനി ടോക്ക്ബാക്ക് നിയന്ത്രിക്കുക. സർക്കിൾ ടു സെർച്ചിൽ പാട്ടുകൾ കൂടി ഉൾപ്പെടുത്തിയതാണ് അടുത്ത പ്രധാനപ്പെട്ട ഫീച്ചർ. സ്വന്തം ഫോണിലോ അടുത്തുള്ള ഡിവൈസിലോ കേൾക്കുന്ന പാട്ടുകളുടെ വിവരങ്ങളറിയാൻ ഇതുവഴി സാധിക്കും. (Image Courtesy - Joan Cros/NurPhoto via Getty Images)

3 / 5

ഗൂഗിൾ ക്രോമിലും ടെക്സ്റ്റ് ടു സ്പീച്ച് ഫീച്ചർ ലഭിക്കും. ആൻഡ്രോയ്ഡ് ഫോണുകളിൽ ഗൂഗിൾ ക്രോമിൽ തുറക്കുന്ന വെബ് പേജുകൾ ഇനി കേൾക്കാനാവും. നേരത്തെ ബീറ്റ വേർഷനായി പുറത്തിറക്കിയ ആൻഡ്രോയ്ഡ് എർത്ത്ക്വേക്ക് അലെർട്സ് സിസ്റ്റം അമേരിക്കയിലെ എല്ലാ ഉപഭോക്താക്കൾക്കും ഇനിമുതൽ ലഭ്യമാവും. (Image Courtesy - Nicolas Economou/NurPhoto via Getty Images)

4 / 5

ഗൂഗിളിൻ്റെ വെയർ ഒഎസ് വാച്ചുകളിലും ഒരു പുതിയ ഫീച്ചർ ലഭിക്കും. ഡിവൈസിൽ ഓഫ്‌ലൈൻ ഗൂഗിൾ മാപ്പ് ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും പുതിയ ഫീച്ചറിൽ സാധിക്കും. വെയർ ഒഎസിലെ ഓൺലൈൻ ഗൂഗിൾ മാപ്പിലും ചില പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. (Image Courtesy - Joan Cros/NurPhoto via Getty Images)

5 / 5

പിക്സൽ ഉപഭോതാക്കൾക്ക് മാത്രമല്ല, ആൻഡ്രോയ്ഡിൻ്റെ എല്ലാ ഡിവൈസുകളിലും പുതിയ ഫീച്ചേഴ്സ് ലഭിക്കും. ചൊവ്വാഴ്ചയാണ് ഇത് അവതരിപ്പിച്ചതെങ്കിലും വരും ദിവസങ്ങളിലേ ഇത് ഉപഭോക്താക്കൾക്ക് ലഭിക്കൂ. 14 ദിവസത്തിനുള്ളിൽ ഈ ഫീച്ചറുകൾ ലഭിക്കുമെന്നാണ് വിവരം. (Image Courtesy - Beata Zawrzel/NurPhoto via Getty Images)

Related Stories
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?
Malavika Jayaram: ‘കുറച്ച് വൈകിപ്പോയി, എന്നാലും ഇത് പറയാതെ പറ്റില്ലല്ലോ’; മാളവിക ജയറാം
Samsung Galaxy S26 Ultra: ഗ്യാലക്സി എസ്26 അൾട്രയിലുണ്ടാവുക പുതിയ ഡിസ്പ്ലേ ടെക്നോളജി; ഞെട്ടിക്കാനൊരുങ്ങി സാംസങ്
BTS Jhope Solo Tour: ഒടുവിൽ ‘ബിടിഎസ് ഇയർ’ എത്തി; സോളോ ടൂർ പ്രഖ്യാപിച്ച് ജെ-ഹോപ്, ആരാധകർ സന്തോഷത്തിൽ
Hair Care Tips: മുടികൊഴിച്ചില്‍ പമ്പകടക്കും! കറിവേപ്പില ഉണ്ടെങ്കിലും എല്ലാം നിസാരം
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍