നിങ്ങൾക്ക് ഇഷ്ട്ടമുള്ള വാർത്തകൾ ഓഡിയോ രൂപത്തിലും കേൾക്കാം; പുതിയ എഐ ഫീച്ചറുമായി ഗൂഗിൾ | Google Introduces new AI audio feature Daily listen that gives users a news rundown Malayalam news - Malayalam Tv9

Google AI Feature: നിങ്ങൾക്ക് ഇഷ്ട്ടമുള്ള വാർത്തകൾ ഓഡിയോ രൂപത്തിലും കേൾക്കാം; പുതിയ എഐ ഫീച്ചറുമായി ഗൂഗിൾ

Published: 

14 Jan 2025 16:59 PM

Google Daily Listen AI Feature: നിങ്ങളുടെ ന്യൂസ് സെർച്ച് ഹിസ്റ്ററിയും ഡിസ്‌കവർ ഫീഡ് ആക്റ്റിവിറ്റിയും മനസ്സിലാക്കിയ ശേഷമാകും പ്രധാനപ്പെട്ട പുതിയ വാർത്തകളുടെ ഓഡിയോകൾ ഗൂഗിൾ ലഭ്യമാക്കുക. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ ആകും ഇത്. വാർത്താ പോഡ്‌കാസ്റ്റിന് സമാനമായാണ് ഈ ഫീച്ചർ ​ഗൂ​ഗിൾ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ യുഎസിലുള്ളവർക്കാണ് ഈ ഫീച്ചർ ലഭ്യമാകുകയുള്ളൂ.

1 / 5ഉപയോക്താക്കൾക്ക് കൂടുതൽ ഫലപ്രദമായ രീതിയിൽ പ്രധാന വാർത്തകൾ ഓ‍ഡിയോ രൂപത്തിൽ അവതരിപ്പിക്കുന്ന പുതിയ എഐ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. 'ഡെയ്‌ലി ലിസൺ' എന്നാണ് ഈ ഫീച്ചറിന് പേര് നൽകിയിരിക്കുന്നത്.

ഉപയോക്താക്കൾക്ക് കൂടുതൽ ഫലപ്രദമായ രീതിയിൽ പ്രധാന വാർത്തകൾ ഓ‍ഡിയോ രൂപത്തിൽ അവതരിപ്പിക്കുന്ന പുതിയ എഐ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. 'ഡെയ്‌ലി ലിസൺ' എന്നാണ് ഈ ഫീച്ചറിന് പേര് നൽകിയിരിക്കുന്നത്.

2 / 5

നിങ്ങളുടെ ന്യൂസ് സെർച്ച് ഹിസ്റ്ററിയും ഡിസ്‌കവർ ഫീഡ് ആക്റ്റിവിറ്റിയും മനസ്സിലാക്കിയ ശേഷമാകും പ്രധാനപ്പെട്ട പുതിയ വാർത്തകളുടെ ഓഡിയോകൾ ഗൂഗിൾ ലഭ്യമാക്കുക. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ ആകും ഇത്.

3 / 5

വാർത്താ പോഡ്‌കാസ്റ്റിന് സമാനമായാണ് ഈ ഫീച്ചർ ​ഗൂ​ഗിൾ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ യുഎസിലുള്ളവർക്കാണ് ഈ ഫീച്ചർ ലഭ്യമാകുകയുള്ളൂ. ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻ്റെ സഹായത്തോടെയാണ് വാർത്തകൾ ഓഡിയോയാക്കി മാറ്റുന്നത്.

4 / 5

അമേരിക്കയിലെ ആൻഡ്രോയ്‌ഡ്, ഐഒഎസ് യൂസർമാർക്ക് ഈ പുതിയ ഗൂഗിൾ സേവനം ലഭ്യമായി തുടങ്ങി. പ്ലേ, പോസ്, റിവൈൻഡ്, മ്യൂട്ട് തുടങ്ങിയ ഓപ്ഷനുകളും ഈ ഓഡിയോ ഫീച്ചറിൽ ലഭ്യമാണെന്നാണ് വിവരം.

5 / 5

ദിവസങ്ങളും പ്രത്യേകതകളും മനസ്സിലാക്കി ഗൂഗിൾ ഫോട്ടോസ് ഇനി സ്വയമേവ ക്രിയേറ്റ് ചെയ്യുന്ന മെമ്മറിസ് എഡിറ്റ് ചെയ്യാനുള്ള ഫീച്ചറും ഗൂഗിൾ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഗൂഗിൾ ഫോട്ടോ ആപ്പിലൂടെയാണ് ഇതിന് സാധിക്കുന്നത്.

ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?
രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?
ദിവസവും 8 ഗ്ലാസ് ചൂടുവെള്ളം കുടിക്കൂ; അറിയാം മാറ്റങ്ങൾ